Monday, January 30, 2012

പൂങ്കാവനം...

ഇന്ന് നമുക്കിവിടെ ഒരു പൂങ്കാവനം ഒരുക്കണം കേട്ടോ
എനിയ്ക്ക് പ്രിയമുള്ള കുറച്ച് പൂക്കൾ കൊണ്ട് ഞാനൊരു കൊച്ചു പൂന്തോട്ടം ഒരുക്കാൻ പോകുന്നു..
പക്ഷേ അതു പോരാ…നിങ്ങളും പങ്കെടുക്കണം..
ഒരു പൂന്തോട്ടം ഒരുക്കാൻ ആവില്ലെങ്കിൽ ഒരു ചെടിയെങ്കിലും നട്ട് പോകണം..!


ഇല്ലെങ്കിൽ എന്താന്നോ…????
അതു തന്നെ സംഭവിയ്ക്കും..
ദാണ്ടെ, അങ്ങു നോക്കിയ്ക്കേ ആരാ കണ്ണുരുട്ടി നിൽക്കുന്നതെന്ന്…
തോട്ടക്കാരൻ ഔസപ്പേട്ടൻ ഓടിച്ചിട്ട് പിടിയ്ക്കുമേ…


ഞാൻ എന്‍റെ ചെടികൾ നടുകയാണ്‍...
അവയിൽ വിരിഞ്ഞ നിറങ്ങളും മണങ്ങളും ആണ്‍ ചുവട്ടില്‍ വിരിഞ്ഞു നിൽക്കുന്നവ...


************* ***************** ************** **************


കണികാണാന് അര്പ്പിയ്ക്കും പൂവ് - കൊന്ന




സൂര്യനെ നോക്കി ചിരിയ്ക്കുന്ന പൂവ് - സൂര്യാകാന്തി




നാലു മണിയ്ക്ക് വിരിയുന്ന പൂവ് - നാലുമണി പൂവ്




സന്ധ്യക്ക് മൊട്ടിടും താരക പൂക്കൾ - മുല്ല



പാതിരാവിൽ വിരിയുന്ന പൂവ് - നിശാഗന്ധി



മഞ്ഞ നിറമുള്ള കുഞ്ഞിപ്പൂക്കൾ - മുക്കുറ്റി




മഴക്കാലം കഴിഞ്ഞാൽ ഉണരുന്ന പൂവ് - കാശിത്തുമ്പ




കുളത്തിലും തോട്ടിലും കാണുന്ന പൂവ് - ആമ്പല്




പൂമരങ്ങളിൽ വിരിയുന്ന പൂവിന്റെ പേര് - രാജമല്ലി




കുറ്റിച്ചെടിയിൽ വിരിയുന്ന മണമുള്ള വെളുത്ത പൂവ് - നന്ത്യാർവട്ടം




ഒരു നിറത്തിന്റെ പേരുള്ള പൂവ് - റോസ്




അമ്മമ്മയുടെ കോളാമ്പിയെ ഓര്മ്മിപ്പിയ്ക്കും മഞ്ഞപ്പൂവ് - കോളാമ്പി പൂവ്


ഇതളുകൾ ചെറിയ രീതിയില്‍ കീറിയെടുത്തതു പോലെളുള്ള പൂവ് - ചെമ്പരത്തിപൂവ്




മണമില്ല...ഗുണമില്ലാ...വര്‍ണപകിട്ടില്ലാപൂവ് - പുല്ലാഞ്ഞി അഥവാ പുല്ലാന്തി പൂവ്...




ഐതിഹ്യങ്ങളിലും മറ്റും.. യക്ഷിയുമായി ബന്ധിപ്പിയ്ക്കാറുള്ള പൂവ് - പാലപ്പൂ



പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുള്ള..
രാത്രിയിൽ പൂക്കൾ വിരിയുകയും പകൽ കൊഴിയുകയും ചെയ്യുന്ന പൂവ് - പവിഴമല്ലി




അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം..
ഇളം മഞ്ഞ നിറവും, പ്രത്യേക ഗന്ധവുമുള്ള പൂവ് - ഇലഞ്ഞിപ്പൂ



പല പേരുകളില്‍അറിയപ്പെടുന്ന സുന്ദരി പൂവ്...




