Sunday, December 4, 2011

ഓടി വന്നേ...ഉത്തരം പറഞ്ഞ് പോയാല്‍ മതി..


നിങ്ങള്‍ക്ക് ‘കണക്ക് ‘ ഇഷ്ടമാണൊ..?
എനിയ്ക്ക്  കണക്കിലെ കളികളെല്ലാം നല്ല ഇഷ്ടമാപക്ഷേ കണക്കില്‍ ബുദ്ധു കൂടിയാ..
അത് തെളിയിയ്ക്കുന്ന ഒരു സംഭവം പറയാം..
പറയുന്നതോടൊപ്പം നിങ്ങളും തയ്യാറായി ഇരിയ്ക്കണം കേട്ടൊ..
എന്തിനാണെന്നോ 
കണക്ക് കൊണ്ട് കളിയ്ക്കാന്‍..
ഹ്മ്മ്പെന്‍സിലും പേപ്പറും എടുക്കാന്‍ ഓടിയാല്‍ കണ്ണ് തുറിയ്ക്കും ഞാന്‍..
ശ്ശൊ..പറയാന്‍ മറന്നു..
ഇതൊരു  മനകണക്കാണ്‍ കേട്ടോ..
ഞാന്‍ കുറച്ച് അക്കങ്ങള്‍ തരാം..
അവയെല്ലാം ‘കൂട്ടി‘ ‘ എത്ര കിട്ടിയെന്ന് വേഗം പറയണം..
ഞാനിതാ ഇവിടെ തന്നെ ഇരിപ്പുണ്ട്..
എന്നാല്‍ ശ്രദ്ധിച്ചിച്ചിരിയ്ക്കൂ ട്ടൊ 
പറയാന്‍ പോണൂ..

ആദ്യത്തെ അക്കം  1000 ,
ഒരു  40 നെ ഒന്നാമന്‍റെ കൂടെ കൂട്ടുക..
അവര്‍ക്കൊരു കൂട്ടായി വീണ്ടും ഒരു  1000 നെ കൂട്ടുക..
അതാ ഓടി വരുന്നൂ കൂടെ കൂടാന്‍ ഒരു  30 ..
അവനെ പിടിയ്ക്കാന്‍ പിന്നാലെ വരുന്നത് അവന്‍ തന്നെ, വീണ്ടും  1000..
ഇവന്മാരെയെല്ലാം കൂട്ടി ഒറ്റകെട്ടാക്കിക്കൊള്ളു..
അപ്പോഴതാ ഒരു   20.. അവനേയും
കൂട്ടം തെറ്റി പോയ ഒരു  1000 നേയും 
അവന്‍റെ വാല്‍  10  നേയും കൂടെ കൂട്ടി കൊള്ളു..

ഹൊ..എല്ലാവരേയും പിടിച്ച് കെട്ടിയോ..?
ഇനി പറഞ്ഞേനിങ്ങള്‍ക്ക് എത്ര കിട്ടി..? 

5000 അല്ലേ..?

എനിയ്ക്കും അതു തന്നെയാ കിട്ടിയത്..


ഹും..ബുദ്ധൂ.എന്ന് നീട്ടി വിളിപ്പിയ്ക്കണോ..?

ഒന്നു കൂടി വേഗം കൂട്ടി നോക്കിയ്ക്കേ..
ഇപ്പോഴും 5000 ആണൊ കിട്ടിയത്..?

എങ്കില്‍ വേഗം ഒരു പെന്‍സിലും, പേപ്പറും എടുത്ത് കൂട്ടി നോക്കിയ്ക്കേ.

ഊഹുംഉത്തരം ഞാന്‍ പറയൂല്ലാ..!


ആദ്യം തന്നെ ശരി ഉത്തരം കിട്ടിയവര്‍ക്ക് ഒരു കൊച്ചു സമ്മാനം  തരാം ട്ടൊ..
രണ്ടാമത് ശരിയുത്തരം കിട്ടിയവര്‍ക്ക് ചോക്ലേറ്റും തരാം ട്ടൊ..!

