Tuesday, December 27, 2011

! ~ ~ * * H * A *P * P * Y * * * * 2 * 0 * 1 * 2 * * ~ ~ !


ഹലോ
ഹലോ പപ്പാ.
ഇത്  റിനി മോളാ
മമ്മി ആ കരയിയ്ക്കണ ആന്‍റിയുടെ സീരിയല്‍ കാണാ..
ആ നേരം നോക്കി മോള്‍  നമ്മടെ റൂമില്‍  ഓടി വന്നതാ, പപ്പയ്ക്ക് വിളിയ്ക്കാന്‍..
റിനി മോള്‍  എന്നും ഉറക്കമെണീറ്റാല്‍ പിന്നേം കണ്ണടച്ച് മാതാവിനോട് എന്താ തേടാന്ന് അറിയോ..
“മാതാവേ..റിനി മോള്‍ക്ക് ഇപ്പഴും എപ്പഴും പപ്പയെ പോലൊരു പപ്പയെ തരണേന്ന്..“
അത് എന്തിനാന്നറിയോ പപ്പയ്ക്ക്..
ഈ മമ്മി ഇല്ലേ.. എന്നും മാതാവിനോടും കര്‍ത്താവിനോടും ഒക്കെ മുട്ടു കുത്തി പറയും,
“ഇനി ഒരു ജന്മം ഉണ്ടേല്‍ റിനി മോളെ തന്നെ തരണേന്ന്..”
റിനി മോള്‍ക്ക് മാത്രം മമ്മീടെ ഒരേ കഥകള്‍ കേക്കണ്ട, അതാ പപ്പയും വേണംന്ന് പറഞ്ഞത്..പുത്യേത് പറഞ്ഞു തരോല്ലോ..

പപ്പാപപ്പയ്ക്ക്  അറിയോ..ഇന്ന്  കൃസ്തുമസ് കഴിഞ്ഞിട്ട് രണ്ടീസായി..
എന്നിട്ടില്ലേ....
കൃസ്തുമസ്  പാപ്പന്‍  ഒളിഞ്ഞു വന്ന്  മോള്‍ ഉറങ്ങുമ്പോ ഇല്ലേ...
മോള്‍ടെ പില്ലോടെ ചോട്ടില്‍  ചോന്ന സോക്സിനുള്ളില്‍ ഇല്ലേ...
മോള്‍ എപ്പഴും കൊതിയ്ക്കണ ഗിഫ്റ്റ് വെച്ചു തന്നിട്ട് പോയിരിയ്ക്കുണൂ..
പപ്പയോട് മോള്‍ എപ്പഴും ഫോണില്‍ പറയാറുള്ള വെള്ള ഉടുപ്പിട്ട വെള്ള ചിറകുള്ള കൊച്ച് മാലാഖ കുഞ്ഞില്ലേ..
അതെന്നെ തന്നിരിയ്ക്കുണൂ അപ്പൂപ്പന്‍..
പപ്പയോട് മോള്‍ പറയണതൊക്കെ ഈ അപ്പൂപ്പന്‍ ഒളിച്ചിരുന്ന് കേള്‍ക്കുന്നുണ്ടാവോ പപ്പാ..?
നേരം വെളുത്തപ്പൊ മോള്‍ക്ക് എത്ര സന്തോഷായെന്നോ..!
പിന്നല്ലേ പപ്പാ..പപ്പയ്ക്ക് അറിയോ..വിരലില്‍ ഇനി നാല്‍  ദിവസം കൂടി എണ്ണിയാല്‍ ന്യൂ ഇയര്‍ ആയി..
ഇത് വിനു ടീച്ചര്‍ പറഞ്ഞു തന്നതാ..
കൃസ്തുമസ് കഴിഞ്ഞാല്‍ വിരലില്‍ എണ്ണിതുടങ്ങാന്‍..ന്യൂ ഇയര്‍ പെട്ടെന്‍ വരാനുള്ള സൂത്രാത്..
അപ്പഴും മോള്‍ക്ക്  വേറെ പുതിയ ഗിഫ്റ്റ് വേണംന്ന്  മമ്മിയോട് പറഞ്ഞിട്ടുണ്ട് മോള്‍..
അത് എന്താന്നറിയോ പപ്പയ്ക്ക്..?
നീല കണ്ണുകള്‍ അടയ്ക്കേം തൊറക്കേം ചെയ്യണ പിങ്ക് ഉടുപ്പിട്ട പിങ്ക് ചിറകുള്ള തിളങ്ങണ നക്ഷത്ര മന്ത്ര വടിയുള്ള വലിയ മാലഖ കുഞ്ഞിനെ വേണംന്ന്..
ഇനി മമ്മി മോളോട് പിണങ്ങിയാല്‍ വാങ്ങി തന്നില്ലെങ്കിലോ,,
അതാണ്‍ ട്ടൊ പപ്പയോട് സ്വകാര്യായി പറഞ്ഞത്!