അത്തക്കളം ഒരുക്കാന്‍  ഓടി അണയും പൂവ്...തുമ്പപ്പൂ


പത്തുമണിയ്ക്ക് കണ്ണ് തുറക്കും കുഞ്ഞു പൂക്കള്‍..



വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാണപ്പെടുന്ന പൂവ്  - കാക്കപ്പൂവ്


കണ്ണാംതളി..




പാരിജാതം..















നോക്കിയ്ക്കേ...എന്തു മാത്രം പൂക്കളാ...
കാറ്റ് വീശുമ്പോൾ...ഹോ...എന്താ സുഗന്ധം...
കണ്ടുവോ...പൂമ്പാറ്റകൾ തേൻ നുകരാൻ എത്തി തുടങ്ങി...


എന്നാൽ നിങ്ങളും തുടങ്ങുകയല്ലേ....????


നിങ്ങള്‍ക്ക് പ്രിയമുള്ള ഒരു പൂവിനെ കുറിച്ച് ഒറ്റ വരി...അത്രയും മതി...ഈ പൂങ്കാവനം കൂടുതല്‍ സുന്ദരിയാവാന്‍...നന്ദി...!

58 comments:

  1. മുക്കുറ്റി ഇപ്പള്‍ ഉണ്ടോ ടീച്ചറെ. മുക്കുറ്റിയും തുമ്പയുമൊക്കെ അന്യം നിന്നു പോയില്ലെ.
    - നല്ല ചിത്രങ്ങള്‍

    ReplyDelete
    Replies
    1. സുപ്രഭാതം മാഷെ.....
      അന്യം നിന്നു പോയവയെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതല്ലേ നമ്മുടെ ഉദ്ദേശം മാഷേ..
      ചിത്രങ്ങൾ എന്റെ അല്ല....ഗൂഗിൾ മുത്തപ്പന്റേയാ..
      നന്ദി ട്ടൊ..!

      Delete
  2. ഹായ് നല്ല പൂങ്കാവനം...എന്ത് രസാ കാണാന്‍ ...എനിച്ചിഷ്ടായി....

    ReplyDelete
    Replies
    1. സുപ്രഭാതം...എവിടെ പൂക്കള്‍...?
      ഹ്മ്മ്...ഒരു പൂവെങ്കിലും കൊണ്ടു വരാമായിരുന്നു...!

      Delete
  3. നല്ല സംരംഭം, ടീച്ചർ!

    എന്റെ ഫേവറൈറ്റ് മുല്ല തന്നെ!

    വെള്ളയാണേറ്റവുമുജ്ജ്വല വർണ്ണമെ-
    ന്തുണ്ടിതിൽ സംശയം നോക്കൂ!

    ReplyDelete
    Replies
    1. സുപ്രഭാതം....ശരിയാണ്...എനിയ്ക്കും ഇഷ്ടം വെളുത്ത പൂക്കളോടാണ്..നന്ദി ട്ടൊ.

      Delete
  4. ടീച്ചറെ പൂക്കള്‍ ഓക്കേ സുന്ദരം.....ന്നാ പിന്നെ എന്റെ പൂന്തോട്ടത്തിലേക്ക് ഒന്ന് വന്നെ പുണ്യാളന്റെ ഓണപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടില്ക്ലെ ദേ നോക്കിയെ വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ ഈ പൂക്കള്‍ മുഴുവന്‍ ടീച്ചര്‍ എടുത്തോള്ളൂ ... ഇപ്പോ സന്തോഷം ആയില്ലേ !!

    ReplyDelete
  5. സുപ്രഭാതം പുണ്യവാളൻ....
    തീർച്ചയായും വരാം ട്ടൊ..
    വളരെ സന്തോഷം...!