38 comments:

  1. =1000+40+1000+30+1000+20+1000+10=5000
    സമ്മാനം എനിയ്ക്കടിച്ചു.. ഇനി എല്ലാവര്‍ക്കും ചോക്ലെയിറ്റ്.. വേഗം തായോ സമ്മാനം..

    ആരാ ആ കൂളിംഗ് ഗ്ലാസ്സ് കാരന്‍.. എന്താ ഗെറ്റപ്പ്!!!
    :)

    ReplyDelete
  2. എനിക്കു അത്രെം കിട്ടീലാ.. :(

    ReplyDelete
  3. =1000+40+1000+30+1000+20+1000+10=4100
    ഞാന്‍ തിരുത്തി..!!! ആരും ഉത്തരം പറഞ്ഞിട്ടില്ല.. ഭാഗ്യം!
    വര്‍ഷിണി ആളെ പറ്റിക്ക്യാ???

    ReplyDelete
  4. ഇതന്നാ എനിക്കു കിട്ടിയ ഉത്തരം .. :)
    കൊച്ചു മൊയലാളി ചമ്മിയെ ....:)

    ReplyDelete
  5. ഗുണപാഠം: ചാടീക്കയറി ഉത്തരം പറഞ്ഞാല്‍ കൊച്ചുമുതലാളീടെ പോലിരിയ്ക്കും..!!!

    ReplyDelete
  6. പക്ഷെ സ്വാമിന്‍ ഉത്തരം പറഞ്ഞില്ലല്ലോ..
    അടുത്ത കാവിലെ പാട്ട് മത്സരത്തില്‍ കാണാം.. ഹും..!

    ReplyDelete
  7. ഉവ്വാ... അങ്ങിനെ പറഞ്ഞു സമാദാനിച്ചോട്ടാ ...

    ReplyDelete
  8. ഇതൊക്കെ കണ്ട് മോളിലൊരാള് ഇരുപ്പുണ്ട് സ്വാമിന്‍..!!!
    ഇനി ഇതിന്റെ ഫുഡിനോട് ദേഷ്യം തീര്‍ക്കാം.. ഹിഹീഹി

    ReplyDelete
  9. ഇതിന്റെ ദേഷ്യം ഫുഡിനോട്... ഇന്നാകെ വെള്ളിയാണല്ലോ..
    വെള്ളിയാഴ്ചയല്ലല്ലോ ഈശ്വരാ..!

    ReplyDelete
  10. എനിക്കുള്ള ചൊക്ലേറ്റ് എവിടെ..?

    ReplyDelete
  11. പെന്‍സിലും പേപ്പറും കിട്ടിയില്ല..... അവസാനം കാല്‍ക്കുലേറ്ററില്‍ കൂട്ടി.... 4100 കിട്ടി..... :)

    ReplyDelete
  12. വര്‍ഷിണി ഡിസ്സൂട്ടായെന്ന് തോന്നുന്നു സ്വാമിന്‍..സമ്മാനം നോക്കിനിന്ന നമ്മള് ആരായി.. ഹിഹിഹി
    അപ്പൊ കാണാം.. ട്രോഫി എടുത്ത് വെച്ചേക്ക് വര്‍ഷൂ..
    സിയാ..

    ReplyDelete
  13. പുണ്യാളന്‍ ഇവിടെയോന്നും വന്നിട്ടില്ല ഒന്നും കണ്ടിട്ടില്ല ഒന്നും പറഞ്ഞുമില്ല എന്റെ ശ്രീപതമനാഭാ .....

    ReplyDelete
  14. ഞാന്‍ മനക്കണക്ക് കൂട്ടി വന്നപ്പോഴേക്കും ഇവരെല്ലാം കൂടി കാല്‍കുലേറ്ററിലും ഫുള്‍കുലേറ്ററിലുമായി കണക്കുകൂട്ടി.. ങ്ങ് ഹീ..ങ്ങ് ഹീ..

