Tuesday, August 14, 2012

സ്വാതന്ത്ര്യദിനാഘോഷം നമുക്കും വേണ്ടേ...?


സ്വാതന്ത്ര്യദിനാഘോഷം...!!!
കുഞ്ഞുനാളിൽ ഈ ദിനത്തിൽ സ്ക്കൂളിൽ പോകാൻ വല്ലാത്തൊരു ഉത്സാഹമായിരുന്നു..
തലേന്നാൾ ഷൂ പോളിഷ് ചെയ്തുവെക്കും.,
ഇസ്തിരി ഇട്ട് അടുക്കി വെച്ചിരിക്കുന്ന യൂണിഫോമിൽ ചുളിവുകൾ പറ്റിയൊ എന്ന് വീണ്ടും വീണ്ടും എടുത്തു നോക്കും.,
ഇച്ചിരി അഴുക്കുള്ള വെള്ള റിബ്ബൺ മനസ്സിൽ പിടിയ്ക്കാതെ പുതിയതിനായി കടയിലേക്ക് ഓടും.,
കൂടെ ഒരു  കൊച്ചുപതാകയും വാങ്ങിയാൽ പിറ്റന്നാളിലേയ്ക്കുള്ള ഒരുക്കങ്ങളായി..!!
വലിയ പതാക ആ ദിനത്തിൽ വീട്ടുമുറ്റത്തെ കണിയാണ് നിയ്ക്ക്...!

ആഴ്ചകളായി പഠിച്ചുകൊണ്ടിരുന്ന ദേശഭക്തി ഗാനങ്ങൾ ഉച്ചത്തിൽ ഈണത്തിൽ ആലപിച്ച്,
'ഇന്ത്യ എന്റെ മഹാരാജ്യമാണ് '  എന്ന് അംഗീകരിക്കുന്നതും അഭിമാനിക്കുന്നതുമായ കൊച്ചുകൊച്ച് പ്രസംഗങ്ങളും കഥകളും കാത് കൂർപ്പിച്ചുകേട്ട് ഒരു മണിക്കൂറിനകം വീട്ടിലെത്തിയാൽ പിന്നെ  ആ ദിനത്തിന്റെ പ്രത്യേകതകളേയും മഹാന്മാരേയും കുറിച്ചുള്ള  ഇടവിട്ട ചർച്ചകൾ  വീട്ടിൽ...!
മറ്റു ഉത്സവങ്ങളും ആഘോഷങ്ങളും പോലെതന്നെ ഉത്സാഹിച്ച് കൊണ്ടാടിയിരുന്ന ഒരു ദിനമായിരുന്നു നിയ്ക്ക് ആഗസ്റ്റ് പതിനഞ്ച്...!!

വീണ്ടും ഞാൻ സ്ക്കൂൾ ജീവിതത്തിലേയ്ക്ക് ....
എന്നാൽ ആഗസ്റ്റ് പതിനഞ്ച്. .. അന്നേ നാൾ വെറും ഒരു അവധി ദിനമായി മാറിയപ്പോൾ വല്ലാത്തൊരു അസ്വസ്ഥത...
എന്തേ ..ഇന്നത്തെ  മക്കൾക്ക്  ഈ ദിനം വൈകി ഉണരാനുള്ള ഒരു ദിനം മാത്രമായി തീർന്നിരിയ്ക്കുന്നു...!?
ആ ദിനത്തിന്റെ പ്രാധാന്യം മറ്റൊരു നാൾ ആഘോഷിച്ചാൽ ആസ്വാദിയ്ക്കാനാവുമോ..?
പിറന്നാളുകളും ഉത്സവങ്ങളും വളരെ ആർഭാടമായി കൊണ്ടാടുന്ന മക്കൾ ഈ ദിനത്തിന്റെ പ്രാധാന്യവും അറിഞ്ഞിരിക്കേണ്ടേ...?

2012 ആഗസ്റ്റ് 15....

