Tuesday, December 27, 2011

! ~ ~ * * H * A *P * P * Y * * * * 2 * 0 * 1 * 2 * * ~ ~ !


ഹലോ
ഹലോ പപ്പാ.
ഇത്  റിനി മോളാ
മമ്മി ആ കരയിയ്ക്കണ ആന്‍റിയുടെ സീരിയല്‍ കാണാ..
ആ നേരം നോക്കി മോള്‍  നമ്മടെ റൂമില്‍  ഓടി വന്നതാ, പപ്പയ്ക്ക് വിളിയ്ക്കാന്‍..
റിനി മോള്‍  എന്നും ഉറക്കമെണീറ്റാല്‍ പിന്നേം കണ്ണടച്ച് മാതാവിനോട് എന്താ തേടാന്ന് അറിയോ..
“മാതാവേ..റിനി മോള്‍ക്ക് ഇപ്പഴും എപ്പഴും പപ്പയെ പോലൊരു പപ്പയെ തരണേന്ന്..“
അത് എന്തിനാന്നറിയോ പപ്പയ്ക്ക്..
ഈ മമ്മി ഇല്ലേ.. എന്നും മാതാവിനോടും കര്‍ത്താവിനോടും ഒക്കെ മുട്ടു കുത്തി പറയും,
“ഇനി ഒരു ജന്മം ഉണ്ടേല്‍ റിനി മോളെ തന്നെ തരണേന്ന്..”
റിനി മോള്‍ക്ക് മാത്രം മമ്മീടെ ഒരേ കഥകള്‍ കേക്കണ്ട, അതാ പപ്പയും വേണംന്ന് പറഞ്ഞത്..പുത്യേത് പറഞ്ഞു തരോല്ലോ..

പപ്പാപപ്പയ്ക്ക്  അറിയോ..ഇന്ന്  കൃസ്തുമസ് കഴിഞ്ഞിട്ട് രണ്ടീസായി..
എന്നിട്ടില്ലേ....
കൃസ്തുമസ്  പാപ്പന്‍  ഒളിഞ്ഞു വന്ന്  മോള്‍ ഉറങ്ങുമ്പോ ഇല്ലേ...
മോള്‍ടെ പില്ലോടെ ചോട്ടില്‍  ചോന്ന സോക്സിനുള്ളില്‍ ഇല്ലേ...
മോള്‍ എപ്പഴും കൊതിയ്ക്കണ ഗിഫ്റ്റ് വെച്ചു തന്നിട്ട് പോയിരിയ്ക്കുണൂ..
പപ്പയോട് മോള്‍ എപ്പഴും ഫോണില്‍ പറയാറുള്ള വെള്ള ഉടുപ്പിട്ട വെള്ള ചിറകുള്ള കൊച്ച് മാലാഖ കുഞ്ഞില്ലേ..
അതെന്നെ തന്നിരിയ്ക്കുണൂ അപ്പൂപ്പന്‍..
പപ്പയോട് മോള്‍ പറയണതൊക്കെ ഈ അപ്പൂപ്പന്‍ ഒളിച്ചിരുന്ന് കേള്‍ക്കുന്നുണ്ടാവോ പപ്പാ..?
നേരം വെളുത്തപ്പൊ മോള്‍ക്ക് എത്ര സന്തോഷായെന്നോ..!
പിന്നല്ലേ പപ്പാ..പപ്പയ്ക്ക് അറിയോ..വിരലില്‍ ഇനി നാല്‍  ദിവസം കൂടി എണ്ണിയാല്‍ ന്യൂ ഇയര്‍ ആയി..
ഇത് വിനു ടീച്ചര്‍ പറഞ്ഞു തന്നതാ..
കൃസ്തുമസ് കഴിഞ്ഞാല്‍ വിരലില്‍ എണ്ണിതുടങ്ങാന്‍..ന്യൂ ഇയര്‍ പെട്ടെന്‍ വരാനുള്ള സൂത്രാത്..
അപ്പഴും മോള്‍ക്ക്  വേറെ പുതിയ ഗിഫ്റ്റ് വേണംന്ന്  മമ്മിയോട് പറഞ്ഞിട്ടുണ്ട് മോള്‍..
അത് എന്താന്നറിയോ പപ്പയ്ക്ക്..?
നീല കണ്ണുകള്‍ അടയ്ക്കേം തൊറക്കേം ചെയ്യണ പിങ്ക് ഉടുപ്പിട്ട പിങ്ക് ചിറകുള്ള തിളങ്ങണ നക്ഷത്ര മന്ത്ര വടിയുള്ള വലിയ മാലഖ കുഞ്ഞിനെ വേണംന്ന്..
ഇനി മമ്മി മോളോട് പിണങ്ങിയാല്‍ വാങ്ങി തന്നില്ലെങ്കിലോ,,
അതാണ്‍ ട്ടൊ പപ്പയോട് സ്വകാര്യായി പറഞ്ഞത്!

