Friday, August 24, 2012

** ഉണ്ണിക്കുട്ടന്‍റെ ഓണം **


ഓണം വന്നൂന്ന് ഉണ്ണിക്കുട്ടന് അറിയാലോ..
എങ്ങനെയാണെന്നോ?
എത്ര പരിപാടികളാണെന്നൊ അച്ഛന്റെ അസോസിയേഷനുകളിലും അമ്മയുടെ ക്ലബ്ബുകളിലും മീരേച്ചീടെ കോളേജിലും ഓണത്തിനോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്നത്..

പല സംഘടനകളും ഇതിനകം ഓണാഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു..
സാംസ്ക്കാരിക സമ്മേളനം,കലാകായിക മത്സരങ്ങൾ,സാഹിത്യ മത്സരങ്ങൾ, സെമിനാറുകൾ,ഓണച്ചന്തകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി ഞങ്ങളുടെ മെട്രൊ നഗരത്തിൽ നടന്നു കൊണ്ടേയിരിയ്ക്കുംഎന്നും..

ഇനി ഓണം കഴിഞ്ഞാലും എങ്ങനേം ഒരു മാസം കഴിയും വരേയ്ക്കും സദ്യകൾ ഉണ്ട് ഉണ്ണിക്കുട്ടന് ഓക്കാനം വരും..
അച്ഛനും അമ്മയ്ക്കും കസവ് മുണ്ടുകൾ ഉടുത്ത് മടുപ്പ് വരും..
മീരേച്ചിയ്ക്ക് പട്ടു പാവാടയോടും മുല്ലപ്പൂവിനോടും വൈരാഗ്യം വരും..
അങ്ങനെ വീട്ടു മുറ്റം ഇല്ലാത്ത ഞങ്ങൾ മത്സരങ്ങളിൽ വലിയ പൂക്കളങ്ങൾ ഒരുക്കി ഒന്നൊന്നര മാസം ഓണം ആഘോഷിയ്ക്കും..

ഈ തിരക്കുകൾക്കിടയിൽ നാട്ടിലുള്ള അച്ഛമ്മയേയും അമ്മമ്മയേയും എല്ലാം പോയി കാണാൻ എവിടെയാ നേരം..
അതോണ്ട് ഞങ്ങൾ ഫോണിലൂടെ അവരെ ഓണം വിഷസ്സ് അറിയിയ്ക്കാറുണ്ട്..

അടുത്ത ഫ്ളാറ്റിലെ സിന്ദുവേന്റി ഓണത്തിനു നാട്ടിൽ പോവാനിരുന്നതായിരുന്നു..
നാട്ടിലേയ്ക്കുള്ള സ്പെഷൽ ട്രെയിൻ റദ്ദാക്കിയത്രെ..
അതോണ്ട് അവരുടെ യാത്രയും റദ്ദാക്കി..

ഇതൊക്കെ തന്നെ ഉണ്ണിക്കുട്ടന്റെ ഓണം വിശേഷങ്ങൾ..

അപ്പൊ എല്ലാർക്കും ഉണ്ണിക്കുട്ടന്റേം  അച്ഛന്റേം അമ്മടേം മീരേച്ചീടേം ഓണാശംസകൾ ട്ടൊ!

23 comments:

  1. ഓണം മനസ്സിലാണ് ഉണ്ണിക്കുട്ടാ .സദ്യയോ ,ഓണം വിഷസ്സോ സ്പെഷ്യല്‍ ടട്രെയിനോ ഒന്നുമല്ല അത് .മനസ്സിന്‍റെ നിറവു ,സ്നേഹത്തിന്‍റെ സമൃദ്ധി ,സൌഹൃദങ്ങളുടെ പച്ചപ്പ് ,അതിരുകളില്ലാത്ത മോദത്തിന്‍റെ ഊഞ്ഞാല്‍ ദോലനങ്ങള്‍ ,അറ നിറയ്ക്കുന്ന അദ്ധ്വാനത്തിന്റെ വിയര്‍പ്പ് ,അവയോക്കെയാണല്ലോ പൊന്നോണം .അത് കൊണ്ട് ആശംസകള്‍ എല്ലാം മാറ്റി വെച്ച് ഓടി വാ ,ഇവിടെയിതാ ഓണക്കളികള്‍ തുടങ്ങി ,,ആര്ര്‍പ്പേ ,ഇര്‍റോ...

    ReplyDelete
  2. നഗരങ്ങളിലെ ഓണം ഇങ്ങനെയൊക്കെയല്ലേ ആഘോഷിയ്ക്കാന്‍ പറ്റൂ.. നാട്ടിന്‍ പുറങ്ങളില്‍ ഇപ്പോഴുള്ള ഓണങ്ങളൊക്കെ എങ്ങിനെയാണാവോ..? കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് പൂ പറിയ്ക്കാന്‍ പോയിരുന്നതും, ചേച്ചിയുടെ കൂടെ പൂക്കളമിടുന്നതും, പിന്നെ ഉത്രാടനാളില്‍ തൃക്കാക്കര അപ്പനെ പൂജിയ്ക്കുവാന്‍ വേണ്ടി ആറുമാസത്തിന്റെ പൂവ് (വേലിപ്പരുത്തി) പറിയ്ക്കാന്‍ പോയിരുന്നതും, ഓണമായാല്‍ പൂമുഖത്തും, മുറികളിലും നേന്ത്രവാഴക്കുലകള്‍ നിറയുന്നതും ഒടുവില്‍ ഓണനാള്‍ മുറയ്ക്ക് കിട്ടിയിരുന്ന ഓണക്കോടികളെ കുറിച്ചുമൊക്കെ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാം.. ഇപ്രാവശ്യം ആഘോഷങ്ങളുമൊന്നില്ലാതെ ഓണത്തെ വരവേല്‍ക്കാന്‍ ഞാനുമെത്തുന്നു നാട്ടില്‍.. വര്‍ഷിണിയ്ക്കും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!

