തംബലീനയെ അറിയുമോ..?
അരികിൽ കുഞ്ഞു മക്കളുണ്ടെങ്കിൽ അവരോട് ചോദിച്ചു നോക്കൂ..
ആ കുഞ്ഞു ചുണ്ടുകൾ കൂർത്തു വരുന്നതും കണ്ണുകൾ വിടരുന്നതും മൂക്ക് വികസിക്കുന്നതും കാണാം..
അവർക്ക് മനപാഠമായിരിക്കും തംബലീന കഥകൾ..
കഥാന്ത്യത്തിൽ തംബലീനയെ പക്ഷിപ്പുറത്തേറ്റി കൊണ്ടു പോകുന്ന രാജകുമാരൻ അവരുടെയെല്ലാം നായകനാണ്..
മൂന്നു വർഷങ്ങൾക്ക് മുന്നെ ഞാനും ന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തു തംബലീന കഥ..
അങ്ങനെ ആദുവിനു ഞാനവന്റെ തലീനയായി..
ആദുവിനെ കുറിച്ച് ഞാനെന്തു പറയാൻ..
എന്‍റെ പ്രാണിനും.. ശ്രദ്ധ... ക്കും മുന്നെ ന്റ്റെ സ്പര്‍ശം അറിഞ്ഞു ഉണര്‍ന്നവൻ..
ഉച്ഛത്തിലുള്ള ശബ്ദങ്ങളേയും പുതു മുഖങ്ങളേയും നേരിടാനാവാതെ കുട്ടികസേരയിൽ നിന്ന് മേശക്ക് ചുവട്ടിൽ സ്ഥലം പിടിക്കുന്നവൻ..
ഡാൻസ് ക്ലാസ്സുകളിൽ മറ്റു കുട്ടികൾക്കു പിറകിൽ പിന്തിരിഞ്ഞു നിന്ന്
മനകണ്ണിൽ നൃത്തം കണ്ടാസ്വാദിക്കുന്നവൻ..
അവന്റെ തലീനയല്ലാതെ മറ്റാരെങ്കിലും മുറിയിൽ പ്രവേശിച്ചാൽ
പൊത്തിപ്പിടിച്ച കൈവിരലുകൾക്കിടയിലൂടെ കതകിനു പിറകില്‍ നിന്ന് അവരെ വീക്ഷിച്ച്
മനസ്സിലാക്കുന്നവൻ..
മൂന്നര വയസ്സിനുള്ളിൽ അക്ഷരങ്ങളും അക്കങ്ങളും പുതു വാക്കുകളും മനപാഠമാക്കിയവൻ..
അങ്ങനെ വിശേഷണങ്ങളാൽ വിശേഷിക്കപ്പെട്ടവൻ ആദു..
വാർഷാരംഭം മുതൽ ആദുവിന്റെ മാതാപിതാക്കളിൽ നിന്നും വളരെയധികം സഹകരിക്കുന്ന
സമീപനവും മനോഭാവവും ഉണ്ടായിരുന്നുവെങ്കിലും എന്നെ ഇപ്പോഴും
വേദനിപ്പിക്കുന്ന പ്രതികരണമായിരുന്നു വർഷാവസാനം ആദുവിന്റെ അച്ഛനിൽ
നിന്നും ലഭിച്ചത്..
എന്റേയും പ്രിസിപ്പലിന്റേയും നേരെ അയാൾ കയർത്തു,
" ഇവനെ പ്രത്യേക സ്ക്കൂളിൽ വിടണമെന്ന നിങ്ങളുടെ നിർദ്ദേശം എന്റെ കുഞ്ഞിനെ
കരുതി കൂട്ടി ഓട്ടിസ്റ്റിക് ആക്കിയെടുക്കുന്നു എന്നാണ്..
