കിളികൾ
പൂക്കളെ വിളിച്ചുണർത്തി..
പൂക്കൾ
പുലരിയെ നോക്കി പുഞ്ചിരിച്ചു..
സൂര്യൻ
ജില്ലിയെ തട്ടിയുണർത്തി..
“നേരം
പുലർന്നിരിക്കുന്നൂ…ഉണരൂ ….കണ്ണുകൾ തുറക്കു ജില്ലി കുഞ്ഞേ..“
ജില്ലി അവധിയുടെ ആലസ്യമകറ്റി മരങ്ങൾക്കിടയിലൂടെ
സന്തോഷത്തോടെ തുള്ളിച്ചാടി പാട്ടുകൾ പാടി ഉത്സാഹത്തോടെ അവളുടെ ദിവസത്തിനു
തുടക്കമിട്ടു..!
“മേരിക്കുണ്ടൊരു
കുഞ്ഞാട്..ഹൊ..ഹേയ്..
ജില്ലിക്കുണ്ടൊരു
കുഞ്ഞു സ്ലേറ്റ്..
നീണ്ടു
മെലിഞ്ഞൊരു ചോക്ക് പെൻസിൽ
അച്ഛൻ
വാങ്ങി തന്നല്ലോ..
സ്കൂളിൽ
പോവാൻ എന്തു രസമാ..
മാർച്ച്
കഴിഞ്ഞാൽ ഹൊ എന്തു ചെയ്യും..?”
ഏപ്രിൽ ,
മെയ് അവധി എങ്ങനെ ചിലവഴിക്കണമെന്ന ആലോചനയിലും,
പൂക്കളോടും കിളികളോടും കളി പറഞ്ഞ് ചാടി ചാടി
പോകുന്ന ജില്ലിയെ കണ്ട സുന്ദരി പൂമ്പാറ്റ അന്നെന്തായാലും ജില്ലിയോട് കുശലം
ചോദിച്ചിട്ടു തന്നെ കാര്യമെന്ന് തീരുമാനിച്ചു.
“ഹലോ..ഹേയ്..ഒന്നവിടെ
നിന്നേ..
എനിക്കൊരു
കാര്യം ചോദിക്കാനുണ്ടായിരുന്നു..”
സുന്ദരിക്ക്
ജില്ലിയുടെ ഒപ്പം പറന്നെത്താൻ ഇച്ചിരി പാടുപെടേണ്ടി വന്നു..
അവളുടെ
കുഞ്ഞു ചിറകുകൾക്ക് നോവാൻ തുടങ്ങിയിരുന്നു..!
“ഊം..എന്താ..?
ഞാനിവിടെ
വർത്തമാനം പറഞ്ഞു നിന്നാൽ സമയം വൈകും..
അതുകൊണ്ട്
നീ സംസാരിച്ചു കൊണ്ട് എന്റെ കൂടെ പറന്ന് കൂടിക്കോളൂ..”
സുന്ദരിക്ക് തന്റെ ചിറകുകളോട് സഹതാപം തോന്നി..
എന്നാലും
കാര്യം അറിഞ്ഞിട്ടു തന്നെ..
സുന്ദരി
തുള്ളിച്ചാടി നീങ്ങുന്ന ജില്ലിയുടെ തലക്ക് മുകളിലൂടെ പറന്ന് സംസാരം തുടർന്നു..
“അതെയ്…ജൂൺ മാസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ..
എവിടേക്കാ
എന്നും രാവിലെ ഇങ്ങനെ തുള്ളിച്ചാടി പാട്ടും പാടി സന്തോഷത്തോടെ നീ പോകുന്നത്..?
ശനി ഞായർ
ദിവസങ്ങളിലും മറ്റ് നീണ്ട അവധി ദിവസങ്ങളിലും കാണാറുമില്ല..
ഇന്നെനിക്ക്
എന്തായാലും അറിഞ്ഞേ തീരൂ..
അതാണ് ഞാനിന്ന് നിന്റെ
കൂടെ കൂടിയത്..”
“ആഹ്…ഇതാണൊ കാര്യം..?
നീ ഒരു
മണ്ടത്തി തന്നെ..എന്നും രാവിലെ ഞാൻ സ്കൂളിലേക്കല്ലാതെ വേറെ എവിടെ പോകാനാ..?“
ജില്ലി
സുന്ദരിയെ കളിയാക്കി.
സുന്ദരിക്ക്
ദേഷ്യം വന്നു..
“ഹ്മ്മ്..നുണച്ചി..
സ്കൂളിൽ
പോകുന്നവരെ കണ്ടാൽ എനിക്ക് മനസ്സിലാകും..