    ReplyDelete
  6. സുപ്രഭാതം പ്രിയരേ....

    നിങ്ങള്‍ക്ക് പ്രിയമുള്ള ഒരു പൂവിനെ കുറിച്ച് ഒറ്റ വരി...അത്രയും മതി...ഈ പൂങ്കാവനം കൂടുതല്‍ സുന്ദരിയാവാന്‍...നന്ദി...!

    ReplyDelete
  7. സുപ്രഭാതം വര്‍ഷിണി..!
    “എന്താടാ കരിങ്കണ്ണാ നോക്കുന്നത്” (കണ്ണ് പറ്റാതിരിയ്ക്കാനാട്ടോ)

    കുഞ്ഞുങ്ങള്‍ക്ക് പൂക്കളെ പരിചയപ്പെടുത്തിയത് നന്നായി.. ആന്തൂറിയവും, ഓര്‍ക്കിടും അരങ്ങ് വാണിടും കാലത്ത് നമ്മുടെ തൊടിയില്‍ കാണുന്ന പൂക്കളായ തുമ്പപ്പൂവും, മുക്കിറ്റിപ്പൂ‍വും, ചുണ്ടമല്ലിയും,മാങ്ങാനറിയും, പത്തുമണിപ്പൂ‍വും ഇതൊക്കെ തന്നെയാണ് കൊച്ചുമുതലാളിയ്ക്കെന്നും പ്രിയം. നമ്മുടെ ഓരോ പൂവിനും ഓരോ വാസനയുണ്ട്, മാങ്ങാനറിയുടെ തണ്ട് പൊട്ടിയ്ക്കുമ്പോഴുള്ള മണവും, ചുണ്ടമല്ലിപ്പൂവിന്റെ മണവും ഓര്‍ക്കുമ്പോഴെ കിട്ടും..

    പിന്നെ ഇതില്‍ കോളാമ്പിപ്പൂവാണെന്ന് പറഞ്ഞ് കൊടുത്ത പൂവ് ശരിയ്ക്കും കോളാമ്പിപ്പൂവല്ല.. അതേതോ വിദേശിയനാ.. നമ്മുടെ കോളാമ്പിപ്പൂവ് അല്പം കൂടി മൃദുവാണ്.. ഈയിടയ്ക്ക് വ്യാപകമായി ഈ പൂവ് കാണുന്നുണ്ട്..പണ്ട് വേലിയരുകില്‍ ഇലച്ചെടികള്‍ കൊണ്ട് അതിര്‍ത്തി തിരിച്ചിരുന്നെങ്കില്‍ ഇന്ന് എതകളില്‍ കാണുന്നത് ഈ ചെടിയാണ്.. അമ്മാവന്റെ വീട്ടില്‍ വലിയൊരു കോളാമ്പിപ്പൂമരമുണ്ട്.. അതിന്റെ ചുവട്ടിലാണ് വൈക്കോലുണ്ട വെയ്ക്കുന്നത്.. കുഞ്ഞില് വേനലവധിയില്‍ അവിടെ പോകുമ്പോള്‍ ആ വൈക്കോലുണ്ടയില്‍ കയറി കൂത്തുമറിയും.. എന്നിട്ട് കോളാമ്പീപ്പൂ പറിച്ച് വായില്‍ വെച്ച് വീര്‍പ്പിച്ചു കൂട്ടുകാരുടെ നെറ്റിയില്‍ മുട്ടി പൊട്ടിയ്ക്കും.. അതുപൊട്ടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം മനസ്സിന് ആനന്ദം നല്‍കും.. കളികൂട്ടുകാരക്കെ പലവഴിയ്ക്കായി പിരിഞ്ഞു..

    പൂന്തോട്ടപരിപാലനത്തെ കുറിച്ച് ഞങ്ങള്‍ക്കൊരു ക്ലാസ്സ് വേണട്ടോ ചീച്ചറേ..!!!