പഴയ ഏർപ്പാടുകൾ മാറ്റി വെച്ചു കൊണ്ട് ഞാനും ന്റെ കുഞ്ഞുമക്കളും , എന്തിന്  സ്കൂൾ  ഒന്നങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിയ്ക്കുകയാണ്..!!
ഈ സ്വാതന്ത്ര്യദിനത്തിൽ വീണ്ടും ഞാൻ ശുഭവസ്ത്രമണിഞ്ഞ് ഒരു കൊച്ചു പതാകയുമായി സ്ക്കൂളിൽ പോകുന്നു..
എന്റെ കുഞ്ഞുങ്ങൾ “മേരാ ദേശ് മഹാൻ...”തുടങ്ങുന്ന ദേശഭക്തി ഗാനം ആലപിയ്ക്കമ്പോൾ മറ്റൊരു കൂട്ടർ വിണ്ണിലെ നക്ഷത്രങ്ങളെ കൈവെള്ളയിൽ ആക്കുന്ന നൃത്തം ചെയ്യുന്നു...
പിന്നെ., ധീര ജവാന്മാർ ഓരോരുത്തരായി വന്ന് ഇന്ത്യാമഹാരാജ്യത്തെ ഉച്ചത്തിൽ വാഴ്ത്തുന്നു...ദേശഭക്തി സ്നേഹം ഉണർത്തുന്നു..
അദ്ധ്യാപകരുടേയും കുഞ്ഞുങ്ങളുടേയും ചർച്ചകൾക്കു ശേഷംഏവരും ഒരേ സ്വരത്തിൽ ദേശീയഗാനം  പാടിയാൽ  ദിവസം പൂർണ്ണമാവും...

കൊച്ചുകുഞ്ഞുങ്ങളിൽ ആ ദിനം എത്ര സന്തോഷം ജനിപ്പിക്കും എന്ന്  ദിവസങ്ങളായുള്ള അവരുടെ ഉത്സാഹം കണ്ടാലറിയാം..!
ആഗസ്റ്റ് പിറന്ന  നാൾ  മുതൽ  കുട്ടിക്കഥകളിലെ പ്രധാന കഥാപാത്രങ്ങൾ  നമ്മുടെ ധീര പുരുഷന്മാരും വനിതകളും തന്നെ..!

ന്റെ കുഞ്ഞുങ്ങൾക്ക് കേൾക്കാൻ  പ്രിയമുള്ള ഒരു കുട്ടിക്കഥ ഈ ദിനത്തിന്റെ സന്തോഷത്തിനായി നിങ്ങൾക്കും പറഞ്ഞു തരാണ്  ട്ടൊ..

നമ്മുടെ രാഷ്ട്രപിതാവ്... കുഞ്ഞുങ്ങൾക്ക് കാണാൻ ഏറെ പ്രിയമുള്ള മുഖം..
കേൾക്കാൻ ഏറെ പ്രിയമുള്ള കഥകൾ അദ്ദേഹത്തെ കുറിച്ചു തന്നെ...

ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.....കഥ തുടങ്ങായി,

നമ്മുടെ രാജ്യം ഇന്ത്യയാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്, അല്ലെ..?
നമ്മുടെ മഹാന്മാർ എത്ര വേദനകൾ സഹിച്ചാണ്  ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നത് അല്ലേ..?
നമ്മൾ നേടുന്ന സ്വാതന്ത്ര്യം ശാന്തിയിലൂടെയും സമാധാനത്തിലൂടേയും മാത്രമായിരിയ്ക്കണം എന്ന്  ഗാന്ധിജിയ്ക്ക് വളരെ നിർബന്ധമായിരുന്നു...
അഹിംസയുടേയും ശാന്തിയുടേയും മഹത്വങ്ങളെക്കുറിച്ച്  ഇന്ത്യയുടെ ഓരോ ദിക്കിലെ ജനതയേയും ബോധവാന്മാരാക്കുവാന്‍  യോഗങ്ങളും സമ്മേളനങ്ങളും അദ്ദേഹം വിളിച്ചു കൂട്ടുക ഉണ്ടായിരുന്നു..

