Sunday, June 24, 2012

ഉണ്ണിക്കുട്ടന്റെ മഴ...!

പുതുമഴ തോരാന്‍ കാക്കല്ലേ നീ ഉണ്ണീ
മഴക്കാലമായാൽ നേരമ്പോക്കുകൾ  മറ്റൊന്നും വേണ്ട
തൂവെള്ളി നൂലുകൾ കെട്ടുകളില്ലാതെ,
പച്ചിലകൾ നനയ്ക്കുന്ന കാഴ്ച എന്തു രസം...!

മഴ കാണുക, കേൾക്കുക, തൊട്ടറിയുക
മഴയെ കൂട്ടാക്കി കളിച്ചു രസിയ്ക്കുക..

ഉണ്ണിയും മഴയും പിന്നെ,
ഇത്തിരി കയ്യില്‍ കുഞ്ഞിക്കുടയും
ചിണുങ്ങി പെയ്യുന്ന മാമരങ്ങളും..
ഒരു മഴ നനഞ്ഞാൽ പരിഭവിയ്ക്കും അമ്മയും..!

ചുടു കഞ്ഞി കുടിച്ച്
ചൂടു പുതപ്പിനുള്ളിലൊളിച്ചാൽ
 ഉണ്ണിയ്ക്ക് മഴ ദിവസം കേമമായി..!

16 comments:

  1. മഴ മഴ കുട കുട
    മഴ വന്നാല്‍ പോപ്പിക്കുട!
    അമ്മയും നന്മയും ഒന്നാണ്..
    മഴയില്‍, മഴത്തുള്ളികളെ തട്ടി തെറിപ്പിച്ച് സ്കൂളീല്‍ പോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും ആശംസകള്‍...!!

    “അമ്മയും നന്മയും ഒന്നാണ്
    നിങ്ങളും ഞങ്ങളും ഒന്നാണ്”

    ആശംസകള്‍ വര്‍ഷിണി
    മഴക്കവിത കേമായി..!

    ReplyDelete
  2. മഴ ഒരു കവിതപ്പെയ്തായി മുന്നില്‍ കുളിരീണം മീട്ടുമ്പോള്‍ പ്രിയ വര്‍ഷിണി എങ്ങിനെ അഭിനന്ദിക്കാതിരിക്കും ?അസ്സലായി ട്ടോ 'ഉണ്ണിക്കുട്ടന്റെ മഴ'.അഭിനന്ദനങ്ങള്‍ !

    ReplyDelete
  3. ഈ കൊച്ചു മഴക്കവിത ഇഷ്ടായി ടീച്ചറെ.!!

    ReplyDelete
  4. ഉണ്ണിക്കുട്ടാ ,ഈ ടീച്ചര്‍ പറയുന്നത് കേട്ട് മഴയത്ത് നന്ഞ്ഞു നടന്നാല്‍ ഒടുവില്‍ ചിക്കന്‍ഗുനിയ വരും കേട്ടോ ,,പിന്നെ കഞ്ഞിയും പപ്പടം ചുട്ടതും മാത്രം മൂന്നു മാസം ..

    ReplyDelete
  5. നല്ല കഥയെഴുതുന്ന ആളാ ന്ന് വച്ചിട്ട് ഈ സിയാഫിക്ക പറയുന്നത് മുഴുവൻ കാര്യാക്കണ്ട ട്ടോ ഉണ്ണിക്കുട്ടാ. നീ പുറത്തിറങ്ങി മഴയൊക്കെ കൊണ്ട് തിമർത്ത് കളിച്ച് വന്നോ ട്ടോ. നന്നായി തല തുവർത്തി ചൂടാക്കാൻ പറയണം അമ്മയോട്,അത്ര മതി. ടീച്ചറെ നന്നായിരിക്കുന്നൂ ഈ കുട്ടിക്കവിത.! ആശംസകൾ.

    ReplyDelete
  6. മഴക്കവിത നന്നായി ചേച്ചീ..............
    മഴ കൊണ്ട ശേഷം രാസ്നാദി പോടി തലയില്‍ തിരുമ്മാന്‍ മറക്കണ്ടാ...:)

    ReplyDelete
  7. "പോടി" എന്ന് എഴുതിയത് "പൊടി" എന്ന് തിരുത്തി വായിക്കുക...:)
    ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ ചതിച്ചതാണ്...:(

    ReplyDelete
  8. മഴ നനയിക്കാതെ, വെയിലു കൊള്ളിക്കാതെ, പൊതിഞ്ഞ് പൊതിഞ്ഞ് ഉണ്ണികള്‍

    ReplyDelete
  9. പെരുമഴയുടെ പിറ്റേന്നു കള്ളമടിയും പറഞ്ഞ്., ജോലിക്കൊന്നും പോവാതെ ., അമ്മ ഉണ്ടാക്കിത്തരുന്ന ചുടു കഞ്ഞി കുടിച്ച് , ചൂടുപുതപ്പിനുള്ളിലൊളിച്ച്, മച്ചിൻപുറത്തു വീഴുന്ന പകൽമഴയുടെ താളവും, തൊടിയിലെ മരങ്ങളിൽ മഴക്കാറ്റ് ഊതുന്നതും ശ്രവിച്ച് , അങ്ങിനെ ചുരുണ്ടു കിടക്കുന്നത് വലിയവർക്കും ആഹ്ലാദകരമാണ് ടീച്ചർ. പിന്നെ ഇത്തരിപ്പോന്ന ഉണ്ണിക്കുട്ടന്റെ കാര്യം പറയാനുണ്ടോ...

    ReplyDelete
  10. പ്രകൃതിയുടെ കനിവാണ് മഴ. അതു കാണുക, കേള്‍ക്കുക, തൊട്ടറിയുക ഉണ്ണിക്കുട്ടന്‍ മഴയെ അനുഭവിച്ചറിയട്ടെ... ആശംസകള്‍...

    ReplyDelete
  11. ആഹാ നല്ല തുള്ളി തുള്ളി മഴ ,, നല്ല കുളിരുള്ള വരികള്‍ , ഇഷ്ടായി സ്നേഹാശംസകള്‍

    ReplyDelete
  12. ഇന്നത്തെ എല്ലാ "റെഡി മെയിഡ് " ഉണ്ണികളും അല്പം മഴ കൊള്ളട്ടെ അല്ലെ ടീച്ചറെ....:)

    ReplyDelete
  13. "ഒരു മഴ നനഞ്ഞാല്‍ പരിഭവിയ്ക്കും അമ്മയും...!"
    അതെ,അമ്മ പരിഭവിയ്ക്കാതിക്കില്ല.പനി വന്നാലോ?
    നല്ല ബാലക്കവിത.
    ആശംസകള്‍

    ReplyDelete
  14. ചുടു കഞ്ഞി കുടിച്ച്
    ചൂടു പുതപ്പിനുള്ളിലൊളിച്ചാൽ
    ഉണ്ണിയ്ക്ക് മഴ ദിവസം കേമമായി..!


    നല്ല വരികൾ, മനസ്സിൽ ഒരു നേർത്ത മഴ പെയ്ത പോലെ ...

    ReplyDelete
  15. ആ ചെറിയ കാലുകള്‍ ചളി വെള്ളം തെറിപ്പിക്കുമ്പോള്‍ എന്നാ,,, രസാ
    അച്ഛന്‍ വന്നു ചെവിക്കു പിടിക്കുമ്പോള്‍ മറ്റൊരു രസം

    ReplyDelete
  16. മഴക്കവിത രസമായി.........സസ്നേഹം

    ReplyDelete