Sunday, November 27, 2011

പാതിരാ പഠനം..!

നീലിമല കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അക്ഷരങ്ങള്‍ അറിയുവാനുള്ള ആഗ്രഹം ഉദിച്ചു..
‘നാട്ടില്‍ മനുഷ്യന്മാരെല്ലാം വിദ്യാസമ്പന്നരായി വിലസുമ്പോള്‍  കാട്ടില്‍ നമ്മള്‍ അക്ഷരം എന്തെന്നറിയാതെ കഴിയുന്നത് മോശമാണ്‘ ‘..കിട്ടു ആന അഭിപ്രായപ്പെട്ടു..
അത് അംഗീകരിച്ചു കൊണ്ട് മറ്റു മൃഗങ്ങള്‍  തലയും വാലും ആട്ടി സമ്മതിച്ചു.
‘പക്ഷേ പകല്‍ മുഴുവന്‍ പിടിപ്പത്  ജോലിയുള്ള നമുക്ക് പഠിയ്ക്കാന്‍ എവിടെ സമയം?’
മൃഗരാജന്‍ കേശു സിംഹം ഒരു പ്രധാന പ്രശ്നം അവതരിപ്പിച്ചു..
‘ശരിയാണ്, രാത്രിയില്‍ നമ്മള്‍ കൂടണയുമ്പോള്‍ പഠിയ്ക്കാമെന്ന് കരുതിയാല്‍ ഇരുട്ടത്ത് അസാധ്യമാണ് ..ഇനി നമ്മള്‍ എന്തു ചെയ്യും..?’
നീളവാലന്‍ കിളി സങ്കടപ്പെട്ടു..
‘നാട്ടുകാരെ പോലെ നമുക്കും വിളക്കും സൌകര്യങ്ങളും ഉണ്ടായിരുന്നെങ്കില്‍  നമുക്കീ പ്രശ്നം പരിഹരിയ്ക്കാമായിരുന്നു’..കുട്ടി കുരങ്ങന്‍  നിരാശനായി പറഞ്ഞു,
അതു കേട്ടതും കിണ്ടു കണ്ടാമൃഗം ചാടി എണീറ്റ് ഉത്സാഹത്തോടെ പറഞ്ഞു,..
നീലമലയുടെ താഴ്വരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് എനിയ്ക്കൊരു കൊച്ച് ചിമ്മിനി വിളക്ക്  കിട്ടിയിട്ടുണ്ട്..അത് കത്തിച്ചാല്‍ നല്ല വെളിച്ചം കിട്ടും, അങ്ങനെ നമ്മുടെ പ്രശ്നം പരിഹരിയ്ക്കാനാകും എന്നെനിയ്ക്ക് തോന്നുന്നു’..
അതു  കേട്ടതും നീലിമല മൃഗങ്ങള്‍ സന്തോഷഭരിതരായി..
‘ഞങ്ങള്‍ക്കും കാണണം വെളിച്ചം തരുന്ന ആ കൊച്ച് ചിമ്മിനിയെ’..അവര്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു..
‘അതിനെന്താ..’..കിണ്ടു കണ്ടാമൃഗം സന്തോഷത്തോടെ അവരെ നീലിമല താഴ്വരയിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ചിമ്മിനി വിളക്കുമായി അവര്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു..പിന്നെ അത്  തെളിയിയ്ക്കുന്നത് എങ്ങനെ ആണെന്ന് എല്ലാവര്‍ക്കുമായി കാണിച്ചു കൊടുത്തു..
എപ്പോഴോ മനുഷ്യന്മാര്‍ ഉപേക്ഷിച്ചു പോയ സാമഗ്രികളെല്ലാം കിണ്ടു കണ്ടാമൃഗം സ്വരൂപിച്ച് വെച്ചതായിരുന്നു..
എന്നിട്ട് പറഞ്ഞു.. ‘ഞാനീ ചിമ്മിനി വിളക്ക് നമ്മുടെ നീലിമല കാട്ടിലെ വായനശാലയ്ക്കായി സംഭാവന നല്‍കുന്നൂ..
നീലിമല കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം സന്തോഷമായി..
അങ്ങനെ പകല്‍ സമയങ്ങളില്‍ സാധിയ്ക്കാത്ത പഠനം അവര്‍ രാത്രി സമയങ്ങളിലായി തുടങ്ങി വെച്ചു..
നീലിമല കാട്ടിലെ മൃഗങ്ങള്‍ പഠിത്തത്തില്‍ വളരെ ഉത്സാഹം കാണിച്ചു..
അതു കണ്ട് സന്തോഷിച്ച കേശു മൃഗരാജന്‍  കാട്ടിലെ വായനശാലയ്ക്കായി കുറെ പുസ്തകങ്ങള്‍ വരുത്തിച്ചു..
നീലിമല കാട്ടിലെ മൃഗങ്ങളെല്ലാം  വിദ്യാസമ്പന്നരായിരിയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം..
കിണ്ടു കണ്ടാമൃഗവും നീലിമല കാട്ടിലെ സുഹൃത്തുക്കളെ സഹായിയ്ക്കാനായി പിന്നേയും രണ്ട് മൂന്ന് ചിമ്മിനി വിളക്കുകള്‍ സങ്കടിപ്പിച്ച് വായനശാലയിലേയ്ക്കായി സംഭാവന ചെയ്തു..
നീലിമല കാട്ടിലെ മൃഗങ്ങളെല്ലാം ഇപ്പോള്‍ സന്തോഷഭരിതരാണ്..
പകല്‍ സമയങ്ങളില്‍ അവര്‍ അദ്ധ്വാനിച്ചു,
രാത്രി സമയങ്ങളില്‍ അവര്‍ പഠിച്ചു..
നീലിമല കാട്ടിലെ കൊച്ചു മക്കളാണ്  ഇപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് ..എന്തെന്നോ..?
അവര്‍ക്ക് അവരുടെ അമ്മയും അച്ചനും അന്നന്നു വായിച്ച പുസ്തകങ്ങളിലെ കഥകളും കാര്യങ്ങളും പറഞ്ഞു കൊടുത്ത് ഉറക്കി..
വാശിയും വഴക്കുകളൊന്നും ഇല്ലാത്ത രാപ്പകലുകള്‍  നീലിമല കാടിനെ  കൂടുതല്‍ സുന്ദരിയാക്കി!