അവരുടെ
കയ്യിലൊ, തോളിലൊ മുതുകിലൊ ഒരു സ്കൂൾ ബാഗ് കാണും..
നിന്റെ
കയ്യിലാണെങ്കിൽ അതൊന്നുമില്ല താനും..
എനിക്കും
സ്കൂളിൽ പോകാൻ വളരെ ഇഷ്ടമാണ്..പക്ഷേ,,എന്റെ കുഞ്ഞ് ചിറകുകൾക്ക് സ്കൂൾബാഗ് തൂക്കാനുള്ള
ആവതില്ലാത്തതുകൊണ്ടാണ് ഞാൻ പോകാത്തത്..
പക്ഷേ..ഞാനെന്നും ന്റെ കൂട്ടുകാരുമൊത്ത് സ്കൂൾ മുറ്റത്തെ പൂന്തോട്ടത്തിലിരുന്ന് പാട്ടുകളും കഥകളും കേട്ടിരിക്കാറുണ്ട്..
എനിക്ക്
മനസ്സിലാവുന്നതെല്ലാം കേട്ട് പഠിക്കാറുമുണ്ട്..
നീ എന്നെ പറഞ്ഞ്
പറ്റിക്കുകയാണ്..“
ജില്ലിക്ക്
ചിരി അടക്കാനായില്ല..
സുന്ദരിയുടെ
ചിറകുകളിൽ മൃദുവായി പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് തന്റെ ശരീരത്തിൽ പറ്റിച്ചേർന്നിരിക്കുന്ന ഒരു
സാധനം കാണിച്ചിട്ട് പറഞ്ഞു..
“സുന്ദരീ…നീയിത് കണ്ടോ..?
ഇതാണ് ഞങ്ങൾ കൂട്ടർക്ക് മാത്രമായി ഈശ്വരൻ
നൽകിയിരിക്കുന്ന ഒരു വരദാനം..
നിനക്ക്
ഞങ്ങളെ അറിയില്ലേ..
ഞങ്ങളാണ് കങ്കാരു..
നീ ഇവിടെയൊന്ന് പോയി നോക്കൂ..ഞങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കും..
എന്റെ
അമ്മ എന്നെയീ സഞ്ചിയ്ക്കകത്തിരുത്തിയാണ് പോറ്റി പരിപാലിച്ച് വളർത്തി
കൊണ്ടുവന്നത്..
എന്റെ
അമ്മയുടെ അത്രക്കായാൽ ഞാനും അങ്ങനെ തന്നെയാവും..
അതുവരെ
ഞാനെന്റെ കുഞ്ഞു സ്ലേറ്റും പെൻസിലും പുസ്തകങ്ങളും ഈ സഞ്ചിക്കകത്തിട്ട് സ്കൂളി പോകുമല്ലോ…“
ജില്ലി
പൊട്ടിച്ചിരിച്ചു..
സുന്ദരി
കൌതുകത്തോടെ ജില്ലിയുടെ വയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞു സഞ്ചിയെ നോക്കി
സന്തോഷിച്ചു..
“ആഹാ….എനിക്ക്
നാനാവർണ്ണങ്ങളിലുള്ള ചിറകുകൾ നൽകി എന്നെ സുന്ദരിയാക്കിയതു പോലെ നിനക്കും ഒരു
അത്ഭുതം ലഭിച്ചിരിക്കുന്നു..
എന്നെ കുറിച്ച് നിനക്ക് കൂടുതൽ അറിയണമെൻകിൽ ദാ...ഇവിടെ പോയാൽ മതി..!
എനിക്ക്
സന്തോഷമായി…ആദ്യമായാണു ഞാൻ നിന്റെ കൂട്ടരെ കുറിച്ച്
അറിയുന്നത്..”
ജില്ലിയും
സുന്ദരിയും അവരവരുടെ സന്തോഷങ്ങൾ പങ്കുവെച്ചു,,
യാത്രാമദ്ധ്യേ
ജില്ലി സന്ദുരിയോട് പറഞ്ഞു,
“ഇനി മുതൽ
നമുക്ക് ഒരുമിച്ച് ഒരേ സ്കൂളിൽ പോയി വരാം..
നിന്റെ
കുഞ്ഞു ചിറകുകൾക്ക് നോവാതിരിക്കാൻ നിന്നെ ഞാനെന്റെ സഞ്ചിയിൽ ഇരുത്താം..
നമുക്കൊരുമിച്ച്
പാട്ടുപാടി രസിച്ച് നല്ല കൂട്ടുകാരികളായി കഴിയാം..”
സുന്ദരിക്ക്
സന്തോഷം അടക്കാനായില്ല..