    ReplyDelete
  15. സമ്മാനം തന്നാ മോളുത്തരം തരാം...

    ReplyDelete
  16. വേറൊരു പേപ്പറെടുക്കു, ഇനി
    നിങ്ങളുടെ വയസ് + നിങ്ങൾ ജനിച്ച വർഷം ഇവ രണ്ടും കൂടി ഒന്ന് കൂട്ടി നോക്കിക്കെ... സകല കുഞ്ഞു കുട്ടി പരാധീനങ്ങൾക്കും (വയസനും കുട്ടികൾക്കും) ഒറ്റ ഉത്തരമെ കിട്ടു.. എത്രയാ...????

    ഹും.. നെട്ടൂരാനാണോണാണോണാ.. കളി..

    ReplyDelete
  17. അയ്യോ, ഞാൻ ക്ളാസ് റൂം തെറ്റി കയറിയതാ... പത്ത്.ബി-യിലേയ്ക്കാ പോകേണ്ടത് .. :)

    ReplyDelete
  18. ശരിയുത്തരം പലരും പറഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ നിന്നിട്ട് കാര്യല്ല്യാ :( ചോക്ലേറ്റു കൊടുക്കാന്നും പറഞ്ഞു പറ്റിച്ചല്ലേ...

    [ഈ ബ്ലോഗ്‌ ഇഷ്ടായിട്ടോ.. വര്‍ഷിണിയുടെ ഈ ബ്ലോഗിനെ കുറിച്ച് ഞാന്‍ പുണ്യവാളന്‍ ലിങ്ക് തന്നപ്പോഴാ അറിയുന്നെ...]

    ReplyDelete
  19. കണക്കില്‍ പണ്ടേ ഞാന്‍ കണക്കാ ..............!!

    ReplyDelete
  20. മാഷാണെങ്കിലും 'കണക്ക്'എന്ന് കേള്‍ക്കുമ്പോള്‍ പേടിയാ...എന്നാലും ഇതിഷ്ടായി ട്ടോ.'കുട്ടിത്തരങ്ങള്‍' ആര്‍ക്കാ ഇഷ്ടാവാതിരിക്കാ.ബ്ലോഗും മനോഹരം .പുതിയതാണോ?facebook-ലെ messege കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനിത് അറിയില്ലായിരുന്നു .മെസ്സേജ് മറക്കാതിരിക്കുക.നന്ദി,ഒരുപാട് ...

    ReplyDelete
  21. നൂറിനെ അതിന്‍റെ പകുതികൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത്.

    ReplyDelete
  22. ഈ പാഠം ഞങ്ങള്‍ക്ക് എടുത്തിട്ടില്ല.....!!!!

    ReplyDelete
  23. പലരും കള്ള കളി കളിച്ചുവോ എന്നൊരു സംശയം.. :)
    മന കണക്ക് കൂട്ടാനൊക്കെ എവിടെ സമയം അല്ലേ..?

    അങ്ങനെ കൊച്ചു മുതലാളി ഒരു പാഠം പഠിച്ചു..തിടുക്കം കൂട്ടിയാല് ഇങ്ങനെ ഇരിയ്ക്കും..മനസ്സിലായല്ലോ..ല്ലേ..?
    സമീരന് ആണ് തമ്മില് മിടുക്കന് എന്ന് തോന്നുന്നൂ…
    ഇനി നിങ്ങള് തമ്മില് അടി കൂടണ്ടാ ട്ടൊ..