    ReplyDelete
  3. ഓണാശംസകൾ ടീച്ചറെ......

    ReplyDelete
  4. ഉണ്ണിക്കുട്ടനും ,ഉണ്ണിക്കുട്ടന്റെ ടീച്ചറമ്മയ്ക്കും, കുടുംബത്തിനും ന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..

    ReplyDelete
  5. ആഘോഷങ്ങള്‍ക്ക് നിറം എന്നും ബാല്യത്തിലാണ്
    പിന്നെ ആഘോഷങ്ങള്‍ എല്ലാം ബാധ്യതകള്‍ ആയി മാറും
    ഓണാശംസകള്‍

    ReplyDelete
  6. ഓണാശംസകള്‍ .....:)

    ReplyDelete
  7. നാട്ടിലെ ഓണത്തിനേക്കാള്‍ ദൂരത്തെ ഓണത്തിനാണ് മധുരം കൂടുതല്‍. നാട്ടില്‍ 'Happy Onam' മാറ്റി 'Shappy Ponam' എന്നാക്കി ഉണ്ണികുട്ടാ.

    ReplyDelete
  8. പ്രിയസുഹൃത്തിനും കുടുംബത്തിനും ഓണാശംസകള്‍

    ReplyDelete
  9. ഓണാശംസകള്‍

    ReplyDelete
  10. ചെറിയ പോസ്റ്റാണെങ്കിലും ഇഷ്ടപ്പെട്ടു. ഇന്ന് ഒട്ടുമിക്ക ആളുകളുടേയും ഓണാഘോഷങ്ങള്‍ ഉണ്ണിക്കുട്ടന്‍റെ ഓണം പോലെത്തന്നെയാണ്. കാലം ഒരുപാട് മാറി. ആര്‍ക്കും സമയമില്ല.

    ReplyDelete
  11. അപ്പോള്‍ ഇത്രയേ ഉള്ളൂ ...പോരാ ട്ട്വാ !പിശുക്കുന്നുണ്ടോ ?സാരല്ല്യാ.വെറുതെ പറഞ്ഞതാ...അകം നിറഞ്ഞ
    ഓണാശംസകള്‍ !!

    ReplyDelete
  12. ഇങ്ങിനൊക്കെ ആണെങ്കിലും ഓണം ആഘോഷിക്കുന്നത് (?) മറുനാട്ടിലാ..
    നാട്ടില്‍ ആളോള്‍ക്കൊന്നും ഒട്ടും സമയല്ല്യാ..
    ഭയങ്കര തിരക്കാ.....

    ഓണാശംസകള്‍..
    ഉണ്ണിക്കുട്ടനും,
    വര്‍ഷിണിക്കും,
    പിന്നെ ഇവിടുത്തെ കുഞ്ഞുമക്കള്‍ക്കും,
    കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും.....

    ReplyDelete
  13. ഓണാശംസകള്‍ ചേച്ചീ................

    ReplyDelete
  14. ഈ ഓണാശംസകൾ എനിക്ക് പിടികിട്ടി. നാട്ടിൽ പോകാൻ കഴിയാത്ത് വിഷമത്തിൽ ഉണ്ണിക്കുട്ടനയച്ച ഈ ആശംസകൾ ഹ്രിദയ ഭേദകം :)))

    ഓണാശംസകൾ ടീച്ചർ

    ReplyDelete
  15. ഇന്നിനി കണികാണുവാന്‍ കിട്ടാത്ത , നന്മ,നല്ല മനസ്സ്,സ്നേഹം ഇവ കണക്കിനുമേല്‍ നിറഞ്ഞ ഓണാശംസകള്‍ ഉണ്ണിക്കുട്ടാ ( ടീച്ചര്‍ക്കും ) ഇതൊക്കെയേ മ്മടെ കയ്യിലുള്ളൂ...!

    ReplyDelete
  16. സുപ്രഭാതം പ്രിയരേ...

    അങ്ങനെ ഉണ്ണിക്കുട്ടന്‍റെ തരക്കേടില്ലാത്ത ഓണം, തിരുവോണ അവധിയിയോടെ തീര്‍ന്നു...
    ഉണ്ണിക്കുട്ടന്‍റെ മനസ്സറിഞ്ഞവ്ര്ക്ക് സ്നേഹം...
    നന്ദി പ്രിയരേ...!

    ReplyDelete
  17. നാട്ടിൽ ഇല്ലാത്ത രീതിയിൽ ഓണം ആഘോഷിച്ചു.

    ആശംസകൾ

    ReplyDelete
  18. പൈമയില്‍ ഒരു പോസ്റ്റ്‌ ഉണ്ട്
    വായിക്കണേ
    http://pradeeppaima.blogspot.in/2012/08/blog-post_22.html

    ReplyDelete