Sunday, March 4, 2012

!! ഹരിതം !!

ഒരു കുഞ്ഞു കഥയാണ് കേട്ടൊ..
ആരൊക്കെയാ കഥ പറയുന്നവർ എന്നു നോക്കിയ്ക്കേ..
നിയ്ക്ക് ഉറപ്പാ,ന്റെ കൊച്ചു കൂട്ടുകാർക്ക് ഇഷ്ടാവുംന്ന്..!





“എനിയ്ക്ക് കരച്ചിൽ വരുന്നു
എന്നോട് വഴക്കിട്ടു പോയ കൂട്ടുകാരനെ കാണാനില്ലാ..
ഞാൻ ഇനി എവിടെ പോയി അവനെ കണ്ടെത്തും…?“
ഉറുമ്പ്  ഏങ്ങി ഏങ്ങി കരഞ്ഞു..
പെട്ടെന്ന് ആരോ കണ്ണുപൊത്തി...
അതെ.. അത്  അവന്‍ ആയിരുന്നു
ഉറുമ്പിന്‍റെ കൂട്ടുകാരൻ ആന തന്നെ..!
 
ആന ഉറുമ്പിന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞു..
“കൂട്ടുകാരീ..
വനങ്ങൾ വെട്ടി നശിപ്പിച്ച മനുഷ്യർ നമ്മുടെ പ്രകൃതിയെ വികൃതമാക്കി..
ഞാൻ ഭയപ്പെടുന്നു,
നമുക്ക്  ഓടിച്ചാടി കളിയ്ക്കുവാനും ഒളിച്ചിരിയ്ക്കുവാനും ഈശ്വരൻ കനിഞ്ഞ മഴകാടുകൾ  തേടി ഇനി നമ്മൾ എവിടെ പോകും..?
ഉറുമ്പും ആനയും അന്ന് മുഴുവൻ ഉണ്ടില്ലാഉറങ്ങീല്ലാ
ആലോചിച്ച് ആലോചിച്ച്  അവസാനം ഒരു  സൂത്രം കണ്ടെത്തി..
എന്തെന്നോ
ഉറുമ്പ് പറഞ്ഞു
‘‘നമ്മുടെ കാടിന്‍റെ അടുത്തുള്ള നാട്ടില്‍ ഒരു കൊച്ച് സ്ക്കൂൾ ഉണ്ട്..
അവിടെ നല്ല സ്നേഹം ഉള്ള മനുഷ്യന്മാരാണ്‍ ഉള്ളത്..
അവരോട്  നമുക്ക് സഹായം ആവശ്യപ്പെടാം..”
ആനയ്ക്കും സമ്മതമായി..
അവർ അപ്പോൾ തന്നെ സ്ക്കൂളിലെത്തി ഹെഡ് മാസ്റ്ററോട് അവരുടെ പ്രശ്നം അവതരിപ്പിച്ചു..
അദ്ദേഹത്തിന്  സഹതാപം തോന്നി,
അദ്ദേഹം അപ്പോൾ തന്നെ അസംബ്ലി കൂട്ടി അദ്ധ്യാപകരോടും കുട്ടികളോടുമായി ഒരു നിർദ്ദേശം പങ്കു വെച്ചു,
എന്തെന്നോ
“നമ്മൾ നമ്മുടെ സ്ക്കൂളിനു ചുറ്റും ദിവസം വെച്ച് ഓരോ ചെടികൾ നടുന്നു..
നമ്മുടെ കാടിന്‍റെ അതിർത്തിയിലും അതു പോലെ ചെയ്യുന്നു..
വീട്ട് മുറ്റത്തും പരിസരത്തും ചെടികൾ നടുവാനുംമരങ്ങളെ സംരക്ഷിയ്ക്കുവാനുമുള്ള  ആവശ്യം മാതാപിതാക്കളേയും അയൽക്കാരേയും ധരിപ്പിയ്ക്കുക..”
ഉറുമ്പിനും ആനയ്ക്കും സന്തോഷം അടക്കാനായില്ല..
അവർ ലോകം കേൾക്കെ ഉറക്കെ പറഞ്ഞു..