അന്നു
മുതൽ അവർ നല്ല കൂട്ടുകാരികളായി സ്കൂളിലേക്ക് പോയി വന്നു..
സുന്ദരിയേയും അവളുടെ പുസ്തകവും തന്റെ സഞ്ചിയിൽ ഒതുക്കി ജില്ലി തന്റെ സ്നേഹിതയെ സഹായിച്ചു..!
കൂട്ടരേ…
ഉള്ളിലെ
നന്മയും അവ പങ്കുവെക്കുവാനുള്ള നല്ല
മനസ്സും മാത്രം മതി ജിവിതത്തിൽ സന്തോഷം നിലനിൽക്കാൻ..
ശുഭദിനം
നേരുന്നു..!
കൊച്ചു കൊച്ചു കാര്യങ്ങള്‍....
ReplyDeleteഅല്ല വലിയ വിചാരങ്ങള്‍...!!
പഴേ പൂമ്പാറ്റ വായിച്ച കാലം ഓര്‍മ്മ വന്നു..
:)
ente vavachanu paranju kodukkan pattiya kadha..nalla background pictures
ReplyDeleteകുട്ടിക്കഥകള്‍ എഴുതാനും വായിക്കാനും എനിക്കും വളരെ ഇഷ്ടമാണ്.
ReplyDeleteആശംസകള്‍
കുഞ്ഞു കഥ നല്ല കഥ
ReplyDeleteസുന്ദരിക്ക് പറ്റിയ ബാഗിപ്പോ ഉണ്ട് ട്ടോ സ്കൂബീ ഡേ അത് വാങ്ങി കൊടുക്ക്
ടീച്ചറെ ഇത് കൊള്ളാം ട്ടോ .. എന്ത് രസമാ വായിക്കാന്‍,
ReplyDeleteസത്യത്തില്‍ അല്‍പ നേരത്തേക്കെങ്കിലും ഞാന്‍ പണ്ട് ഉമ്മറപ്പടിയില്‍ ഇരുന്നു ബാല പുസ്തകങ്ങള്‍ വായിക്കുന്ന ഒരു കുഞ്ഞു സ്കൂള്‍ കുട്ടിയായി..
ആശംസകള്
ജില്ലിയും സുന്ദരിയും ജില്‍ ജില്‍ !
ReplyDeleteഅഹാ കൊള്ളാലൊ ,
ReplyDeleteജില്ലി ജില്ലി ജില്ലീ
ജില്ലു ജില്ലു ജില്ലൂ
കഥ ഞാന്‍ പഠിച്ചു വച്ച്, പിന്നെ പറഞ്ഞു കൊടുത്തോളാം.... കുഞ്ഞിക്കഥ..ഓമനകഥ
ReplyDeleteലിങ്കുകൾ കൊടുത്തതു വായിച്ചൂ കൊടുക്കുന്നവരുടെ വായനയുടെ ഒഴുക്കു കൂറയ്ക്കും.കഥ ജിൽജിൽ ആയിരിക്കുന്നു.ലളിതമായും ആകർഷണീയമായും എഴുതാനുള്ള കഴിവിനെ പ്രശംസിച്ചെ മതിയാകൂ.
ReplyDeleteചരാചരങ്ങളുടെ സ്നേഹലോകത്തേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചു കൊണ്ടുപോവുന്ന നല്ലൊരു കുട്ടിക്കഥ...
ReplyDeleteകുറച്ചു നേരം ആ കുഞ്ഞു കഥകളുടെ ലോകത്തേക്ക് പോയി... നല്ല രസമുണ്ട് വായിക്കാനും വായിച്ചു കൊടുക്കാനും. കുട്ടികഥകളില്‍ നന്മയുടെ പാഠങ്ങള്‍!
ReplyDeleteഅഭിനന്ദനങ്ങള്‍
സ്നേഹത്തിന്റെയും പരസ്പ്പര സഹായത്തിന്റെയും ചിന്താശകലങ്ങള്‍ ഇത്തരം കുട്ടിത്തരങ്ങളിലൂടെ കുഞ്ഞു മനസ്സില്‍ കുടിയെറട്ടെ....
ReplyDeleteനന്മയുടെ നറുമണം വിതറുന്ന ഇത്തരം ഗുണപാഠകഥകള്‍ ധാരാളം എഴുതാന്‍ ടീച്ചര്‍ക്ക്
ReplyDeleteകഴിയട്ടെ.പുസ്തകമാക്കാനും കുട്ടികള്‍ അതുവായിച്ച് അവരില്‍ സുഗന്ധവും,പ്രകാശവും
പരക്കാനും ഇടയാക്കട്ടെ!