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്ത്  ബംഗാളിലെ  നവ്ഖാലി  എന്ന പ്രദേശത്ത്  വലിയൊരു വർഗ്ഗീയകലാപം  പൊട്ടിപ്പുറപ്പെടുകയുണ്ടായി...!!
എത്രയെത്ര പാവങ്ങൾ ആ മണ്ണിൽ ജീവനറ്റ് വീണെന്നൊ..?
ആ പ്രദേശത്തെ വർഗ്ഗീയകലാപം ശമിപ്പിക്കുന്നതിനായി ഗാന്ധിജി അവിടെ എത്തി., അവരെ അഹിംസയെക്കുറിച്ചും., ശാന്തിയിലൂടേയും, സമാധാനത്തിലൂടേയും ജീവിക്കേണ്ടതിനെക്കുറിച്ചും ബോധവാന്മാരാക്കുവാൻ ശ്രമിച്ചു.
പ്രാർത്ഥനകളും  ദേശസ്നേഹപ്രസംഗങ്ങളും സംഘടിപ്പിച്ചു....
എന്നാൽ അവരിൽ പ്രത്യേക മാറ്റങ്ങളൊന്നും കണ്ടില്ല....
എന്നാൽ അദ്ദേഹം പിന്മാറാൻ തയ്യാറല്ലായിരുന്നു....
ഒരു നാൾ അദ്ദേഹം ജാതിമതഭേദമന്യേ ആ  പ്രദേശത്തെമുഴുവൻ  ഒരു  ഒത്തുചേരലിനായി വിളിച്ചു കൂട്ടി..
പാവം., അദ്ദേഹം....
വളരെ നേരം കാത്തിരുന്നു..ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല...
അദ്ദേഹം അക്ഷമനായില്ല....
അതാ....പെട്ടെന്ന് അദ്ദേഹത്തിന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു....!
എന്തുകൊണ്ടാണെന്നോ...?
അവിടെ എത്തിയതും  അദ്ദേഹം പുഞ്ചിരിയോടെ വരവേറ്റതും അവിടെ എന്തു നടക്കുന്നു എന്നറിയാൻ  എത്തിയ ആകാംക്ഷാഭരിതരായ കൊച്ചുകുഞ്ഞുങ്ങളെ ആയിരുന്നു..
പെട്ടെന്ന് അദ്ദേഹം  തന്റെ കൈവശം ഉണ്ടായിരുന്ന ഒരു പന്തെടുത്ത് അവർക്കു നേരെ എറിഞ്ഞു....
കൂട്ടത്തിലെ ഒരു മിടുക്കൻ ആ പന്ത് ചാടി പിടിച്ചു...
താമസിയാതെ യോഗസ്ഥലം ഒരു കളിസ്ഥലമായി മാറി...
കുഞ്ഞുങ്ങൾ ആർത്തുല്ലസിയ്ക്കുന്ന ബഹളം കേട്ട്  മുതിർന്നവർ മെല്ലെ അവിടെ എത്തി...
എല്ലാമെല്ലാമായ തങ്ങളുടെ കുഞ്ഞുങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന ആ മഹത്വം  കണ്ടറിഞ്ഞ അവർ കുറ്റബോധം കൊണ്ട് തല കുനിച്ചു...

തങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ ആ പ്രദേശം മുഴുവൻ അഹിംസക്കും, ശാന്തിക്കും, സമാധാനത്തിനും വേണ്ടി പ്രതിജ്ഞയെടുത്തു...!

പരന്നു കിടക്കുന്ന ഇന്ത്യയിലെ  ജനത ഒറ്റക്കെട്ടായി സത്യത്തിന്റേയും നീതിയുടേയും വാക്യങ്ങൾ ഉരുവിട്ട്  പ്രവർത്തിച്ചതിന്റെ ഫലം.....- ഇന്ത്യയുടെ സ്വാതന്ത്ര്യം...!

എങ്ങനെയുണ്ട്   കൊച്ചുകഥ...?