ചില കാര്യങ്ങളിൽ അവൻ വേറിട്ട് പ്രതികരിക്കുന്നു എന്നത് അവന്റെ
പ്രത്യേകതകൾ ചൂണ്ടികാണിക്കുന്ന കഴിവുകൾ മാത്രമാണു.. "
മണിക്കൂറുകൾ നീണ്ടു നിന്ന സംഭാഷണങ്ങൾക്കു ശേഷം ആ പിതാവിനെ ഒരു പ്യൂണിന്റെ സഹായത്താൽ മുറിയിൽ നിന്ന് പുറത്താക്കേണ്ടതായി വന്നു..
“ഒരു വർഷത്തെ അദ്ധ്വാനഫലം അയാളിൽ നിന്നും കിട്ടുന്നത് ഇത്തരത്തിലായിരിമെന്ന് പ്രതീക്ഷിച്ചുവോ..
സമൂഹത്തിനു മുന്നിൽ തന്റെ പുത്രൻ മൂലം പരിഹസിക്കപ്പെടുമോ എന്ന തരംതാണ മനോഗതിയാണു അയാളുടേത്..”
കൂടെയുള്ളവർ എന്നെ ആശ്വാസിപ്പിച്ചു..
ഒരു നീറ്റലായി ആ സംഭവം മനസ്സിൽ അങ്ങനേ ചേർന്നു കിടന്നു..
അടുത്ത ക്ലാസ്സിലും ടീച്ചറുടെ പൂർണ്ണ സംരക്ഷണത്തിലും പ്രത്യേക മേൽനോട്ടത്തിലും അവന്റെ പഠനം നല്ല രീതിയിൽ തന്നെ തുടർന്നു പോന്നു..
അവനിൽ പ്രത്യേകമായി കണ്ടു വരുന്ന സ്വാഭാവ വിശേഷങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്ത് പഠിച്ചു പോന്നു..
പ്രീപ്രൈമറി കുഞ്ഞുങ്ങൾ അമ്മയുടെ മടിത്തട്ടിലെന്ന പോലെയാണ്..
ഒന്നാം ക്ലാസ്സിലേക്കുള്ള അവരുടെ ചുവടു മാറ്റം ഞങ്ങളെ സംബന്ധിച്ച് അവർ ഉന്നത വിദ്ധ്യഭ്യാസത്തിനായി പോകും പോലെയാണ്..
പ്രതീക്ഷിച്ചത് സംഭവിച്ചു..
പല ടീച്ചറുകൾ കയറി ഇറങ്ങുന്ന ക്ലാസ്സ് മുറി അവനെ വല്ലാത്ത അവസ്ത്ഥയിലാക്കി..
അവനെ കുറിച്ചുള്ള വിവരങ്ങളെല്ലാം അവർ ഞങ്ങളിൽ നിന്ന് ശേഖരിച്ചുവെങ്കിലും പ്രത്യേക ഗുണം ചെയ്തില്ല..
അവനെ പ്രത്യേകമായി ശ്രദ്ധിക്കുവാനുള്ള സമയം കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല..
അപ്പോഴേക്കും അവനിൽ പുതിയ സ്വഭാവ മാറ്റങ്ങളും കണ്ടു തുടങ്ങിയിരുന്നു..
അങ്ങനെ ആദുവിന്റെ രണ്ടു വർഷം തീരാനാവുന്നു..
എന്റെ ക്ലാസ്സിനു തൊട്ടതാണ് ഡാൻസ് റൂം..
ചില ദിവസങ്ങളിൽ ആ മുറിയിലേക്ക് എത്തും മുന്നെ തന്നെ അവനെന്റെ ക്ലാസ്സിലേക്ക് ചൂണ്ടി കാണിക്കും..
“ഞാനിന്ന് ഇവിടെയാ….അവിടേക്കില്ലാ..”
സമ്മതം കിട്ടിയാൽ പിന്നെ അവന്റെ ലോകമായി..
മൂന്നു വർഷങ്ങൾക്കു മുന്നെയുള്ള എന്റെ പഴയ ആദുവിനെ എനിക്ക് കിട്ടി കഴിഞ്ഞിരിക്കും..
പിന്നെയുള്ള അവന്റെ തിരച്ചിലുകൾ അന്നത്തെ കഥ പുസ്തകങ്ങൾക്കും മറ്റു സാമഗ്രികൾക്കുമായിരിക്കും..