ഹാവ്വ്വ്വ്വ്വ്വ്വ്പപ്പാ..മോള്‍ക്ക് ഉറക്കം വരുണൂ..
അപ്പൊ ഇനി ഡിസംബര്‍ റ്റാറ്റ പറഞ്ഞ്  പോയാല്‍ ജനുവരി ചിരിച്ച് വരൂല്ലേ..ഇതും വിനു ടീച്ചര്‍ പറഞ്ഞു തന്നതാ ട്ടൊ,
അപ്പൊ പപ്പയും വരണംന്ന് മാതാവിനോട്  സ്വകാര്യം പറഞ്ഞിട്ട് മോള്‍ ഉറങ്ങാണ്‍ ട്ടൊ..
അയ്യോപപ്പാമോള്‍ പറയാന്‍ മറന്നു..
വിനു ടീച്ചര്‍  പറയാ ഇനി മോളെ കാണാന്‍ ആര്‍ വന്നാലും അവരോടെല്ലാം

“********WISH YOU A HAPPY AND PROSPEROUS NEW YEAR********”
 എന്ന് പറയണംന്ന്..
 മോള്‍  പ്രോച്പരസ് എന്ന് പറയുമ്പോ ഈ മമ്മി  കളിയാക്കി ചിരിയ്ക്കും പപ്പാ..
അങ്ങനെ ചിരിയ്ക്കാന്‍ പാടില്ലാന്നാ വിനു ടീച്ചര്‍ കഥയില്‍ പറഞ്ഞു തന്നത്..
ഈ മമ്മി ആണേല്‍ മോള്‍ പറയണ കഥ കേള്‍ക്കാന്‍ ഇരിയ്ക്കില്ല പപ്പാ..
പപ്പ വന്നാല്‍ മമ്മിയെ കണ്ണുരുട്ടി പേടിപ്പിയ്ക്കണേ..
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.പപ്പാ.മമ്മി വരുന്നൂ..
ഇനി മമ്മി പപ്പയോട് പറയുന്നതെല്ലം ഇച്ചിരി കേട്ടുകൊണ്ട് മോള്‍ മമ്മീടെ മടിയില്‍ കിടന്ന് ഉറങ്ങാന്‍ പോവാണേ..
മോള്‍ ഫോണ്‍ വെച്ചൂ ട്ടൊ..
അയ്യോപിന്നേം മോള്‍ മറന്നു,,
ഉമ്മാ.പപ്പയ്ക്ക് ഉമ്മാ.!

Saturday, December 17, 2011

“കുട്ടി വരകള്‍ “എന്‍റെ ക്ലാസ്സ് മുറിയിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ ആണ്‍ ട്ടൊ..
നിങ്ങള്‍ക്കും വായിച്ചറിയാന്‍ ഇഷ്ടാവും എന്ന് കരുതുന്നൂ..
നമ്മുടെ കാഴ്ചയ്ക്കപ്പുറം  വിചാരങ്ങള്‍ക്കപ്പുറം കുഞ്ഞു മനസ്സുകള്‍ സഞ്ചരിയ്ക്കുന്നു..
 അവര്‍ക്ക്  ഓരോന്നിനോടും ഉള്ള കാഴ്ച്ക്‍പ്പാടുകള്‍ അറിയുമ്പോള്‍  പലപ്പോഴും നമ്മള്‍ അന്തിച്ചു പോകുന്നു..
എന്നാല്‍ തനിച്ചിരുന്ന് നമ്മുടെ ബാല്യം അയവിറക്കുമ്പോള്‍  ഓടി വരുന്നൂ അത്തരം കുസൃതികള്‍..ഇല്ലേ..?
അങ്ങനെ കുറച്ച് കുസൃതികള്‍..