പ്രിയരേ...നിങ്ങളുടെ സ്ക്കൂൾ  ജീവിതത്തിലെ കൊച്ചു വിശേഷങ്ങൾ പങ്കു വെക്കുവാൻ താൽപ്പര്യപ്പെടുന്നു....
      
                                                                                          സ്നേഹം....വർഷിണി.


24 comments:

 1. ആദ്യ വായനക്കാരൻ ഞാനാണല്ലോ? കൊച്ചു കുട്ടികളിലൂടെ സ്നേഹവും സഹോദര്യവും വീണ്ടെടുക്കാൻ കഴിയുമെന്ന് ഈ കുഞ്ഞു കഥ പഠിപ്പിക്കുന്നു... വിദ്യാർത്ഥികളാവുമ്പോൾ അവരുടെ ഉള്ളിൽ ദേശ സ്നേഹത്തിന്റെ നാമ്പുകൾ പാകണം... അഹിംസയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ ആ മഹാന്റെ പാത പിന്തുടരട്ടെ കുഞ്ഞുങ്ങൾ. സ്വാതന്ത്ര്യ ദിനാശംസകൾ ടീച്ചർ

  ReplyDelete
  Replies
  1. ആദ്യ വായനയ്ക്ക് നന്ദി മൊഹീ...!

   Delete
 2. സ്വാതന്ത്ര്യദിനാശംസകള്‍

  ReplyDelete
 3. സ്വതന്ത്രഭാരതം...
  ആശംസകള്‍


  [“20012 ആഗസ്റ്റ് 15....”
  പൂജ്യത്തിന് വിലയില്ലാന്നും പറഞ്ഞ് വെറുതെയങ്ങ് പൂജ്യമിടുകയാണോ]

  ReplyDelete
 4. :)

  20012 ആഗസ്റ്റ് 15.... ഉം..
  കഥ നേരം വെളുത്തിട്ട്..:)

  ReplyDelete
  Replies
  1. ഇതുവരെ നേരം വെളുത്തില്ലേ സമി..?

   Delete
 5. പ്രൈമറി സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് സ്വാതന്ത്ര്യദിനം എന്നത് മറ്റുകുട്ടികളെപ്പോലെ തന്നെ മിഠായി ഫ്രീയായി കിട്ടുന്ന ദിവസം എന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ അന്നേ ദിവസം സ്കൂളില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. സ്ക്കൂളില്‍ നിന്നു മാത്രമല്ല, ആ പരിസരത്തുള്ള കടകളില്‍ നിന്നും, പിന്നെ ചുമട്ടു തൊഴിലാളി യൂണിയനും മിഠായി വിതരണം നടത്തിയിരുന്നു. പിന്നീട് കുറച്ച് വളര്‍ന്നപ്പോള്‍ സ്വാതന്ത്ര്യദിനമെന്നത് ടിവി ചാനലുകള്‍ക്കു വേണ്ടി മാറ്റിവെച്ചു. ഇപ്പോള്‍ അത് ഈ ദിവസം ജോലി ചെയ്താല്‍ രണ്ട് കോമ്പ്ലിമെണ്ട്രി ഓഫ് കിട്ടുന്ന ദിവസം എന്നതിലെത്തി ചേര്‍ന്നിരിയ്ക്കുന്നു. മലയാളം ചാനലുകളില്‍ ദാദസാഹിബും ഹിന്ദി ചാനലുകളില്‍ ബോര്‍ഡര്‍ ഫിലിമും നിറഞ്ഞ് നില്‍ക്കുന്ന ദിവസം. ഈ ദിവസങ്ങളില്‍ സിനിമ മുഴുവനാക്കുവാന്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ടിവിയുടെ മുന്നിലിരിയ്ക്കണം..!

  ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!
  "Freedom not free!"

  ReplyDelete
  Replies
  1. മിഠായി ഓര്‍മ്മകളിലെ ദിനം.........എത്ര സന്തോഷമായിരുന്നു അന്ന് അല്ലേ...?
   സ്നേഹം ട്ടൊ..നന്ദി...!

