മഞ്ഞു പെയ്യുന്ന ഡിസംബർ അവസാനദിനത്തിലായിരുന്നു കുഞ്ഞനുറുമ്പിനു ആദ്യമായി ഐസ്ക്രീം നുണയുവാനുള്ള അവസരം കിട്ടിയത്.
അതും, പുതുവർഷാഘോഷം പ്രമാണിച്ച് ജോമോന്റെ കൂട്ടുകാർക്കെല്ലാം വിളമ്പിയ ഐസ്ക്രീം കപ്പുകളിൽ ബാക്കി വന്നത് ഇച്ചിരി രുചിക്കാനായി മാത്രം.
പല കപ്പുകളിലെ പല നിറങ്ങളിലും മണങ്ങളിലുമുള്ള ഐസ്ക്രീം കൂട്ടുകൾ കുഞ്ഞനെ കൊതിപ്പിച്ചു.
ഒട്ടും സമയം പാഴാക്കാതെ കുഞ്ഞൻ അരിച്ചരിച്ച് തീന്മേശയിൽനിന്നും കപ്പിലേക്ക് കയറിപ്പറ്റിയതും ' പത്തോ ' എന്ന് താഴേക്ക് ഉരുണ്ട് വീണു.
കപ്പിലെ തണുപ്പ് സഹിക്കാനുള്ള ശേഷി അവനില്ലായിരുന്നു..
എങ്കിലും വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത കുഞ്ഞൻ വിറച്ചുവിറച്ച് കപ്പിന്റെ വക്കിൽ എത്തിപ്പെട്ടു.
അവന്റെ മനസ്സിൽ ആശങ്കകൾ കടന്നുകൂടി.
" ഹൊ പാത്രത്തിനിത്ര തണുപ്പാണെങ്കിൽ ഐസ്ക്രീം എന്തു തണുപ്പായിരിക്കും!"
മാത്രമല്ല കപ്പിന്റെ വക്കിൽനിന്നും നോക്കിയാൽ നല്ല ആഴമുണ്ട് സാധനമൊന്ന് രുചിക്കണമെങ്കിൽ..
പരിഹാരമെന്നോണം അതാ തിളങ്ങുന്ന ഒരു വെള്ളിസ്പൂൺ കപ്പിനകത്തിരിക്കുന്നു.
എന്നാലിനി സ്പൂൺ വഴി താഴോട്ടിറങ്ങി ഐസ്ക്രീം രുചിച്ചിട്ടു തന്നെ കാര്യം..അവനു സന്തോഷം തോന്നി.
പക്ഷേ..ഹൊ...സ്പൂണിൽ സ്പർശിച്ചതും കപ്പിനേക്കാൾ തണുപ്പ് അതിനുണ്ടെന്ന് കുഞ്ഞനു ബോധ്യമായി.
ഇനി എന്തു ചെയ്യും..?
കുഞ്ഞനു വേറെ വഴികളൊന്നും തോന്നിയില്ല, തിരിച്ചിറങ്ങുവാൻ തന്നെ തീരുമാനിച്ചു.
കപ്പിൽ നിന്നിറങ്ങി തീന്മേശമേൽ സങ്കടപ്പെട്ടിരിക്കുന്ന കുഞ്ഞനെ ശ്രദ്ധിച്ചുക്കൊണ്ടാണപ്പോൾ അവന്റെ അമ്മ അവിടെ എത്തിച്ചേർന്നത്.
കുഞ്ഞന്റെ സങ്കടമറിഞ്ഞ അമ്മ അവനെ ആശ്വസിപ്പിച്ച് പറഞ്ഞു,
" മോൻ ശ്രദ്ധിച്ചുവോ,?
കൊച്ചുകുട്ടികൾക്കായി വിളമ്പിയ ഐസ്ക്രീം കപ്പുകളിലെല്ലാം തന്നെ പ്ലാസ്റ്റിക് സ്പൂണുകളാണുള്ളത്.
ആ സ്പൂണുകളിൽ മറ്റു സ്പൂണുകൾക്കുള്ള തണുപ്പ് അനുഭവപ്പെടുകയില്ല.
നീ അവയിലൂടിറങ്ങി ഐസ്ക്രീം കഴിച്ചു പോരൂ..
മാത്രമല്ല, നീ അവിടെ എത്തിപ്പെടുമ്പോഴേക്കും ഐസ്ക്രീമിന്റെ തണുപ്പും കുറഞ്ഞിരിക്കും. "
കുഞ്ഞനു സന്തോഷമായി.