“മരങ്ങൾ വെട്ടി നശിപ്പിയ്ക്കും ക്രൂരന്മാരേ
നിങ്ങൾക്കിനിയങ്ങോട്ട്  തോൽവി മാത്രം
ഞങ്ങൾക്ക് ജയം സുനിശ്ചിതം..“
ഒരു മഴപ്പാട്ടും മൂളി അവർ കാട്ടിലേയ്ക്ക് തിരിച്ചു!



52 comments:

  1. ഒന്നും പറയാനില്ല. പ്രകൃതി സ്നേഹത്തിന്റെ മാതൃക ബാലമനസ്സുകളിലേക്ക് എത്തിക്കുവാന്‍ ശരിക്കും കഴിയുന്ന ഇഴയടുപ്പമുള്ള ഈ നല്ല കഥക്ക് എന്റെ പ്രണാമം.....

    ReplyDelete
  2. നമ്മുടെ ഓരോ നാട്ടുവഴികളും തണല്‍മരങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.. വികസനത്തിന്റെ ഭാഗമായി തണല്‍മരങ്ങളൊക്കെ മണ്മറഞ്ഞുപോയി. ഓരോ മരങ്ങളും ജീവന്റെ തുടിപ്പുകളാണ്. മരങ്ങള്‍ വെട്ടിനശിപ്പിയ്ക്കാതെ അവ വളരട്ടെ.. നല്ല ഗുണപാഠമുള്ള കഥ. വര്‍ഷിണിയ്ക്ക് ആശംസകള്‍..!

    “ഉറുമ്പിനു ആനയ്ക്കും സന്തോഷം സഹിയ്ക്കാനായില്ല”

    സഹിയ്ക്കാനായില്ല എന്നിടത്ത് അടക്കാനായില്ല എന്നല്ലേ വേണ്ടത്? ദൂഃഖം സഹിയ്ക്കാനായില്ല, സന്തോഷം അടക്കാനായില്ല എന്നൊക്കെയല്ല. ഞാനും കണ്‍ഫ്യൂഷനായി ഇപ്പോള്‍.. അറിവുള്ളവരോട് ചോദിച്ച് തെറ്റാണെങ്കില്‍ തിരുത്തുക.

    നന്ദി!

    ReplyDelete
    Replies
    1. അതേയൊ...ഞാന്‍ തിരുത്താം ട്ടൊ...
      ന്റ്റെ സംസാര ഭാഷ അങ്ങനേ പകർത്തി..
      ആ ഭാഷയ്ക്ക് ഒരു അന്തവും ഇല്ലല്ലൊ.. :)

      Delete
    2. ഈ മഴക്കാടുകള്‍ എന്നാല്‍ ശരിയ്ക്കും എന്താ സംഭവം? സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ മുതല്‍ കേട്ടുതഴമ്പിച്ച ഒരു വാക്കാണത്.. അന്ന് ശരിയ്ക്ക് പഠിയ്ക്കാത്ത കാരണം അത് തലയില്‍ കയറിയില്ല, അല്ലെങ്കില്‍ അത് മറന്നു പോയി എന്നു വേണമെങ്കില്‍ പറയാം.

      Delete
    3. ഭൂമിയ്ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ഹരിതാവരണം തിരിച്ചു നൽകാൻ മഴയ്ക്കാവും ,
      ആ പെയ്ത്തു വെള്ള ഉറവകൾ നില നിർത്തുന്നത് ഭൂമിയുടെ പച്ചപ്പാണ്..
      നമ്മുടെ വരണ്ട മല നിരകൾ കാട്ടു ചെടികളും വള്ളികളും മരങ്ങളും കൊണ്ട് ഇരുളിൽ നിറയാൻ നമുക്ക് ആശിയ്ക്കാം…പ്രാർഥിയ്ക്കാം…!

      പിന്നെയ്…”മഴക്കാടുകൾ “ എന്നു പറയും…“മഴകടലുകൾ “ എന്ന് പറയില്ലാ ട്ടൊ..!