അവൻ തിരയുന്നത് ‘തംബലീന‘ക്കാണെന്ന് അറിയാമെങ്കിലും അവന്റെ പ്രായത്തിനും വായനക്കും ഉതകുന്ന മറ്റൊരു പുസ്തകം കൊടുത്താലും അവൻ ഹാപ്പി..
പകുതി വായനയും ഇടക്കുള്ള കള്ള നോട്ടങ്ങളും അപ്പുറത്തെ മുറിയിൽ നിന്നുള്ള പാട്ടിനു ചുവടു വെച്ചും അവൻ ആ ഒരു മണിക്കൂർ ആസ്വാദിക്കും.. അവന്റെ കൂടെ ഞാനും…!
ഇനി കാര്യത്തിലേക്ക് ...
ഞാനെന്തിനിവിടെ ആദുവിനെ പരിചയപ്പെടുത്തി എന്ന് പറയാം..
എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വെക്കുന്നൂ..
ഇന്നലെ ഒരു സന്തോഷം ആദുവിന്റെ ടീച്ചറിൽ നിന്നും അറിയുവാൻ കഴിഞ്ഞു..
സ്ക്കൂളിലേയും പുറമേ നിന്നുമുള്ള കൌസിലേഴ്സിന്റ്റേയും നിർദ്ദേശ പ്രകാരം ആദുവിനെ പ്രത്യേക പഠന മുറകൾ സ്വീകരിക്കുന്ന സ്ക്കൂളിൽ ചേർക്കാൻ പോകുന്നൂ..
സന്തോഷത്താൽ മനസ്സിനെ നിയന്ത്രിക്കാനായില്ല..
പ്രാർത്ഥനകളും ന്റെ കുഞ്ഞിന്..
സ്ക്കൂളിന്റെ പടികളിറങ്ങി വീട്ടിലേക്ക് പുറപ്പെടും നേരം കുഞ്ഞുങ്ങളെ കാത്തു നിൽക്കുന്നവരുടെ കൂട്ടത്തിൽ ഒരു പരിചയ മുഖം..
എന്നെ കണ്ടതും വിളറിയ ആ മുഖം സാവകാശം ചിരിക്കുന്നു..
ആ മുഖം ഞാൻ തിരിച്ചറിഞ്ഞു..
ആദുവിന്റെ പിതാവ്..
കേൾക്കാൻ ആകുന്നില്ലെങ്കിലും അനങ്ങുന്ന ചുണ്ടുകളെ എനിക്ക് അറിയാൻ കഴിഞ്ഞു..
ഹൌ ആർ യു മേം..?
യെസ്,…സുഖാണെന്ന് അദ്ദേഹത്തിനു കൈവീശി നടന്നകലുമ്പോൾ എനിക്ക് കേൾക്കാമായിരുന്നു ആദുവിന്റെ ഉച്ഛത്തിലുള്ള സ്വരം..
“അതാ…തലീന പോകുന്നു…”
മുകളിലെ ചിത്രം പണ്ടെപ്പോഴൊ തംബലീന ന്റ്റെ ഉറക്കം കളഞ്ഞ ദിവസങ്ങളിൽ വരച്ചത്,, :)
തംബലീനയുടെ കഥയാണ് പ്രതീക്ഷിച്ചത്. തംബലീനയെ കുറിച്ച് പാവം കൊച്ചുമുതലാളി കേട്ടിട്ടേയില്ല!
ReplyDeleteഏതൊരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ ഏതെങ്കിലും അസുഖത്തിന്റെ പിടിയിലാണെന്ന് പറയുവാൻ മടിയായിരിയ്ക്കും, അതുതന്നെയായിരിയ്ക്കും ആദുവിന്റെ അച്ഛനെയും മറ്റുകുട്ടികളുടെ ക്ലാസ് മുറിയിലേയ്ക്ക് ആദുവിനെ മാറ്റുവാൻ പ്രേരിപ്പിച്ചത്.