    ആയിരങ്ങളില് ഒരുവന്… പുതിയൊരു കളി പറഞ്ഞു തന്നതിന് സന്തോഷം ട്ടൊ…ഞാന് നോക്കി…സൂത്രം കണ്ടു പിടിച്ചു ട്ടൊ.. :)

    Lipi Ranju ..പുണ്യവാളനും ചേര്ത്ത് സന്തോഷം അറിയിയ്ക്കുന്നൂ..പ്രോത്സാഹനങ്ങള്ക്ക് നന്ദി ട്ടൊ..
    Mohammedkutty irimbiliyam..ഇക്കാ..സന്തോഷം…നന്ദി,..പ്രോത്സാഹനങ്ങള് സ്വീകരിയ്ക്കുന്നൂ..

    keraladasanunni..അതല്ലാ ട്ടൊ ഉത്തരം..(:
    എ ജെ.. :)
    സമ്മാനം തേടി ഓടി വന്ന കൊച്ചു മോള്ക്കും, ക്ലാസ്സ് തെറ്റി വന്ന കൊച്ചു മിടുക്കന്മാര്ക്കും മിടുക്കികള്ക്കും നന്ദി ട്ടൊ…സന്തോഷം…!


    ഇച്ചിരി കൂടി കഴിഞ്ഞ് ശരിയുത്തരം പറയാമേ.. :)

    ReplyDelete
  24. ഹ ഹ കൊള്ളാലോ ..ഈ കളി ........ഹ ഹ ...ഞാനും ഉണ്ട് ഈ കളിക്ക് ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  25. അപ്പോ കളി കഴിഞ്ഞില്ലേ?
    കൂട്ടിവെച്ച ഒന്നാമനേയും, രണ്ടാമനേയും, മൂന്നാമനേയും, നാലാമനേയും നാലുവഴിയ്ക്കാക്കി തകിടം മറിച്ചുകൊണ്ട് കൊച്ചുമുതലാളി ദാ പോണൂ.. സമ്മാനം തരാതിരിയ്ക്കനുള്ള തിണ്ണമിടുക്കല്ലേ വര്‍ഷിണീ ഇത്.. വര്‍ഷിണി മൂര്‍ദ്ധാബാദ്..! ഹും..!!!

    ReplyDelete
  26. കൊള്ളാല്ലോടാ ഈ കണക്കിന്റെ കളി, ന്നാലും ഒന്നുത്തരം പറഞ്ഞിട്ട് പോകു ന്നേ ...
    ഈ ബ്ലോഗിനെപ്പറ്റി ന്താ പറയാതിരുന്നെ, ഇപ്പഴാ അറിയുന്നെ... ന്നാലും ആശംസകള്‍ നേരുന്നു ട്ടോ...

    ReplyDelete
  27. ഇതു ശരി അല്ല ഇതുംകൂട്ടി അഞ്ചാം തവണയാണ് ഉത്തരം ഒന്ന് അറിയാമെന്നുവച്ചു ഞാന്‍ വന്നേ !! ഉത്തരം ഇപ്പോ പറയണം അല്ലെ...ഹും

    മുല്ലപ്പെരിയാര്‍ മനസിലാക്കുന്നതും മനസിലാക്കാത്തതും

    ReplyDelete
  28. കൂട്ടിയ കണക്കൊക്കെ തെറ്റിയതുകൊണ്ട് ഇപ്പോള്‍ കണക്കു കൂട്ടാന്‍ മിനക്കെടാറില്ല... 4130 എന്ന് ഞാന്‍ ഉത്തരം പറഞ്ഞ് ഒരു കണക്കുകൂടി തെറ്റി എന്ന ഉറപ്പോടെ പിന്‍ വാങ്ങുന്നു.