നമ്മളെല്ലാവരും ചിത്രം വരയ്ക്കും, ഇല്ലേ?
ഇല്ലാ എന്നു പറയുന്നവരോട് ചോദിച്ചോട്ടെ,
നിങ്ങള്‍  ഫോണില്‍ സംസാരിയ്ക്കുമ്പോള്‍ ഒരു പേന കയ്യില്‍ ഉണ്ടെങ്കില്‍ എന്തു ചെയ്യും..?
അല്ലെങ്കില്‍  മേശപ്പുറത്ത് വെറുതെ ഇരിയ്ക്കുന്ന ഒരു പേനയും പേപ്പറും നിങ്ങള്‍ വെറുതെ വിടാറുണ്ടോ..?
ഇല്ലാല്ലോ.?
ഒരു കുഞ്ഞിനോട് ഒരു ചിത്രം വരയ്ക്കാന്‍ പറഞ്ഞാല്‍ അവന് അവന്‍റെ കൊച്ചു മനസ്സില്‍ തെളിഞ്ഞു കാണുന്നവ കുത്തി വരയ്ക്കുന്നു..
എന്നാല്‍  മുതിര്‍ന്നവനോ സ്വന്തം മനസ്സില്‍ കാണുന്ന ചിത്രത്തെ പിന്‍  ചെയ്ത് അവനെ വിസ്തരിയ്ക്കുന്നൂ..
“ഹ്മ്മ്… ‘അത് ‘ വരയ്ക്കാന്‍ പറഞ്ഞാല്‍  ‘ഇത് ‘ ആണോ  വരയ്ക്കാ എന്നും ചോദിച്ചു കൊണ്ട് ഒരു മേട്ടവും.. പ്രശംസയുടെ വലിയ ഒരു അംശം ആ തട്ടലില്‍ ഉണ്ടെങ്കിലും അത് മനസ്സിലാക്കാനുള്ള പക്വത ആ കൊച്ചു മനസ്സുകളില്‍ വളര്‍ന്നിട്ടില്ല..
അവര്‍ക്ക്  നേരിട്ടു തന്നെ എല്ലാം വേണം..
അതാണ്‍ കുഞ്ഞു മനസ്സുകള്‍!
ഇനി നിങ്ങളോട് ഒരു സൂര്യനെ വരയ്ക്കാന്‍ പറഞ്ഞാലോ..
അതാ.. ഒരു വട്ടം വരച്ചു.. മഞ്ഞ നിറം കൊണ്ട് നിറയ്ക്കുകയും ചെയ്തു ഇല്ലേ..?
നീലാകാശത്തെ പറവകളാണെങ്കിലോ..അഞ്ചാറ്  vvvvv വരച്ചാല്‍ ദൂരെ പറക്കുന്ന പറവകളായി..
അങ്ങനെ എത്രയെത്ര കൊച്ചു സാങ്കല്പിക ചിത്രങ്ങള്‍..

ഞാന്‍ ..എനിയ്ക്ക്  വലിയ സന്തോഷം പകര്‍ന്ന കുഞ്ഞു കുഞ്ഞു അനുഭവങ്ങള്‍ പറയാം..
ഒരു ദിവസം
ഞാന്‍ എന്‍റെ 4 വയസ്സിനിടയ്ക്കുള്ള 30 മക്കളോട്  B for BAT വരയ്ക്കാന്‍ ആവശ്യപ്പെട്ടു..
നിമിഷങ്ങള്‍ക്കകം  29 പേരും സച്ചിന്‍റെ BAT വരച്ച് വന്നു..
എന്നാല്‍ ഒരാളുണ്ട്  വര തീരാതെ കുമ്പിട്ട തല പൊക്കാതെ ഇരുന്ന് ചക്രശ്വാസം വലിയ്ക്കുന്നു..
അവന്‍ വവ്വാലിനെ വരയ്ക്കുകയാണ്‍..
എന്‍റെ കണ്ണുകള്‍ക്ക് മാത്രമല്ല മനസ്സിനേയും പിടിച്ചടക്കാന്‍ പറ്റാത്ത സംഭവം എന്നു തന്നെ പറയാം..
എല്ലാവര്‍ക്കും ഓരോ മുത്തം കൊടുത്തപ്പൊ ആരും കാണാതെ.. അവന്‍ പോലും അറിയാതെ അവന്‍  രണ്ട് മുത്തം കൊടുത്ത്  എന്‍റെ സന്തോഷം അറിയിച്ചു ഞാന്‍ അവരെ..