      Delete
  3. ലളിതം സുന്ദരം ....... ആനന്ദകരം ആശംസകള്‍ ടീച്ചര്‍

    ReplyDelete
  4. മരം ഒരു വരം
    ചെറിയ കഥയാണങ്കിലും ചിന്തിക്കാനുണ്ട്
    ഓരോ കുട്ടികളും ഓരോ ചെടി വെച്ചാല്‍ ....
    ഈ ഒരു കാര്യം നമ്മുടെ മുന്‍ പ്രസിഡെണ്ട് എ പി ജെ അബ്ദുള്‍ കലാം കുട്ടികളോട് പറഞ്ഞത് ഓര്‍ക്കുന്നു ....

    ReplyDelete
    Replies
    1. നന്ദി ട്ടൊ…ഞാൻ ആ ലിങ്ക് ഇവിടെ പങ്ക് വെയ്ക്കുന്നുണ്ട് ട്ടൊ..!

      http://www.youtube.com/watch?v=IZld9lXt1qk&fb_source=message

      Delete
  5. “മഴക്കാടുകൾ നശിപ്പിയ്ക്കുന്ന ക്രൂരന്മാരേ…
    നിങ്ങൾക്കിനിയങ്ങോട്ട് തോൽവി മാത്രം…
    ഞങ്ങൾക്ക് ജയം സുനിശ്ചിതം..“

    ഈ കുഞ്ഞു കഥ ഇഷ്ടായി ടീച്ചര്‍...

    ReplyDelete
    Replies
    1. നന്ദി...സന്തോഷം ദുബായിക്കാരാ..!

      Delete
  6. സുശോഭന ഭാവിവാഗ്ദാനങ്ങളായ ബാലമനസ്സുകളില്‍ തന്നെയാണ് നല്ല ചിന്തകളെ
    വളര്‍ത്തേണ്ടത്.സദ്ഫലങ്ങള്‍ ലഭിക്കും തീര്‍ച്ച.
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തോന്നുന്നു...നന്ദി ട്ടൊ...!

      Delete
  7. ഒരു തൈ നടുമ്പോൾ...

    ReplyDelete
    Replies
    1. ഒരു തൈ നടുമ്പോൾ...ഒരു മഴക്കാടിലേയ്ക്കുള്ള വഴി തെളിയുന്നു...!
      നന്ദി..!

      Delete
  8. ആശംസകള്‍. നല്ല അവതരണം. ഇഷ്ടപ്പെട്ടു..
    NB: നന്ദി ഇവിടെ വേണ്ട. എന്‍റെ ബ്ലോഗില്‍ മതി.

    ReplyDelete
  9. പ്രകൃതി സ്നേഹം വ്യസ്തമായ രീതിയില്‍ അവതരിപ്പിച്ചു അല്ലെ....
    നാന്നായിട്ടുണ്ട്....
    ആശംസകള്‍...

    ReplyDelete
  10. എന്‍റെ ഒരു കൂട്ടുകാരനുണ്ട്..
    ഒരു വില്ലേജ് ഓഫീസര്‍..
    അവനും കൂട്ടുകാരും കൂറ്റനാട് വഴിയരികിലെല്ലാം മാവും , ആലും തണല്‍ മരങ്ങളും നട്ടു.. നനച്ചു...
    ആളുകളെല്ലാം കള്യാക്കി.. അടക്കം പറഞ്ഞു..
    കഴിഞ്ഞയാഴ്ച അവന്‍റെ പുതിയ പോസ്റ്റുണ്ടാര്‍ന്നു..
    ഞങ്ങളെ മാവും പൂത്തേ ന്ന്...
    വഴിയരികില്‍ അവരു നട്ട മാവുകളില്‍ ഒന്ന് പൂത്തിരിക്കുന്നു..!!
    ഇപ്പോള്‍ കൂറ്റനാടിന്‍റെ തെരുവൊരങ്ങളില്‍ കളിച്ചും , ചിരിച്ചും, നൃത്തമാടിയും അവരു നട്ട മരങ്ങള്‍ നില്‍ക്കുന്നുണ്ട്..
    ഒരു മരം മുറിക്കാനൊരുങ്ങുമ്പോള്‍ അവനും കൂട്ടരും ഓടിച്ചെല്ലുന്നുണ്ട്..
    അരുതേ ഒരു ജീവന്‍ കളയരുതേന്ന് പറഞ്ഞ്..
    കഴിഞ്ഞ തവണ കേരള സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിക്കുകയുണ്ടായി അവനെ....