   Delete
 6. സ്വാതന്ത്ര്യ ദിനാശംസകള്‍...

  ഇന്ന് രാഷ്ട്ര പിതാവിന്റെ അഹിംസ സിദ്ധാന്തത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് എല്ലാരും ഹിംസയുടെ വക്താക്കള്‍ ആയി മാറുന്ന കാഴ്ച ഏറെ വേദനാ ജനകം

  ReplyDelete
  Replies
  1. അതെ വേണുവേട്ടാ....സ്വതന്ത്രാഘോഷ ലഹരിയില്‍ മുങ്ങി പോകുന്ന സത്യങ്ങള്‍...നന്ദി ട്ടൊ..!

   Delete
 7. ഇന്ന് ആർക്കാ കുഞ്ഞുങ്ങളെപ്പോലെയാവണ്ടേ ? ആർക്കാ അതിനൊക്കെ നേരം ? വെട്ടിപ്പിടിക്കാനും കയ്യടക്കാനും വേണ്ടി മത്സരിച്ചോടുകയല്ലേ ടീച്ചറേ ? അതിനൊക്കെ വേണ്ടി ആരെ കൊന്നാലെന്താ തല്ലിയാലെന്താ ? ആകെ ഭ്രാന്ത് പിടിക്കുന്നു ഈ ഭ്രാന്താലയത്തിലെ ജീവിതം.! നന്നായിട്ടുണ്ട് ടീച്ചറെ, കുട്ടികളിൽ കൂടി നാളത്തെ നല്ലൊരു സ്നേഹാർദ്രമായി പെരുമാറുന്ന തലമുറയെ വാർത്തെടുക്കാം. ആശംസകൾ.

  ReplyDelete
 8. സ്ക്കൂൾ ജീവിതത്തിലെ സ്വാതന്ത്ര്യദിനങ്ങളുടെ കൊച്ചു വിശേഷങ്ങൾ പങ്കുവെക്കാൻ നിറപ്പകിട്ടുള്ള ഓർമകൾ ഒന്നുംതന്നെ ഇല്ല ടീച്ചർ...

  നൂറ്റാണ്ടുകൾ നീണ്ട വൈദേശികാധിപത്യത്തിൽ നിന്ന് ഭാരതം സ്വാതന്ത്ര്യം നേടിയ അധികാരക്കൈമാറ്റം ഡൽഹിയിൽ ആഘോഷിക്കുന്ന വേളയിൽ., അങ്ങു ദൂരെ നവ്ഖാലിയിൽ വിഭജനത്തിന്റെ മുറിവുകളിൽ നിന്നും ഉരുവം കൊണ്ട കലാപഭൂമിയിൽ നിരാഹാരമിരിക്കുകയായിരുന്നു, 'ഇങ്ങിനെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഒരുപക്ഷേ അടുത്ത തലമുറ വിശ്വസിക്കില്ല' എന്നു മഹാനായ ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച ആ കർമയോഗി..... 'ഗീതക്കു മാതാവായ ഭൂമിയേ ദൃഢമിതുമാതിരിയൊരു കർമയോഗിയെ പ്രസവിക്കൂ....' എന്ന വള്ളത്തോളിന്റ വരികൾ ഓർമ വരുന്നു....

  സാമൂഹികമായ ഉച്ചനീചത്വങ്ങളും, സ്വജനപക്ഷപാതവും, അഴിമതിയും ഇല്ലാത്ത ഒരു ഭാരതഭൂമി നമുക്കു സ്വപ്നം കാണാൻ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി....

  സ്വാതന്ത്ര്യദിനാശംസകള്‍ ടീച്ചർ.......

  ReplyDelete
  Replies
  1. കൊച്ചു കുഞ്ഞുങ്ങളുമായി പങ്കു വെയ്ക്കാനുള്ളളൈച്ചിരി നുറുങ്ങുകള്‍....അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളു മാഷേ...നന്ദി ട്ടൊ...!