ഹാവ്വ്വ്വ്വ്വ്വ്വ്പപ്പാ..മോള്‍ക്ക് ഉറക്കം വരുണൂ..
അപ്പൊ ഇനി ഡിസംബര്‍ റ്റാറ്റ പറഞ്ഞ്  പോയാല്‍ ജനുവരി ചിരിച്ച് വരൂല്ലേ..ഇതും വിനു ടീച്ചര്‍ പറഞ്ഞു തന്നതാ ട്ടൊ,
അപ്പൊ പപ്പയും വരണംന്ന് മാതാവിനോട്  സ്വകാര്യം പറഞ്ഞിട്ട് മോള്‍ ഉറങ്ങാണ്‍ ട്ടൊ..
അയ്യോപപ്പാമോള്‍ പറയാന്‍ മറന്നു..
വിനു ടീച്ചര്‍  പറയാ ഇനി മോളെ കാണാന്‍ ആര്‍ വന്നാലും അവരോടെല്ലാം

“********WISH YOU A HAPPY AND PROSPEROUS NEW YEAR********”
 എന്ന് പറയണംന്ന്..
 മോള്‍  പ്രോച്പരസ് എന്ന് പറയുമ്പോ ഈ മമ്മി  കളിയാക്കി ചിരിയ്ക്കും പപ്പാ..
അങ്ങനെ ചിരിയ്ക്കാന്‍ പാടില്ലാന്നാ വിനു ടീച്ചര്‍ കഥയില്‍ പറഞ്ഞു തന്നത്..
ഈ മമ്മി ആണേല്‍ മോള്‍ പറയണ കഥ കേള്‍ക്കാന്‍ ഇരിയ്ക്കില്ല പപ്പാ..
പപ്പ വന്നാല്‍ മമ്മിയെ കണ്ണുരുട്ടി പേടിപ്പിയ്ക്കണേ..
ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.പപ്പാ.മമ്മി വരുന്നൂ..
ഇനി മമ്മി പപ്പയോട് പറയുന്നതെല്ലം ഇച്ചിരി കേട്ടുകൊണ്ട് മോള്‍ മമ്മീടെ മടിയില്‍ കിടന്ന് ഉറങ്ങാന്‍ പോവാണേ..
മോള്‍ ഫോണ്‍ വെച്ചൂ ട്ടൊ..
അയ്യോപിന്നേം മോള്‍ മറന്നു,,
ഉമ്മാ.പപ്പയ്ക്ക് ഉമ്മാ.!

18 comments:

 1. WISH YOU A HAPPY AND PROSPEROUS NEW YEAR....

  ReplyDelete
 2. പുതുവത്സരാശംസകൾ..

  ReplyDelete
 3. റിനി മോള്‍ക്കും,
  പപ്പയ്ക്കും,
  പിന്നെ ആ സീരിയലുകാരി ആന്‍റിയുടെ ആരാധികയായ മമ്മിക്കും,
  വിനു ടീച്ചര്‍ക്കും എന്റ്റേം പുതുവത്സരാശംസകള്‍..!!!

  ReplyDelete
 4. ടീച്ചറേ , റിനി മോളെ ഒത്തിരി ഇഷ്ടമായി ,
  സ്നേഹപൂര്‍ണ്ണമായ , സന്തോഷവും സമാധാനവും നിറഞ്ഞു നില്‍ക്കുന്ന ഒരു പുതു വര്‍ഷം ആശംസിക്കുന്നു !!
  സ്നേഹാശംസകളോടെ @ പുണ്യാളന്‍

  ReplyDelete
 5. :-)
  വിഷ് യു എ വെരി ഹാപ്പി & പ്രോച്ചറസ് ന്യൂ ഇയര്‍..!!!
  ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ വര്‍ഷിണിയ്ക്കും, കുടുംബത്തിനും പിന്നെ റിനിമോള്‍ക്കും!

  ReplyDelete
 6. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!!

  ReplyDelete
 7. കൊള്ളാല്ലോ ...ന്റെ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ..

  ReplyDelete
 8. എന്റേയും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ....

  ReplyDelete
 9. പുതുവത്സരാശംസകൾ..

  ReplyDelete
 10. റിനിമോളുടെ നിഷ്കളങ്കത ഏറെ ഇഷ്ടപ്പെട്ടു.
  പ്രകാശമാനമായ പുതുവത്സര ആശംസകള്‍
  നേര്‍ന്നുകൊണ്ട്,
  സി.വി.തങ്കപ്പന്‍

  ReplyDelete
 11. പുതുവത്സരാശംസകൾ..

  ReplyDelete
 12. നവവത്സരാശംസകള്‍

  ReplyDelete
 13. റിനി മോള്‍ക്ക് ഒത്തിരി സന്തോഷായി ട്ടൊ..
  റിനി മോള്‍ടെ unclesനും auntysനും റിനി മോള്‍ടെ,
  ! ~ ~ * * H * A *P * P * Y * * * * 2 * 0 * 1 * 2 * * ~ ~ !
  “********WISH YOU A HAPPY AND PROSPEROUS NEW YEAR********”....!

  ReplyDelete
 14. റിനിമോള് ആള് കൊള്ളാല്ലോ...

  ഹാപ്പി & പ്രോച്പരസ് ന്യൂ ഇയർ.. ട്ടോ..!!

  ReplyDelete