ക്ലാസനുഭവം പങ്കുവെച്ചതിന് നന്ദി! ആശംസകൾ! ആദുവിനെ കുറിച്ച് ഇങ്ങനെ ഒരു ബ്ലോഗ് ഉണ്ടെന്നറിഞ്ഞാൽ ആദുവിന്റെ അച്ഛൻ എന്താ വിചാരിക്ക്യാ..? എങ്ങിനെ അറിയാൻ അല്ലേ.. :)
ആദുവിന്‍റെ അച്ഛന്‍ ഇനി എന്തു കരുതാന്‍...ഹി ഈസ് ഹാപ്പി..
Deleteനന്ദി ട്ടൊ.. :)
ആദുവിന്‍റെ കൂടുതല്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരട്ടെ..
ReplyDeleteകൊച്ചുമുതലാളീ.....
Deleteഞാനും കേട്ടില്ലിതുവരേയും തംബലീനയെ കുറിച്ച്...
നമ്മള്‍ തുല്യ ദുഖിതര്‍.
ഞാനും കേട്ടിട്ടില്ല തംബലീനയെ കുറിച്ചു ..
Deleteതംബലീനയെ വായിച്ചില്ല ആദുവിനെ മനസിലായി
ReplyDeleteതന്റെ മുന്നിലെത്തുന്ന കുട്ടികളുടെ കാര്യത്തിൽ ഇത്രയേറെ താൽപ്പര്യമെടുക്കുന്ന അദ്ധ്യാപകർ വിരളമാണ്. അദ്ധ്യാപനമെന്നത് കേവലമൊരു തൊഴിൽ മാത്രമായി കാണാതെ., ഓരോ കുട്ടിയേയും തന്റെ സ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അദ്ധ്യാപികയുടെ കാന്തികശക്തിയെ ഞാൻ ദൈവീകമായി കാണുന്നു. പ്രാൺ, ശ്രദ്ധ, ആദു..... ഇവർക്കൊക്കെ മാതൃസഹജമായ സ്നേഹം കൊടുത്ത് നന്മയുടെ വഴിയിലേക്ക് അവരെ കൈപിടിച്ചു നടത്തുന്ന മഹത്വത്തിന് എന്റെ പ്രണാമം.....
ReplyDeleteആദുവിനു നന്മകള്‍ നേരുന്നു.
ReplyDeleteതൊഴില്‍ മേഖല ഒന്നായതിനാലാവാം ആദു എവിടെയോ ഒന്നു കോറി...
ReplyDeleteആദു...!
ReplyDeleteതംബലീന ആദ്യമായിട്ട് കേള്‍ക്കുകയാണ്
നന്മയുടെ പ്രകാശം വിതറാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു!
ReplyDeleteആശംസകളോടെ
ആദു...!
ReplyDeleteതംബലീന ആദ്യമായിട്ട് കേള്‍ക്കുകയാണ്
അതെ അജിതെട്ടാ ആദ്യമായി ആണ് ഞാനും കേള്‍ക്കുന്നത്
ആശംസകള്‍
സുപ്രഭാതം പ്രിയരേ....!
ReplyDeleteതംബലീന ഇവിടേന്ന് ഏതു ഫോമിലും ലഭ്യം...നോക്കുമല്ലോ.. :)
https://www.google.co.in/#hl=en&tbo=d&sclient=psy-ab&q=thumbelina+story&oq=thambali&gs_l=hp.1.1.0i10l4.4853.17673.0.21764.19.14.5.0.0.0.750.5269.2-5j4j0j2j2.13.0.les%3B..0.0...1c.1.Crj8dD3Fp70&pbx=1&bav=on.2,or.r_gc.r_pw.r_cp.r_qf.&bvm=bv.41248874,d.bmk&fp=6219528401c80ed2&biw=1292&bih=617
This comment has been removed by the author.
ReplyDeleteതംബലീനയെ അറിയാം. ആദുവാണ് മനസ്സില്‍. ആദുവിനെ പോലെ കുറച്ചു പേര്‍ എനിക്കും ഉണ്ടായിരുന്നു, ഇപ്പോഴും കൂടെയുണ്ട്.എല്ലാവര്‍ക്കും നന്മ വരുത്തട്ടെ...