ഇനി മറ്റൊരു സംഭവം പറയാം..
സൂര്യന്‍, മരം, വീട്, പുല്ല്, പൂവ്, കിളിഇവയെ എല്ലാം വരച്ചു പഠിച്ച മക്കളോട് അന്നത്തെ  ക്ലാസ്സില്‍ പറഞ്ഞു,
നമ്മള്‍ ഇന്ന് പഠിച്ച കൊച്ചു ചിത്രങ്ങളെ എല്ലാം ചേര്‍ത്ത് ഒരു സീനറി വരയ്ക്കാന്‍ പോവുകയാണ്‍..
ഓരോന്നിനും അതാത് സ്ഥാനങ്ങള്‍ കൊടുത്ത് വരച്ച് കാണിച്ച് അവരോടും വരയ്ക്കാന്‍ ആവശ്യപ്പെട്ടു..
അപ്പോഴുണ്ട് ഒരു മിടുക്കിയുടെ ചിത്രത്തില്‍ രണ്ട് സൂര്യന്‍..
ഇതെന്താ  മോളൂ..നമ്മള്‍ എന്നും ചൊല്ലി പഠിയ്ക്കുന്നതല്ലേONE – 1, one and only 1 SUN എന്ന്..
അപ്പോള്‍ തീരെ ഗൌരവം വിടാതെ അവളും പറഞ്ഞു,
“എന്‍റെ വീട്ടില്‍ വെച്ച് എന്നും രാവിലെ ഞാന്‍ ഒരു സൂര്യനെ കാണാറുണ്ട്,
പിന്നെ കളിയ്ക്കാനായി വൈകീട്ട് അമ്മമ്മേടെ വീട്ടില്‍ പോകുമ്പോള്‍  അവിടെ വെച്ചും ഒരു സൂര്യനെ കാണാറുണ്ട്..
ഞാന്‍ ഒരാളെ വരച്ചാല്‍ മറ്റേ ആള്‍ക്ക് സങ്കടാവില്ലേ..അതാണ്‍ ട്ടൊ..”
ആ മിടുക്കിക്കിയ്ക്ക് ഉച്ചയ്ക്ക് കാണുന്ന സൂര്യനെ കുറിച്ചു കൂടി പറഞ്ഞു കൊടുക്കേണ്ടി വന്നു..!

ഇനി ഇതാ വേറൊരു മിടുക്കി..അവള്‍ വരച്ച സൂര്യാകാന്തിയ്ക്ക് കറുപ്പ് മുതലുള്ള 12 നിറങ്ങളും കൊടുത്തിരിയ്ക്കുന്നു..
അതിന്‍ അവള്‍ പറഞ്ഞ ന്യായം
“ഇന്നലെ കിട്ടിയ പുതിയ കളര്‍ പെന്‍സിലുകളാമൊത്തം നിറങ്ങളും നിയ്ക്ക് ന്റ്റെ സൂര്യാകാന്തിയില്‍ കാണണം..ടീച്ചറിന്റ്റെ മഞ്ഞ സൂര്യാകാന്തിയെ നാളെ വരയ്ക്കാം ട്ടൊ, എന്ന്..
 

കൊച്ചു കുഞ്ഞുങ്ങളെ അക്ഷരങ്ങള്‍ പഠിപ്പിയ്ക്കുന്നതോടൊപ്പം അതാത് അക്ഷരങ്ങളില്‍ തുടങ്ങുന്ന  ചിത്രങ്ങളും വരയ്കാന്‍ പഠിപ്പിയ്ക്കുന്നത് ഞങ്ങളുടെ ടീച്ചിംഗ് പ്ലാനില്‍  മുന്‍പന്തിയില്‍ സ്ഥാനം പിടിച്ചിട്ട് വര്‍ഷങ്ങളായി..
അവരുടെ കൈവിരലുകളിലൂടെ അറിഞ്ഞും അറിയാതേയും കോറി  വരഞ്ഞു പോകുന്ന ചിത്രങ്ങളെ അവര്‍ എന്നും കാണ തക്ക രീതിയില്‍ ബുള്ളറ്റിന്‍ ബോര്‍ഡില്‍ പിന്‍ ച്യ്തിടുമ്പോഴുണ്ടാകുന്ന അവരുട അഭിമാനിയ്ക്കുന്ന മുഖങ്ങളും തിളങ്ങുന്ന കണ്ണുകളും ഒന്നു കാണണ്ടതു തന്നെയാണ്‍..
അവരുടെ ആ ആനന്ദം മനസ്സിന്‍ നല്‍കുന്ന തൃപ്തിയും സന്തോഷവും എത്രയെന്ന് പറയാന്‍ വയ്യ..!

