അറിവിന്റെ പെയ്ത്തുത്സവങ്ങളെയും
അക്ഷരമാലയിലെ മണിമുത്തുകളെയും
നീലവിഹായസ്സിലേക്കുയരാൻ വെമ്പും
പൂഞ്ചിറകുകളെയും
അമൃതമൊഴികളെയും
ഉണ്ണിക്കാലുകളെയും
കൊഞ്ചും ചുണ്ടുകളെയും
നറുനെയ്യ്കൂട്ടീ ഉരുളയുരുട്ടും
ഒന്നല്ല ഇരുപത്തിനാലു കിടാങ്ങളെയും
കളിയാടാൻ വരുമോ പാട്ടുകൾ ചൊല്ലി
കരയുന്ന മണ്ണിന്റെ മഴത്തുള്ളികൾ പെറുക്കി
ചിരിക്കുന്ന വയലിനു പച്ച വിരിപ്പ് പുതച്ച്
എങ്ങോട്ട് പോകുന്നു മഴമേഘമെന്ന് പാടിയാൽ
അനുദിനമങ്ങനെ ആർത്തുല്ലസിച്ച് ഹേ..
പൂമ്പറ്റകളെ കൺകുളിർക്കെ കണ്ടു രസിക്കുവാൻ..
മാനസമിങ്ങനെ നാൾക്കുനാൾ പെയ്തു തെളിയുവാനെന്ന് ഞാനും..
************************************
ന്റെ ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ..
മഴപ്പൂമ്പാറ്റകള്‍ വരട്ടെ ഉല്ലാസമേകാന്‍.
ReplyDeleteആശംസകള്‍
ശിശുദിനാശംസകൾ
ReplyDeleteശിശുദിനാശംസകള്‍.!!
ReplyDeleteമഴപൂമ്പാറ്റകള്‍.... അതെനിക്കിഷ്ടായിട്ടോ :) :)
ReplyDeleteമഴപൂമ്പാറ്റകള് മാറി മഞ്ഞ് ശലങ്ങള് വരട്ടെ...
ReplyDeleteഉല്ലാസം നിറയട്ടെ!
ReplyDeleteആശംസകള്‍
അഭിനന്ദനങ്ങള്‍ !ഞാനീ പോസ്റ്റു കണ്ടിരുന്നില്ല.അറിയിക്കാമായിരുന്നില്ലേ?
ReplyDeleteമാനസമിങ്ങനെ നാൾക്കുനാൾ പെയ്തു തെളിയട്ടെ...... ആശംസകൾ
ReplyDeleteകുഞ്ഞു മനസ്സിന്‍റെ ഭാവനകള്‍ ഇനിയും വിടര്‍ന്നു വിലസട്ടെ .
ReplyDelete