ReplyDeleteവിധിയുടെ വിളയാട്ടത്തില്‍ മാറി മറിയുന്ന കുരുന്നു ജീവിതങ്ങള്‍ ഈ ചെറിയ എഴുത്തില്‍ വലിയ വേദന ആണ് ഒരച്ഛനും സ്വന്തം കുഞ്ഞു ഒരു രോഗി ആണെന്ന് കേള്‍ക്കാനോ? സമ്മതിക്കാനോ? ഇഷ്ടപെടുന്നില്ല
ReplyDeleteനന്മകള്‍ നേരുന്നു ടീച്ചറെ ..
ReplyDeleteവായിച്ചു, പക്ഷെ ഈ ഇരുണ്ട ബാക്ക് ഗ്രൌണ്ടിലെ തിളങ്ങുന്ന അക്ഷരങ്ങള്‍ കണ്ണിനെ വല്ലാതെ വേദനിപ്പിച്ചു ! ആശംസകള്‍ !
ReplyDeleteനന്ദി പ്രവീണ്‍..
Deleteകുഞ്ഞു കഥകളും കവിതകളും കൊണ്ട് കുട്ടികള്‍ക്കുള്ള ഒരു ലോകം..അങ്ങനെ എത്തിച്ചേര്‍ന്നതാണിവിടെ..
അങ്ങനെയാണ്‍ ഈ നിറവും നക്ഷത്രങ്ങളും കൊടുക്കാനിടയായാത്..
ന്റ്റെ അവധിയൊന്ന് വന്നോട്ടെ..പരാതികള്‍ തീര്‍ച്ചയായും പരിഹരിക്കാം..!
സുപ്രഭാതം……
ReplyDeleteഇചചിരി കുട്ടിത്തരങ്ങൾക്ക് ഇരിപ്പിടത്തിൽ പ്രാധാന്യം കൊടുത്ത നല്ല മനസ്സുകളെ മാനിക്കുന്നു..
http://irippidamweekly.blogspot.in/2013/02/blog-post.html?showComment=1359774688133#c5875472041867012453
അദ്ധ്യാപനത്തിലൂടെ ഞാൻ ചെയ്തുവരുന്ന സത്കർമ്മങ്ങൾ വായനകാർക്കിടയിൽ അവതരിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശം എന്ന് ഞാൻ അറിയിച്ചുകൊള്ളട്ടെ..
എന്റെ ഒരു ദിവസത്തിന്റെ പാതി ഞാൻ ചിലവഴിക്കുന്നത് മൂന്നിനും ആറിനുമിടക്കുള്ള കുഞ്ഞു മനസ്സുകളോടൊപ്പമാണ്..
പല ഭാഷകളും സ്വഭാവങ്ങളും കുട്ടിത്തരങ്ങളുംകൊണ്ട് നിറഞ്ഞ കൊച്ചു ലോകം..
ഒരേതരത്തിലുള്ള സ്വഭാവങ്ങളും പെരുമാറ്റങ്ങളും ശീലിച്ചു പോരുന്നവർക്കിടയിലെ പെരുമാറ്റ വൈകല്യങ്ങളെയോ സ്വഭാവവിശേഷങ്ങളേയൊ പെട്ടെന്ന് വേർത്തിരിച്ചെടുക്കുവാൻ ഞങ്ങൾക്കാകും..
ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾക്ക് ആവാളം വാത്സല്യം കോരിക്കൊടുക്കുന്ന മാതാപിതാക്കൾക്ക് ഇത്തരം ചെയ്തികൾ വെറും ലാളനകളൊ കുസൃതികളൊ മാത്രമായി മനസ്സിലാക്കുന്നു..
ചിലരാകട്ടെ സാവകാശം ശരിയാകുമെന്ന് ധാരണയിൽ ഭാവിയെ ഉറ്റുനോക്കുന്നു..