ഇതെന്‍റെ അനുഭവം..
നിങ്ങള്‍ക്കുമില്ലേ..നിങ്ങളുടെ കുഞ്ഞു നാളുകളിലെ അനുഭവങ്ങള്..
അല്ലെങ്കില്‍  സ്വന്തം കുഞ്ഞുങ്ങളുടെ അനുഭവങ്ങള്‍..
വരൂപങ്കു വെയ്ക്കൂ……PLEASE………!

Saturday, December 10, 2011

നമുക്ക് ENGLISH പഠിയ്ക്കാലോ...

Hallo Friends...

ഇന്ന്  ENGLISH നെ ആണ്‍  കേട്ടൊ തൊട്ട് കളിയ്ക്കാന്‍ പോണത്..
ഊഹും എന്ന് പറഞ്ഞാല്‍  Give you nicely...
അപ്പോ തുടങ്ങാലോ..അല്ലേ
ആദ്യം എല്ലാവരും പറയണത് കേട്ടേ..
ഇല്ലേല്‍ പിന്നേം  Give you nicely..
എന്താ കേള്‍ക്കണ്ടേ എന്നോ.ഇതെന്നെ..

Hands UP
Hands Down
Fold your Hands
Finger on your  Lips..
ഇനി ഞാന്‍ പറയമ്പോഴേ വായ് തുറക്കാന്‍ പാടുള്ളു കേട്ടോ..
ഇപ്പൊ വരാമേ ;)

ഉംവന്നൂ ട്ടൊ.ഒരു ഫോണ്‍ ചെയ്യാന്‍ പോയതാ(ആരോടും പറയണ്ടാ കേട്ടൊ.. )

 ഇന്നു നമുക്ക്  A – Z..അതായത് ...

ABC of Friendship കാണാതെ പഠിയ്ക്കണം ..
അതിനാ പറയുന്നത്  എല്ലാവരും കൂടെ ചൊല്ലി കൊണ്ടേ ഇരിയ്ക്കണംന്ന്..
കൂടെ ചൊല്ലാത്തവരോട് ഇനി കാണും വരേയ്ക്കും മിണ്ടൂല്ലാ..
കൂടെ ചൊല്ലുന്നവര്‍ കൂടെ ചൊല്ലാത്തവരോട് ഇനി കാണും വരേയ്ക്കും മിണ്ടരുത്  കേട്ടൊ..
അപ്പൊ ദേതുടങ്ങായി..

A   Accepts you as you are
B   Believes in you
C   Calls you just to say ‘Hi’
D   Doesn’t give up on you
E   Envisions the whole of you
F   Forgives your mistakes
G  Gives unconditionally
H  Helps you
I    Invites you over
J   Just because he / she cares
K   Keeps you close at heart
L   Loves you for who you are
M   Makes a difference in your life
N   Never judges
O  Offers support
P   picks you up
Q   Quiets your fears
R   Raises your spirits
S   Says nice things about you
T   Tells you the Truth
U   Understands you
V   Values you
W   Walks besides you
X    Xcites  you
Y   Yells when you won’t listen
Z   Zaps you back to reality.

എന്തിനാ കുട്ട്യോളേ ഇങ്ങനെ തൊണ്ട കാറി ചൊല്ലണത്..
എപ്പഴും പറയണതല്ലേ എന്‍റെ തൊണ്ട കൂടി പൊട്ടിയ്ക്കല്ലേ എന്ന്..
ഹ്മ്മ്ഇനീം എന്താ നോക്കി ഇരിയ്ക്കണത്
ബെല്ലടിച്ചത് കേട്ടില്ലേ
എല്ലാവരും ഓടാന്‍ റെഡി ആയിയ്ക്കൂ
അപ്പൊ  റെഡി 1 2 3………….