    നമുക്ക് കുട്ടികളോട് ഇങ്ങിനെ പറഞ്ഞോണ്ടിരിക്കാം...
    ഒരു മരമെങ്കിലും നട്ടാല്‍ അത്രയുമായല്ലൊ...
    നല്ല സന്ദേശം വര്‍ഷിണീ...
    എന്നും കുട്ടികളോട് ഇത്തരം കഥകള്‍ പറയൂട്ടൊ..

    ReplyDelete
    Replies
    1. തീർച്ചയായും സമീരൻ..
      അനുഭവ കഥകൾ ഇവിടെ വന്ന് നിങ്ങൾ അറിയിയ്ക്കുമ്പോൾ നിയ്ക്കും നല്ല സന്തോഷാവുന്നു..
      സന്തോഷം ട്ടൊ....ശുഭരാത്രി...!

      Delete
  11. എന്‍റെ ഒരു കൂട്ടുകാരനുണ്ട്..
    ഒരു വിലേജോഫീസര്‍..
    അവനും കൂട്ടരും കൂടി കൂറ്റനാട്ടെ വഴിയരികിലൊക്കെ മരങ്ങള്‍ നട്ടു..
    ആലും , മാവും തണല്‍ മരങ്ങളും..
    കടകല്‍ക്ക് മുന്നില്‍ മരത്തൈകളും, വേലികളും വന്നപ്പൊള്‍ കച്ചവടക്കാര്‍ കണ്ണുരുട്ടി..
    ചിലര്‍ തൈകള്‍ പിഴുത് കളഞ്ഞു..
    അവനും കൂട്ടുകാരും പിന്നെയും തൈകള്‍ നട്ടു..
    എല്ലാ ആഴചയും കിലോമീറ്ററുകള്‍ നറ്റന്നും വാഹനങ്ങളിള്‍ പോയും അതൊക്കെ നനച്ചു..
    ചിലരൊക്കെ കളിയാക്കി..
    ചിലര്‍ ഇവര്‍ക്ക് വട്ടാനെന്ന് അടക്കം പറഞ്ഞു..
    എവിടെയെങ്കിലും ഒരു മരം മുറിക്കുമ്പോള്‍ അവരോടിയെത്തി..
    അരുതേ ഒരു ജീവന്‍ ഇല്ലാതാക്കരുതേ എന്നും പറഞ്ഞ്..!
    കഴിഞ്ഞ ആഴച്ച അവന്‍റെ പോസ്റ്റ് ഉണ്ടായിരുന്നു..
    ‘ഞങ്ങടെ മാവും പൂത്തേ‘ എന്നും പറഞ്ഞ്..
    ഒപ്പം ഒരു വീഡിയോയും...
    കളിയാക്കിയവരൊക്കെ ഇപ്പോല്‍ ഒരു ഇളിഭ്യച്ചിരി ചിരിക്കുന്നുണ്ടാവും..
    പൂത്ത് നില്‍ക്കണ മാവും, തണല്‍ വിരിക്കണ മരങ്ങളും കണ്ടിട്ട്..
    കൂറ്റനാട്ടെ തെരുവോരങ്ങളില്‍ ഇപ്പോള്‍ മാവും , ആലും , പൂമരങ്ങളും കളിച്ചും , ചിരിച്ചും, നൃത്തം വെച്ചും..
    ഈ കഥകളൊക്കെ നമുക്ക് കുട്ട്യോളോട് ഇങ്ങിനെ പറഞ്ഞു കൊണ്ടിരിക്കാം വര്‍ഷിണീ..
    ഒരു തൈ എങ്കിലും ഓരോ കുട്ട്യോളും നട്ടാല്‍ അത്രയുമായില്ലേ..

    ഈ പോസ്റ്റ് ഇഷ്ടായിട്ടാ...