    ReplyDelete
  29. പിടിച്ചു കെട്ടാന്‍ ആവാത്ത താന്തോന്നിയാണ്‍ മനസ്സ്..എപ്പോഴും ഒരു പടി മുന്‍പേ സഞ്ചരിപ്പിയ്ക്കുന്ന യന്ത്രം..
    ആ യന്ത്രത്തിനോട് ഒരു മന കണക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാലുള്ള അവസ്ഥ എന്തായിരിയ്ക്കും..
    അതെ, എനിയ്ക്കു സംഭവിച്ചതു തന്നെ..എനിയ്ക്കും കിട്ടി 5000..
    ഉത്തരം കിട്ടി കഴിഞ്ഞാല്‍ ആ യന്ത്രമൊന്ന് ശാന്തമാകും...
    അപ്പോള്‍ ഒന്നു കൂടി ചിന്തിച്ച് പ്രവര്‍ത്ഥിയ്ക്കാന്‍ പ്രേരിപ്പിയ്ക്കും..
    അപ്പോള്‍ എനിയ്ക്കും കിട്ടി 4100..!

    “കൊച്ചു കൂട്ടരേ“..മനമാകട്ടെ...മന കണക്കാകട്ടെ..ഇച്ചിരി ക്ഷമയുണ്ടെങ്കില്‍ പരിഹരിയ്ക്കാവുന്നതേയുള്ളു..
    അതിന്‍ മറ്റു പാഠങ്ങള്‍ പഠിയ്ക്കേണ്ടതില്ല.. :)

    ReplyDelete
  30. ക്ലാസ്സില്‍ വന്ന കൊച്ചു കൂട്ടര്‍...
    1.കൊച്ചുമുതലാളി
    2.സമീരന്‍
    3.naushad kv
    4.കൊമ്പന്‍
    5.ഞാന്‍ പുണ്യവാളന്‍
    6.മനോജ് കെ.ഭാസ്കര്‍
    7.എ ജെ
    8.ഇലഞ്ഞിപൂക്കള്‍
    9.ആയിരങ്ങളില്‍ ഒരുവന്‍
    10.Biju Davis
    11.Lipi Ranju
    12.അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    13.Mohammedkutty irimbiliyam
    14.keraladasanunni
    15.ശിഖണ്ഡി
    16.ഒരു കുഞ്ഞുമയില്‍പീലി
    17.കുഞ്ഞൂസ് (Kunjuss)
    18.Pradeep Kumar


    എല്ലാവര്‍ക്കും സമ്മാനവും, മധുരവും തരാന്‍ പോസ്റ്റ്മാന്‍ മാമന്‍ വരുന്നുണ്ടേ..
    ബെല്ലടിയ്ക്കുമ്പോള്‍ ഓടീ പോയി കതക് തുറന്ന് കൊടുക്കണേ...!

    ...നന്ദി പ്രിയരേ....സന്തോഷം ട്ടൊ..

    ReplyDelete
  31. വയസ്സായോര്യം കൂട്ട്വോ കളിക്ക്?
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  32. ഇവിടെ വയസ്സില്ലാ...സ്നേഹം മാത്രമേ ഉള്ളൂ...സ്വാഗതം...!

    നന്ദി പ്രിയരേ....!

    ReplyDelete
  33. പോസ്റ്റിലയയ്ക്കാന്ന് പറഞ്ഞ് ഇനി പറ്റിയ്ക്ക്യോ.. എന്റെ സമ്മാനം..!!!
    (നാലുമീറ്റര്‍ നീളത്തിലുള്ള ഒരു നെടുവീര്‍പ്പ്)

    ReplyDelete
  34. പറ്റിച്ചു അല്ലെ ?ഏതായാലും ചോകൊലെറ്റ് വേണം കേട്ടോ ...

    ReplyDelete
  35. പറ്റിക്കല്ലേ... ഇപ്പൊ പോസ്റ്റ് മാമൻ എന്നെ കാണുമ്പം ഡബിൾ സ്പീഡിലാ മുങ്ങുന്നത്... ഇനി ഏത് പോസ്റ്റ്മാമനാണാവോ വരുന്നതു.. ഹും.. നെട്ടൂരാനോണാണോണാ..ണോ.ണോ കളീ..!!

    ReplyDelete