കൊച്ചു സ്നേഹിതരേ..അസാധ്യാമായി ഒന്നുമില്ല..
നല്ല മനസ്സും, ഒത്തൊരുമയും ഉണ്ടെങ്കില്‍ ഏതൊരു പ്രശ്നവും നിസ്സാരമായി അഭിമുഖീകരിയ്ക്കാവുന്നതേ ഉള്ളു..!

23 comments:

  1. "Nothing is impossible a willing mind; confident conquers the world"

    നല്ല സന്മാര്‍ഗ്ഗപാഠങ്ങളുള്ള കുട്ടിക്കഥകള്‍ ഇനിയും പോന്നോട്ടെ വര്‍ഷിണീ, കുഞ്ഞുങ്ങളുടെ മനസ്സുള്ള വലിയ മക്കള്‍ തയ്യാര്‍ കഥകേള്‍ക്കാന്‍.. അടുത്തത് നമ്മുടെ എലിയും, സിംഹച്ചാരും തന്നെയായിക്കോട്ടെ..!!!

    എല്ലാവിധ ആശംസകളും!
    സ്നേഹത്തോടെ..
    കൊച്ചുമുതലാളി

    ReplyDelete
  2. നന്നായി വർഷിണീ...മനോഹരമായ ആഖ്യാനം..

    ReplyDelete
  3. കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റിയ കഥ..ഞാന്‍ ബാച്ചിയായത്‌ കൊണ്ട് തല്‍കാലം ഞാന്‍ തന്നെ വായിച്ചു സന്തോഷിച്ചു.

    ReplyDelete
  4. good attempt..!! have a nice moral too..expecting more..

    ReplyDelete
  5. വിനുവേച്ചി..
    കുട്ട്യോള്‍ക്ക് പറഞ്ഞു കൊടുക്കാം.. ഇതൊക്കെ പറഞ്ഞാണോ ചേച്ചി സ്കൂളിലെ പിള്ളേരെ പറ്റിക്കാറുള്ളത്... ഹി ഹി...

    ഇഷ്ടായി ട്ടോ..

    ReplyDelete
  6. :)

    ഇഷ്ടായി..
    നാട്ടില്‍ പോകുമ്പോള്‍ ഫിദ മോള്‍ക്ക്‌ പറഞ്ഞു കൊടുക്കാട്ടാ ...

    ReplyDelete
  7. ഒരുകൊച്ചു കഥ കുഞ്ഞു കഥ
    nothing is impossible
    impossible is nothing

    ReplyDelete
  8. where is a will... there is a way ...
    ishtaayi to .....

    ReplyDelete
  9. വിനു കൊള്ളാല്ലോ കുട്ടിക്കഥ ...കഥകള്‍ കേള്‍ക്കാന്‍ ഇപ്പോളും നിക്കിഷ്ടാ .....കുഞ്ഞായിരുന്നപ്പോള്‍ കഥകള്‍ കേട്ട് ഉറങ്ങുമായിരുന്നു ...ഇപ്പോള്‍ ആരും ഇല്ല പറഞ്ഞു തരാന്‍ ..അപ്പൊ ഇങ്ങനൊക്കെ വായിക്കയെ നിവൃത്തി ഉള്ളൂ ...അപ്പൊ ഇനിയും നല്ല കഥകള്‍ പോരട്ടെ....നിക്കിഷ്ടായി ട്ടോ ...

