ഇന്ന് നമുക്കിവിടെ ഒരു പൂങ്കാവനം ഒരുക്കണം കേട്ടോ
എനിയ്ക്ക് പ്രിയമുള്ള കുറച്ച് പൂക്കൾ കൊണ്ട് ഞാനൊരു കൊച്ചു പൂന്തോട്ടം ഒരുക്കാൻ പോകുന്നു..
പക്ഷേ അതു പോരാ…നിങ്ങളും പങ്കെടുക്കണം..
ഒരു പൂന്തോട്ടം ഒരുക്കാൻ ആവില്ലെങ്കിൽ ഒരു ചെടിയെങ്കിലും നട്ട് പോകണം..!
ഇല്ലെങ്കിൽ എന്താന്നോ…????
അതു തന്നെ സംഭവിയ്ക്കും..
ദാണ്ടെ, അങ്ങു നോക്കിയ്ക്കേ ആരാ കണ്ണുരുട്ടി നിൽക്കുന്നതെന്ന്…
തോട്ടക്കാരൻ ഔസപ്പേട്ടൻ ഓടിച്ചിട്ട് പിടിയ്ക്കുമേ…
എനിയ്ക്ക് പ്രിയമുള്ള കുറച്ച് പൂക്കൾ കൊണ്ട് ഞാനൊരു കൊച്ചു പൂന്തോട്ടം ഒരുക്കാൻ പോകുന്നു..
പക്ഷേ അതു പോരാ…നിങ്ങളും പങ്കെടുക്കണം..
ഒരു പൂന്തോട്ടം ഒരുക്കാൻ ആവില്ലെങ്കിൽ ഒരു ചെടിയെങ്കിലും നട്ട് പോകണം..!
ഇല്ലെങ്കിൽ എന്താന്നോ…????
അതു തന്നെ സംഭവിയ്ക്കും..
ദാണ്ടെ, അങ്ങു നോക്കിയ്ക്കേ ആരാ കണ്ണുരുട്ടി നിൽക്കുന്നതെന്ന്…
തോട്ടക്കാരൻ ഔസപ്പേട്ടൻ ഓടിച്ചിട്ട് പിടിയ്ക്കുമേ…
ഞാൻ എന്‍റെ ചെടികൾ നടുകയാണ്‍...
അവയിൽ വിരിഞ്ഞ നിറങ്ങളും മണങ്ങളും ആണ്‍ ചുവട്ടില്‍ വിരിഞ്ഞു നിൽക്കുന്നവ...
************* ***************** ************** **************
കണികാണാന് അര്പ്പിയ്ക്കും പൂവ് - കൊന്ന
സൂര്യനെ നോക്കി ചിരിയ്ക്കുന്ന പൂവ് - സൂര്യാകാന്തി
നാലു മണിയ്ക്ക് വിരിയുന്ന പൂവ് - നാലുമണി പൂവ്
സന്ധ്യക്ക് മൊട്ടിടും താരക പൂക്കൾ - മുല്ല
പാതിരാവിൽ വിരിയുന്ന പൂവ് - നിശാഗന്ധി
മഞ്ഞ നിറമുള്ള കുഞ്ഞിപ്പൂക്കൾ - മുക്കുറ്റി
മഴക്കാലം കഴിഞ്ഞാൽ ഉണരുന്ന പൂവ് - കാശിത്തുമ്പ
കുളത്തിലും തോട്ടിലും കാണുന്ന പൂവ് - ആമ്പല്
പൂമരങ്ങളിൽ വിരിയുന്ന പൂവിന്റെ പേര് - രാജമല്ലി
കുറ്റിച്ചെടിയിൽ വിരിയുന്ന മണമുള്ള വെളുത്ത പൂവ് - നന്ത്യാർവട്ടം
ഒരു നിറത്തിന്റെ പേരുള്ള പൂവ് - റോസ്
അമ്മമ്മയുടെ കോളാമ്പിയെ ഓര്മ്മിപ്പിയ്ക്കും മഞ്ഞപ്പൂവ് - കോളാമ്പി പൂവ്
ഇതളുകൾ ചെറിയ രീതിയില്‍ കീറിയെടുത്തതു പോലെളുള്ള പൂവ് - ചെമ്പരത്തിപൂവ്
മണമില്ല...ഗുണമില്ലാ...വര്‍ണപകിട്ടില്ലാപൂവ് - പുല്ലാഞ്ഞി അഥവാ പുല്ലാന്തി പൂവ്...
ഐതിഹ്യങ്ങളിലും മറ്റും.. യക്ഷിയുമായി ബന്ധിപ്പിയ്ക്കാറുള്ള പൂവ് - പാലപ്പൂ
പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുള്ള..
രാത്രിയിൽ പൂക്കൾ വിരിയുകയും പകൽ കൊഴിയുകയും ചെയ്യുന്ന പൂവ് - പവിഴമല്ലി
അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം..
ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുള്ള പൂവ് - ഇലഞ്ഞിപ്പൂ
പല പേരുകളില്‍അറിയപ്പെടുന്ന സുന്ദരി പൂവ്...
അത്തക്കളം ഒരുക്കാന്‍ ഓടി അണയും പൂവ്...തുമ്പപ്പൂ
പത്തുമണിയ്ക്ക് കണ്ണ് തുറക്കും കുഞ്ഞു പൂക്കള്‍..
വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാണപ്പെടുന്ന പൂവ് - കാക്കപ്പൂവ്
കണ്ണാംതളി..
പാരിജാതം..
നോക്കിയ്ക്കേ...എന്തു മാത്രം പൂക്കളാ...
കാറ്റ് വീശുമ്പോൾ...ഹോ...എന്താ സുഗന്ധം...
കണ്ടുവോ...പൂമ്പാറ്റകൾ തേൻ നുകരാൻ എത്തി തുടങ്ങി...
എന്നാൽ നിങ്ങളും തുടങ്ങുകയല്ലേ....????
നിങ്ങള്‍ക്ക് പ്രിയമുള്ള ഒരു പൂവിനെ കുറിച്ച് ഒറ്റ വരി...അത്രയും മതി...ഈ പൂങ്കാവനം കൂടുതല്‍ സുന്ദരിയാവാന്‍...നന്ദി...!