    ReplyDelete
    Replies
    1. മുകളില്‍ പോസ്റ്റിയത് പോസ്റ്റായില്ലാന്ന് കരുതി അതൊക്കെ വീണ്ടും ടൈപ്പി..
      ഇനീപ്പൊ ഇവിടെ കിടന്നോട്ടെ.. ഡെലിറ്റാന്‍ വയ്യാ.. :)

      Delete
  12. കുട്ടികളുടെ ഭാഷയില്‍ കുഞ്ഞു വാക്കുകളില്‍ കൊച്ചു വരികളില്‍ വലിയ ആശയം വിതക്കുന്നു വര്‍ഷിണി ടീച്ചര്‍ , ഉറുമ്പിനും ആനക്കും കരടിക്കും മുയലിനും കുറുക്കനും ഒക്കെ വേണ്ടിക്കൂടിയാണ് ഈ ലോകം എന്നും നാം അവര്‍ക്കും വേണ്ടിക്കൂടിയും ആണെന്ന് ടീച്ചര്‍ ഓര്‍മ്മിപ്പിക്കുന്നു ,,കുഞ്ഞല്ലെന്കിലും എനിക്കും ഒത്തിരി ഇഷ്ടായി ഇക്കഥ ,,,

    ReplyDelete
    Replies
    1. ഈ അഭിപ്രായം നിയ്ക്കും ഇഷ്ടായി ട്ടൊ..നന്ദി...!

      Delete
  13. നന്ദി ടീച്ചറേ....അടുത്തവട്ടം വിളിക്കുമ്പോള്‍‍ മക്കള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ ഒരു നല്ല കുഞ്ഞിക്കഥ തന്നതിന്.

    ReplyDelete
    Replies
    1. മക്കൾക്ക് എന്റേം സ്നേഹം..നന്ദി..!

      Delete
  14. മരവും കടും കാട്ടു ചോലയും തന്നെ ആണ് നമ്മുടെ സമ്പത്ത് നമ്മുടെ ആവാസ വെവസ്ഥ നില നിര്‍ത്തുന്നതും അത് തന്നെ നല്ല കഥ കുട്ടി കഥ

    ReplyDelete
    Replies
    1. ഉം...ഈ സന്ദേശം നമ്മുടെ മക്കൾക്കും പകർന്നു നൽകാ....നന്ദി ട്ടൊ..!

      Delete
  15. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു മനോഹര്‍ കഥ ..
    പക്ഷെ പ്രകൃതി സ്നേഹത്തിന്റെ ഒരു വലിയ സന്ദേശം ഈ കഥയിലൂടെ നല്‍കുന്നു

    ReplyDelete
    Replies
    1. സന്ദേശം എങ്ങും വ്യാപിയ്ക്കട്ടെ....നന്ദി ട്ടൊ..!

      Delete
  16. പ്രിയ വര്‍ഷിണി, ബ്ലോഗ് ആകപ്പാടെ ചേതോഹരമായിട്ടുണ്ട്.അതില്‍ ഹരിതവിപ്ലവം തുടിക്കുന്ന പോസ്റ്റു കൂടുതല്‍ അഭിനന്ദനാര്‍ഹമായി.അയ്യപ്പപ്പണിക്കരെ ഓര്‍ക്കുന്നു:
    "കാടെവിടെ മക്കളെ ...."

    ReplyDelete
    Replies
    1. ഈ പങ്കു വെയ്ക്കലുകൾ നിയ്ക്ക് നൽകുന്ന സന്തോഷം വാക്കുകളാൽ പ്രകടിപ്പിയ്ക്കാനവുന്നില്ല ഇക്കാ..നന്ദി...സന്തോഷം...!

      Delete
  17. ക്കിട്ടപ്പെട്ടുലോ ...നല്ല കതയാ........

    ReplyDelete
  18. ലളിതം.. സുന്ദരം...

    ReplyDelete
  19. ടീച്ചറെന്ന വിളിക്ക് ഏറ്റവും അര്‍ഹ എന്റെ വര്‍ഷുവാണെന്നിപ്പോ എനിക്കും തോന്നുന്നു.. മനസ്സിലെ ആ പച്ചപ്പ് പകര്‍ന്നു ലഭിക്കാന്‍ ഒരുപാടൊരുപാട് കുഞ്ഞുങ്ങള്‍ക്ക് ഭാഗ്യം ലഭിക്കട്ടെ..

