മഴമേഘപ്പാളികൾ എത്തി നോക്കുന്നു
മണിമുറ്റത്തൊരു പൂക്കളം തീർത്തതും.
മാനം തെളിഞ്ഞ് വെളുത്തെന്ന് കരുതി
മാവേലി മന്നനു പീഠം ഒരുക്കീതും
ദാണ്ടേ...പിന്നേം ചറപറാ..
അയ്യോ..മഴ വന്നേ പോയ്..!
പുത്തനുടുപ്പും പൂകുടയും ചൂടി
ഓണപ്പൂക്കൾ പറിച്ചതാണല്ലൊ
കൂട്ടത്തിൽ ചേരാത്ത പൂക്കളെയെല്ലാം
പുഞ്ചിരി തൂകി കൂട്ടിയതാണല്ലൊ
ദാണ്ടേ...പിന്നേം ചറപറാ..
അയ്യോ..പൂക്കളം ഒലിച്ചേ പോയ്..!
എങ്ങോട്ട് കെറുവിച്ച് പോകുന്നു പെണ്ണേ
കാതിനു കുളിർ സംഗീതം പെയ്തു നീ
പൊന്നോണ നാളിൽ ഇനിയും വരില്ലേ
നറുനെയ്യും പപ്പടോം കൂട്ടിയുരുട്ടി
വാഴയിലയിൽ പായസോം കൂട്ടിയൊഴിച്ച്
ഓണസദ്യയുമുണ്ട് കൂട്ടരോടൊത്ത്
ഇറയത്ത് കൈനീട്ടുമെന്നെ കാക്കുകില്ലേ..?
ഹായ് - ഇതൊരു ഒന്നാം തരം കുട്ടിക്കവിതതന്നെ. ബാലമാസികകളിലൊക്കെ വരുന്ന കവിതകളേക്കാളും എത്രയോ നല്ലത്.... കുട്ടികളുമായി ഇടപഴകുകയും, അവരുടെ മനസ്സറിയുകയും ചെയ്യുന്നവര്‍ക്കേ ഇങ്ങിനെ എഴുതാനാവൂ.....
ReplyDeleteനന്ദി മാഷേ..
ReplyDeleteക്ലാസ്സെടുക്കുമ്പോഴും കഥകൾ പറഞ്ഞ് കൊടുക്കുമ്പോഴും വായിനു തോന്നീത് കോതയ്ക്ക് പാട്ടെന്ന പോലെ നിമിഷ കവിതകൾ ചൊല്ലാറുണ്ട്..
വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചാൽ കിട്ടാറുമില്ലാ..ആഹ്
മാവേലി മന്നനു പീഠം, അതുമാത്രം ഇത്തിരി കൂടിപോയി.ബാക്കിയെല്ലാം അസ്സലു കുട്ടിക്കവിതയ്ക്കനിയോജ്യം.
ReplyDeleteദാണ്ടേ...പിന്നേം ചറപറാ..
ReplyDeleteഓണം വന്നേ... ഓണം വന്നേ..
ReplyDeleteനാടന്‍ശീലില്‍ മനോഹരമായൊരു കുട്ടിക്കവിത!
ReplyDeleteആശംസകള്‍
ചറപറ പെയ്യട്ടെ ................ഓണം വന്നെ
ReplyDeleteഈ ഓണക്കവിത മനോഹരം.. !
ReplyDeleteഓണാശംസകൾ!
ReplyDeleteകുട്ടി കവിത ഇഷ്ട്ടായി ടീച്ചറെ ...
ReplyDeleteകൂട്ടത്തിൽ ചേരാത്ത പൂക്കളെയെല്ലാം
പുഞ്ചിരി തൂകി കൂട്ടിയതാണല്ലൊ..... ടീച്ചര്‍ക്കും കുട്ടികള്‍ക്കും ഓണാശംസകള്‍ !!
കൊള്ളാം... :)
ReplyDeleteനല്ല കവിത
ReplyDeleteശുഭാശംസകൾ....
വൈകിപോയീ.
ReplyDeleteഈ ഓണപ്പാട്ടും പാടി ആ വാഴയിലയിലേക്ക് നോക്കുമ്പോൾ ഒരു ഉന്മേഷമൊക്കെ തോന്നുന്നുണ്ട്.
ദാണ്ടേ...പിന്നേം ചറപറാ..
ഓണത്തിനു വാങ്ങിയ ഉപ്പേരിയൊക്കെ തീർന്നു
അല്ലെങ്കിൽ ചറ പറാന്നു പെയ്യുമ്പോൾ ചറ പറാന്നു കൊറിക്കാമായിരുന്നു.
കുട്ടി കവിത ബഹുകേമായി. ആശംസകൾ !