അമ്മ പറഞ്ഞതനുസരിച്ച് വയർ നിറയെ ഐസ്ക്രീം കഴിച്ചവൻ അമ്മക്കരികിലെത്തി.
കുഞ്ഞന്റെ സന്തോഷത്തിൽ പങ്കുച്ചേർന്ന അമ്മ അവനെ തൊട്ടരികിലുരിത്തി തലോടിക്കൊണ്ട് ഉപദേശിച്ചു,
" മോനേ, ഏതൊരു പ്രവർത്തിയിൽ ഏർപ്പെടും മുന്നെ നല്ല പോലെ ആലോചിച്ച് തീരുമാനമെടുക്കുക..
ചുറ്റിനും നിരീക്ഷിക്കുക..നമുക്ക് ചുറ്റിനും ഒരുപാട് പാഠങ്ങൾ പഠിക്കുവാനുണ്ട്..
അവ പ്രാവർത്തികമാക്കുവാനും ശ്രമിക്കുക..!
" ശരി അമ്മേ.,തീർച്ചയായും ഞാൻ പരിശ്രമിക്കാം "
കുഞ്ഞൻ സന്തോഷത്തോടെ അമ്മയ്ക്കരികിൽ ചേർന്നിരുന്ന് ഐസ്ക്രീം തണുപ്പിന്റെ ലഹരിയിൽ മഞ്ഞു പെയ്യുന്ന പുതുവർഷത്തെ വരവേൽക്കുവാനായി കാത്തിരുന്നു.
ഞങ്ങടെ കൊച്ചു കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..!
ഏതുതരം പ്രവര്‍ത്തി ചെയ്യാന്‍ ഒരുങ്ങുമ്പോഴും ആലോചിച്ചു ചെയ്യുക.
ReplyDeleteകുട്ടികള്‍ക്കുവേണ്ടി നല്ലൊരു കുട്ടിക്കഥ.
ആശംസകള്‍
ഇനി നല്ലോണം ആലോചിച്ചേ എന്തും ചെയ്യൂ,കുട്ടികളുടെ കയ്യിൽ ഉള്ള ഐസ്ക്രീം മാത്രേ കഴിക്കൂ..(ചൂമ്മാ പറഞ്ഞതാ,കഥ നന്നായി ട്ടോ !)
ReplyDeleteകുഞ്ഞുമനസ്സുകളെ അറിഞ്ഞെഴുതി....
ReplyDeleteഒറ്റവായനയിൽ അനായാസം എഴുതുവുന്നത് എന്ന് തോന്നിക്കുമെങ്കിലും, ബാലമനസ്സുകളെക്കുറിച്ചുള്ള ഉൾക്കാഴ്ചയും, പ്രതിഭയും ഒത്തിണങ്ങിയാൽ മാത്രമെ ഇത്തരത്തിൽ എഴുതാൻ സാധിക്കുകയുള്ളു
ഉന്നത നിലവാരം പുലർത്തുന്ന ഈ കഥ ബാലപ്രസിദ്ധീകരണങ്ങളിലൂടെ കൂടുതൽ കുട്ടികളിലേക്ക് എത്തിപ്പെട്ടിരുന്നെങ്കിൽ....
ഈ കുട്ടിയ്ക്ക് ഇഷ്ടായിട്ടോ...
ReplyDeleteകുഞ്ഞു കഥകളെഴുതി വീണ്ടും വീണ്ടും കൊതിപ്പിക്കല്ലേ.... ഇഷ്ടായല്ലോ നിക്കും :)
ReplyDeleteടീച്ചറെ......... കുട്ടികളുടെ മനസ്സ് വായിച്ചെഴുതിയ കഥ.. സൂപ്പര്‍
ReplyDeleteപുതുവത്സരാശംസകൾ!
ReplyDeleteKunjante kadha ishayii..ttoo :) Puthuvarshaashamsakalu !!
ReplyDeleteപുതുവര്‍ഷാശംസകള്‍ കുഞ്ഞേ!!
ReplyDeleteകുഞ്ഞനുറുമ്പിനും,അമ്മയ്ക്കും നവവത്സരാശംസകള്‍. കുട്ടികള്‍ക്കിഷ്ടപ്പെടുന്ന കുഞ്ഞിക്കഥ.
ReplyDeleteവളരെ ഇഷ്ടമായി ഈ കുട്ടി കഥ
ReplyDeleteനല്ല അവതരണം
നവവത്സരാശംസകള്‍