    ReplyDelete
    Replies
    1. സ്നേഹം ഒരുപാട് ന്റെ കൂട്ടുകാരിയ്ക്ക്...കൂടെ ഒരു കുന്ന് സന്തോഷവും...!

      Delete
  20. മരം ഒരു വരമാണ്‌. മരം നശിപ്പിക്കുന്നത്‌ ജീവന്‍ നശിപ്പിക്കുന്നത്‌ പോലെയാണ്‌. പ്രബഞ്ചത്തെ ജീവജാലകങ്ങളെ ഊര്‍ജ്ജസ്വലതയോടെ നില നിര്‍ത്തുന്നത്‌ മരങ്ങളാണ്‌. ഋതുകളെ പരിപാലിക്കുന്നത്‌ സസ്യജാലകങ്ങളാണ്‌. ആശംസകള്‍

    ഈ ഓർമ്മപ്പെടുത്തൽ നന്നായി,

    ഞാൻ പുതിയ ഒരു പോസ്റ്റിട്ടിട്ടുണ്ട്... :)

    ReplyDelete
    Replies
    1. നന്ദി ട്ടൊ..പങ്കുവെയ്ക്കലിന്..!

      ഞാൻ അവിടെ എത്തി..:)

      Delete
  21. പച്ചപ്പില്ലെമ്കില്‍ നാടിനെക്കുറിച്ചുള്ള എന്‍റെ ഓര്‍മകള്‍ക്ക് മരുഭൂമിയുടെ നിറമാകുകില്ലേ......
    കൊതിച്ചുകാത്തിരുന്നു കിട്ടിയ മഴയില്‍ ഒലിച്ചോലിച്ചു ഓര്‍മകളോടോപ്പാം കാല്‍ക്കീഴിലെ മണ്ണും പോകുന്നത് നാമറിയുന്നില്ലേ....
    കുഞ്ഞുങ്ങളിലൂടെ നമുക്കൊരു തടയണകെട്ടാം. ഒക്കെ തിരികെപ്പിടിക്കാം.
    ........."മരം ഒരു വരം."

    ReplyDelete
    Replies
    1. ഒരു വരം നമുക്ക് സ്വര്‍ഗ്ഗം...!

      Delete
  22. എനിക്ക് ഇഷ്ടമായി ഈ കഥ..പ്രകൃതിയെ നശിപ്പിക്കരുത്...
    മാഷങ്ങിനെ പറഞ്ഞില്ലെങ്കില്‍ ആനയുടെയും ഉറുമ്പിന്റെയും മറ്റ് മൃഗങ്ങളുടെയും അവസ്ഥ എന്താകുമായിരുന്നു??!!

    ReplyDelete
    Replies
    1. ലീനൂ....പിന്നല്ലാണ്ട്....നമ്മളെ പോലെ തന്നെ അല്ലേ ആ പാവങ്ങളും അല്ലേ...സന്തോഷം ട്ടൊ..!

      Delete
  23. പ്രകൃതി സ്നേഹം ഇത്രയ്ക്കും രസകരമായ രീതിയിൽ അവതരിപ്പിച്ച് വായിക്കുന്നത്, ഞാൻ ആദ്യമായാണ്. നന്നായിരിക്കുന്നു. എനിക്ക് പറയാനും വിവരിക്കാനും വാക്കുകൾ കിട്ടുന്നില്ല ടീച്ചറേ. ആശംസകൾ.

    ReplyDelete
    Replies
    1. നിങ്ങളുടെ ഈ സന്തോഷത്തിന്‍ മറുപടി നല്‍കാന്‍ എനിയ്ക്കും അറിയുന്നില്ല സ്നേഹിതാ...നന്ദി ട്ടൊ..!

      Delete
  24. വാക്കുകളില്ല....സന്തോഷം സ്നേഹം മാത്രം പ്രിയരേ....!

    ReplyDelete