ഏതൊരു കഴിവും അഭ്യസിക്കുവാനൊ സ്വയത്തമാക്കുവാനൊ പറ്റിയ കുഞ്ഞുങ്ങളുടെ വിശേഷപ്പെട്ട പ്രായം രണ്ടരക്കും ആറിനുമിടക്കാണ്..
അതുപോലെ തന്നെ എത്ര ചെറുതാണെങ്കിലും അവരിൽ ഇത്തരം സ്വഭാവ,പെരുമാറ്റ വൈകല്യങ്ങൾ കണ്ടുവരികയാണെങ്കിൽ അതിൽ നിന്നും അവരെ സഹായിച്ചെടുക്കേണ്ടിരിക്കുന്ന പ്രായവും ഇതു തന്നെ..
നാളേക്ക് നീട്ടിവെച്ച് നാമെന്തിന് അവരെ ശിക്ഷിക്കണം..?
പ്രാൺ, ശ്രദ്ധ, ആദു..ഇവരിൽ പൊതുവായി ചില പെരുമാറ്റ ശീലങ്ങളും സ്വഭാവ വൈകല്യങ്ങളും കാണാമെങ്കിലും പ്രകടിപ്പിക്കുന്ന രീതികളിൽ വിത്യാസമുണ്ട്..
കുഞ്ഞുങ്ങളിലെ മാനസികവും ശാരീരികവുമായ ഇത്തരം സ്വഭാവങ്ങളെ പെട്ടെന്ന് തിരിച്ചറിയുവാനാക്കുക എന്ന നല്ല മനസ്സോടെ മാത്രമാണ് ഞാനിത്തരം കുറിപ്പുകൾ നിങ്ങളുമായി പങ്കുവെക്കുന്നത് എന്നറിയിക്കട്ടെ..
ഇച്ചിരി കുട്ടിത്തരങ്ങൾ കുഞ്ഞുങ്ങൾക്കുള്ള കഥകളും കവിതകളും പാഠ്യവിഷയങ്ങളും കൊണ്ട് നിറക്കണമെന്നായിരുന്നു ന്റെ ഉദ്ദേശം..
എന്നാൽ ഇത്തരം അനുഭവകുറിപ്പുകൾ ചേർക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി..
ഒരു ഹൃദയത്തേയും വേദനിപ്പിക്കണമെന്നില്ലെന്ന് ഹൃദയം തൊട്ടറിയിക്കട്ടെ..!
നന്ദി പ്രിയരേ…!
വിനൂന്റെ ആദുവിനു ന്റെ പ്രാർത്ഥനകളും , എല്ലാ നന്മകളും നേരുന്നു.
ReplyDeleteചിലതൊന്നും ജോലിയായി കാണാനാവില്ല. സ്നേഹം മാത്രം നൽകുകയും എടുക്കുകയും ചെയ്യുമ്പോൾ അതൊരു ജോലിയാവുന്നതെങ്ങനെ ?
ReplyDeleteആദുവിന് എല്ലാവിധ വിജയാശംസകളും.. ഒപ്പം അവന്റെ തലീനക്കും..
ReplyDeleteസ്നേഹം പ്രിയരേ..നന്ദി
ReplyDeleteഇരിപ്പിടത്തി ലൂടെ ആണ് ഇവിടെ എത്തിയത് ,ആദ്യ വരവ് എന്തായാലും വെറുതെ ആയില്ല .ഒരു മാതാപിതാക്കളും സ്വന്തം മക്കള്‍ രോഗി ആണ് എന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടില്ല ,
ReplyDeleteകൂടെ അഞ്ജതയും അതായിരിക്കും ആ അച്ഛനെ അങ്ങനെ പറയിപ്പിച്ചത് ..എന്താണേലും ഇപ്പോള്‍ അദ്ദേഹത്തിന് എല്ലാം മനസിലായല്ലോ ..
ആദുവിന് എല്ലാവിധ വിജയാശംസകളും നേരുന്നു
സ്നേഹപൂര്‍വ്വം
ആദുവിന്‍റെ കൂടുതല്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരട്ടെ..
ReplyDelete