   Delete
 9. എന്റെ ഓര്‍മ്മകള്‍ക്ക് മധുരം മാത്രം, ടീച്ചര്‍!

  :)

  ജോസൂട്ടിയുടെ സ്വാതന്ത്ര്യദിനചിന്തകള്‍!
  ^^^^^^^^^^^^^^^^^^^^^^^

  ...നാളെ രാവിലെ നേരത്തേ എണീയ്ക്കണം. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനം പോലെ ഉറക്കത്തിൽ പെടരുത്‌ - ജോസൂട്ടി തീരുമാനിച്ചുറച്ചു.

  എട്ടുമണിയ്ക്കാണു ചീരാച്ചി സഹകരണസംഘത്തിൽ പതാക ഉയർത്തലും മിഠായി വിതരണവും. അതു വാങ്ങി നൂറേ നൂറിൽ വിട്ടാലേ തിരുകുഴിയിൽ ഫ്രൻഡ്സ്‌ ക്ലബിന്റെ കൊടിയുയർത്തലിനു ഒമ്പതു മണിയ്ക്കെത്തി ചേരാനാകൂ. ഭാഗ്യമുണ്ടെങ്കിൽ, അവിടെ ബൺ ആയി
  രിയ്ക്കും കൊടുക്കുക.

  ഒമ്പതരയ്ക്കുള്ള യൂത്ത്‌ സെന്റരിന്റെ പരിപാടി വിട്ടുകളയാൻ നിവൃത്തിയില്ല; കഴിഞ്ഞ വർഷം അവിടെ ലഡ്ഢു കൊടുത്തതിനു മണികുട്ടൻ ദൃക്‌ സാക്ഷിയാണു. സ്കൂളിൽ അൽപം വൈകിയെത്തിയാലും മതി, അഞ്ചു നാരങ്ങാമിഠായിലധികം അവിടെ കൊടുക്കാറില്ലല്ലോ?

  അമ്മയോടു ചോദിച്ച്‌ നോക്കണം, അനിയത്തിയെ കൂടെ കൊണ്ടുപോകട്ടെ എന്ന്..എല്ലാം രണ്ടുവീതം കിട്ടുമല്ലോ? അല്ലെങ്കിൽ വേണ്ട, ഈ ഓട്ട പാച്ചിലിനിടയിൽ അവളൊരു ശല്യമായാലോ?

  ReplyDelete
  Replies
  1. ജോസ്സൂട്ടീ......നാരങ്ങ മിഠായി നുണയുമ്പോള്‍ കിട്ടുമാ മധുരം പങ്കു വെച്ചതില്‍ സന്തോഷം ട്ടൊ...നന്ദി...!

   Delete
 10. വീണ്ടും ഒരു ബാല്യത്തിലേക്ക് തിരിച്ചു നടത്തിയ സ്വാതന്ത്ര്യ ഓര്‍മ്മകള്‍ ഇന്നെങ്കിലും നമുക്ക് കുഞ്ഞുങ്ങളെ പ്പോലെ ആവാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നൂ

  ReplyDelete
 11. ടീച്ചറെ പുണ്യാളന്‍ ഒരു സ്വാതന്ത്രദിനത്തിലും സ്കൂളില്‍ കൊടി ഉയര്‍ത്താന്‍ പോയിട്ടില്ല അതിനാല്‍ വല്യ അനുഭവ കഥ പറയാന്‍ ഒന്നുമില്ല .......

  തിരക്കായിരുന്നു അതിനാല്‍ വൈകി പോയി , സ്നേഹാശംസകള്‍ മാത്രം !

  ReplyDelete
  Replies
  1. ഇങ്ങെതിയതേ സന്തോഷം...നന്ദി ട്ടൊ.

   Delete

 12. ഓണം ആശംസകള്‍ അഡ്വാന്‍സായി ....
  ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

  ReplyDelete
  Replies
  1. നന്ദി...തീര്‍ച്ചയായും വരാം..!

   Delete