നാളെ വരുമ്പൊ A – Z  കാണാപാഠം പഠിയ്ക്കാതെ വന്നാല്‍ ശരി ആക്കി തരണ്ട്ഹ്മ്മ്.


Sunday, December 4, 2011

ഓടി വന്നേ...ഉത്തരം പറഞ്ഞ് പോയാല്‍ മതി..


നിങ്ങള്‍ക്ക് ‘കണക്ക് ‘ ഇഷ്ടമാണൊ..?
എനിയ്ക്ക്  കണക്കിലെ കളികളെല്ലാം നല്ല ഇഷ്ടമാപക്ഷേ കണക്കില്‍ ബുദ്ധു കൂടിയാ..
അത് തെളിയിയ്ക്കുന്ന ഒരു സംഭവം പറയാം..
പറയുന്നതോടൊപ്പം നിങ്ങളും തയ്യാറായി ഇരിയ്ക്കണം കേട്ടൊ..
എന്തിനാണെന്നോ 
കണക്ക് കൊണ്ട് കളിയ്ക്കാന്‍..
ഹ്മ്മ്പെന്‍സിലും പേപ്പറും എടുക്കാന്‍ ഓടിയാല്‍ കണ്ണ് തുറിയ്ക്കും ഞാന്‍..
ശ്ശൊ..പറയാന്‍ മറന്നു..
ഇതൊരു  മനകണക്കാണ്‍ കേട്ടോ..
ഞാന്‍ കുറച്ച് അക്കങ്ങള്‍ തരാം..
അവയെല്ലാം ‘കൂട്ടി‘ ‘ എത്ര കിട്ടിയെന്ന് വേഗം പറയണം..
ഞാനിതാ ഇവിടെ തന്നെ ഇരിപ്പുണ്ട്..
എന്നാല്‍ ശ്രദ്ധിച്ചിച്ചിരിയ്ക്കൂ ട്ടൊ 
പറയാന്‍ പോണൂ..

ആദ്യത്തെ അക്കം  1000 ,
ഒരു  40 നെ ഒന്നാമന്‍റെ കൂടെ കൂട്ടുക..
അവര്‍ക്കൊരു കൂട്ടായി വീണ്ടും ഒരു  1000 നെ കൂട്ടുക..
അതാ ഓടി വരുന്നൂ കൂടെ കൂടാന്‍ ഒരു  30 ..
അവനെ പിടിയ്ക്കാന്‍ പിന്നാലെ വരുന്നത് അവന്‍ തന്നെ, വീണ്ടും  1000..
ഇവന്മാരെയെല്ലാം കൂട്ടി ഒറ്റകെട്ടാക്കിക്കൊള്ളു..
അപ്പോഴതാ ഒരു   20.. അവനേയും
കൂട്ടം തെറ്റി പോയ ഒരു  1000 നേയും 
അവന്‍റെ വാല്‍  10  നേയും കൂടെ കൂട്ടി കൊള്ളു..

ഹൊ..എല്ലാവരേയും പിടിച്ച് കെട്ടിയോ..?
ഇനി പറഞ്ഞേനിങ്ങള്‍ക്ക് എത്ര കിട്ടി..? 

5000 അല്ലേ..?

എനിയ്ക്കും അതു തന്നെയാ കിട്ടിയത്..


ഹും..ബുദ്ധൂ.എന്ന് നീട്ടി വിളിപ്പിയ്ക്കണോ..?

ഒന്നു കൂടി വേഗം കൂട്ടി നോക്കിയ്ക്കേ..
ഇപ്പോഴും 5000 ആണൊ കിട്ടിയത്..?

എങ്കില്‍ വേഗം ഒരു പെന്‍സിലും, പേപ്പറും എടുത്ത് കൂട്ടി നോക്കിയ്ക്കേ.

ഊഹുംഉത്തരം ഞാന്‍ പറയൂല്ലാ..!


ആദ്യം തന്നെ ശരി ഉത്തരം കിട്ടിയവര്‍ക്ക് ഒരു കൊച്ചു സമ്മാനം  തരാം ട്ടൊ..
രണ്ടാമത് ശരിയുത്തരം കിട്ടിയവര്‍ക്ക് ചോക്ലേറ്റും തരാം ട്ടൊ..!