ലൈബ്രറിയില്‍ കുട്ടികള്‍ക്കുവേണ്ടി ഇത്തരം ആശയങ്ങളുള്ള പുസ്തകള്‍ വാങ്ങിക്കുവാനും,
അവരെ ശ്രേഷ്ഠമായ വായനയിലേക്ക് നയിക്കാനും ശ്രദ്ധിക്കാറുണ്ട്.
ആശംസകളോടെ
കൊള്ളാം.. ആശംസകള്‍..
ReplyDeleteമുതിര്‍ന്നവര്‍ കുടികള്‍ക്ക് വായിച്ചു കൊടുക്കണം ഇത്തരം കഥകള്‍
കുട്ടിക്കഥകള്‍...,.. നന്മയുള്ള കഥകള്‍..,..
ReplyDeleteഇനിയും വരാം... :)
ആശംസകള്‍...,..
ഇത് കുട്ടികളുടെ പ്രസിദ്ധീകരണത്തിലേക്ക് അയച്ചു കൂടേ ?
ReplyDeleteThis comment has been removed by the author.
ReplyDeleteകുഞ്ഞു കഥ കുട്ടികളായ ഞങ്ങള്‍ക്ക് ഇഷ്ടമായി ടീച്ചറെ ... ഇനിയും കഥപറഞ്ഞു തരണേ ..
ReplyDeleteടീച്ചറേ ഒരു ജിൽജിൽ കഥ.....പക്ഷെ ഈ ജിൽ ജിൽ കഥയ്ക്കിടയ്ക്ക് വരുന്ന ലിങ്കുകൾ വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഹാഹാഹാഹാ,
ReplyDeleteമനസ്സ് നന്മയും സ്നേഹവും പങ്കുവയ്ക്കാനുള്ളതാണെന്ന് പറയുന്ന മറ്റൊരു ടീച്ചർ കഥ.
രസമായിരിക്കുന്നു.
ജിൽ ജിൽ ജിൽ ജിൽ ജിൽ...........
ആശംസകൾ.
ഉള്ളിലെ നന്മയും അവ പങ്കുവെക്കുവാനുള്ള നല്ല മനസ്സും മാത്രം മതി ജിവിതത്തിൽ സന്തോഷം നിലനിൽക്കാൻ..(Y)
ReplyDeleteനല്ലതു മാത്രം -നമുക്കും കുട്ടികള്‍ക്കും .....ആശംസകള്‍ !!
ReplyDeleteന്റെ ഒത്തിരി വലിയ കുഞ്ഞു കൂട്ടുകാർക്ക് സ്നേഹം..നന്ദി..!
ReplyDelete് മനേഷ്..കഥ പൂർണ്ണമായും വായിച്ചതിനു ശേഷം മാത്രം ലിങ്കുകൾ പരിശോധിക്കുക..
കുഞ്ഞുങ്ങൾ അടുത്തുണ്ടെങ്കിൽ അവർക്ക് കൂടുതൽ വിവരണങ്ങളും ചിത്രങ്ങളും കൗതുകം നൽകും എന്ന ഉദ്ദേശത്തിൽ ചേർത്തതാണു..നന്ദി ട്ടൊ..!
നന്നായിരിക്കുന്നു. ഒരു കുട്ടിയായതുപോലെ തോന്നി. അല്ല , കുട്ടിയാണ് !
ReplyDeleteനല്ല കുട്ടിയായിരിക്കട്ടെ
ReplyDeleteആശംസകള്‍
നല്ല രസമുണ്ട്. ഞാനും ഒരു കുട്ടിയായി, അടുത്ത കഥ കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചു ഇരിക്കുന്നു.
ReplyDeleteരസകരമായി പറഞ്ഞു.ആശംസകള്‍
ReplyDeleteഉള്ളിലെ നന്മയും അവ പങ്കുവെക്കുവാനുള്ള നല്ല മനസ്സും മാത്രം മതി...
ReplyDeleteകൊച്ചു കൂട്ടുകാർക്കെല്ലാം ഇഷ്ടമാവും.
സ്നേഹം പ്രിയരേ...നന്ദി..!
ReplyDeleteനന്മ കഥ നന്നായി..
ReplyDeleteകുട്ടിക്കഥ പറയാറുണ്ടല്ലേ?..ഞാന്‍ മഴക്കവിത മാത്രമേ കേട്ടിരിന്നുള്ളൂ...കൊച്ചു മനസ്സുള്ള ,കളിവള്ളം തുഴയുന്ന,മഴത്തുള്ളി തട്ടിത്തെറിപ്പിക്കുന്ന കൂട്ടുകാരി ഇനിയും വരാം...പറന്ന്..പറന്ന്..
ReplyDelete