    ReplyDelete
  10. കുട്ടികള്‍ക്ക് ഉറക്കെ വായിച്ചു കൊടുത്തൂട്ടോ.....

    ReplyDelete
  11. കുഞ്ഞു കുട്ടികൾക്കും വലിയ കുഞ്ഞു കുട്ടികൽക്കും ഇഷ്ടപ്പെടും.. എനിക്കിഷ്ടായി..!! നന്നായി പറഞ്ഞിരിക്കുന്നു.. !!! വീണ്ടും പോരട്ടെ..!!

    ReplyDelete
  12. കഥ നന്നായി
    എന്നാല്‍ മൃഗങ്ങള്‍ക്ക് രാത്രിയില്‍ കണ്ണ്കാണുമെന്നല്ലേ..അപ്പൊ പിന്നെ വിളക്കിന്റെ ആവശ്യമുണ്ടോ? മനുഷ്യര്‍ക്കല്ലേ ആ പരിമിതി ഉള്ളൂ .
    ആശംസകള്‍

    ReplyDelete
  13. കുഞ്ഞു മക്കള്‍ക്ക് സന്തോഷായി എന്നറിഞ്ഞതില്‍ സന്തോഷം ട്ടൊ..!

    പ്രദീപ്...ചിത്രം ഗൂഗിളില്‍ നിന്നാണ്‍ ട്ടൊ..!

    ഇസ്മായില്‍ കുറുമ്പടി ..’cat family‘യിലുള്ള മൃഗങ്ങള്‍ക്കെല്ലാം രാത്രി കണ്ണ് കാണാം ..
    പിന്നെ, പകല്‍ സമയങ്ങളില്‍ പോലും ലൈയ്റ്റിട്ട് വായിയ്ക്കുന്ന മനുഷ്യന്മാരെ കവച്ച് വെയ്ക്കുക എന്നതാണല്ലൊ നീലിമല മൃഗങ്ങളുടെ ആശ..
    അതിനേക്കാളേറെ ഒരു സ്വകാര്യം പറയാം..’കുട്ടി കഥകളില്‍ ചോദ്യമില്ല’..ഇത് പൊതു നിയമമാണ്‍.. :)

    ReplyDelete
  14. ചെറിയ മകള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കുഞ്ഞുകഥകള്‍ തേടാറുള്ള ഒരാളാണ് ഞാന്‍.ദൗര്‍ഭാഗ്യത്തിന് റിന്‍ഷാ ഷെറിന്റെ പാല്‍ നിലാവ് പോലുള്ള ബ്ലോഗുകള്‍ ഒഴിച്ച് ഇത്തരം ബ്ലോഗുകള്‍ മലയാളത്തില്‍ കുറവാണ്.

    ഇപ്പോഴിതാ കുട്ടികള്‍ക്കും,അവരുടെ മുന്നില്‍ കഥയറിയാതെ പകച്ചു നില്‍ക്കുന്ന പിതാക്കന്മാര്‍ക്കും സഹായകരമാവുന്ന നല്ല ഒരു ബ്ലോഗ്.. ..

    നല്ല സംരംഭം. വിജയാശംസകള്‍...

    ReplyDelete
  15. പ്രോത്സാഹനങ്ങള്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിയ്ക്കുന്നൂ...!

    Pradeep Kumar...ഞാന്‍ ഇടയ്ക്കിടെ കുഞ്ഞു കഥകള്‍ പറഞ്ഞു തരാം ട്ടൊ..കുഞ്ഞു മക്കള്‍ക്ക് പറഞ്ഞു കൊടുക്കണേ...!

    ReplyDelete
  16. നന്നായിട്ടുണ്ട്......

    ReplyDelete
  17. നീലിമല കാട്ടിലെ മൃഗങ്ങളെല്ലാം ഇപ്പോള്‍ സന്തോഷഭരിതരാണ്...ഞാനും.എനിക്ക് ഇപ്പോളും അമ്മമ്മ കഥകള്‍ പറഞ്ഞു തരും..ഇന്ന് ഞാന്‍ അമ്മാമ്മക്ക് പറഞ്ഞു കൊടുക്കും..അമ്മാമ്മ യുടെ വിചാരം അമ്മാമ്മക്ക് മാത്രം കഥ അറിയോള് എന്നാ ..എന്റെ വിനു ചേച്ചിക്കും അറിയാം എന്ന് ഇന്ന് ഞാന്‍ കാണിച്ചു കൊടുക്കും അല്ലപിന്നെ...നന്ദി ചേച്ചി....

    ReplyDelete
  18. അസാധ്യാമായി ഒന്നുമില്ല..

    ReplyDelete