    ReplyDelete
    Replies
    1. കൊച്ചുമുതലാളി...എന്‍റെ വീട്ടുമുറ്റത്ത് കാണുന്ന അതേ കോളാമ്പി പൂവാണ്‍ ഞാന്‍ ഇവിടേം ചാര്‍ത്തിയത് ട്ടൊ..സംശയം ഉണ്ടെങ്കില്‍ ന്റ്റെ കിനാക്കൂടില്‍ നിന്ന് പറിച്ചോടിയ ആ പൂവൊന്ന് എടുത്ത് നോക്കിയ്ക്കേ....
      ഔസപ്പേട്ടന്‍ കണ്ണുരുട്ടുമേ...ങാ...!

      Delete
    2. അത് മനസ്സിലായി.. ഇതിന്റെ പേരും കോളാമ്പി പൂവ് എന്നാണോ? വേറെ എന്തെങ്കിലും പേരുണ്ടോ ഈ ചെടിയ്ക്ക്?

      Delete
  8. കാലത്ത് മനം കുളുര്‍ന്നു ടോ ...
    ഇത്രയും നയന മനോഹരമായ ചിത്രങ്ങള്‍ കാലത്തെ കണിയായി തരുമ്പോള്‍
    എങ്ങിനെ മനം കുളിരാതിരിക്കും വര്‍ഷിണി വിനോദിനി

    ആശംസകള്‍

    ReplyDelete
  9. നല്ല മനോഹരമായ ചിത്രങ്ങള്‍...പക്ഷേ പേജിലെ കളര്‍ അവയുടെ ഭംഗി കുറച്ചു...

    ReplyDelete
    Replies
    1. നിറം മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട് ട്ടൊ...ഇച്ചിരി സമയം കിട്ടിയാല്‍ ചെയ്യാം കേട്ടൊ...നന്ദി ശ്രീകുട്ടന്‍..!

      Delete
  10. മനോഹരമായി!
    സുഗന്ധം നിറഞ്ഞുനില്‍ക്കുന്ന താള്‍!!<!!!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. നന്ദി...സ്നേഹം ഏട്ടാ...ഒരു കൊച്ചു പൂന്തോട്ടം നമ്മുടെയെല്ലാം സ്വപ്നമല്ലേ..!

      Delete
  11. നിറവും, മണവുമുള്ള പോസ്റ്റ്‌....

    ReplyDelete
  12. എന്താണിനി ഞാന്‍ പറയാ...എല്ലാവരും നന്നായി പറഞ്ഞു കഴിഞ്ഞു....അല്ല ട്ട്വാ..!വാക്കുകളില്‍ ഒതുങ്ങുമോ ഈ പ്രകൃതി നമുക്കായി സംവിധാനിച്ച ഓരോ വര്‍ണവൈവിദ്യ വിസ്മയങ്ങള്‍ വര്‍ണ്ണിക്കാന്‍ .സുന്ദരം സുരഭിലം അതീവ ഹൃദ്യമീ ദൃശ്യവിരുന്ന്....!!അഭിനന്ദനങ്ങളുടെ ഒരായിരം നറുമലരുകള്‍ ....

    ReplyDelete
    Replies
    1. നന്ദി ഇക്കാ....
      വാക്കുകളിലും വരികളിലും വര്‍ണ്ണനകളിലും ഒതുങ്ങാത്ത ലോകം....നന്ദി ഈശ്വരനോട്...!

      Delete
  13. വിനൂ എവിടുന്നു ഒപ്പിച്ചു ഇതൊക്കെ ...കൊള്ളാം ട്ടോ ..ആ നിശാഗന്ധി അത് പാതിരാത്രിക്ക് എടുത്ത മട്ടുണ്ടല്ലോ ...

    ReplyDelete
    Replies
    1. എന്‍റെ സ്വന്തം നിശാഗന്ധി കിനാക്കൂടില്‍ ഉണ്ട് കൊച്ചൂസ്സേ...ആദ്യത്തെ ചിത്രം അതാണ്‍...എന്‍റെ പ്രിയപ്പെട്ട നിശാഗന്ധി...!

      ഇവിടുത്തെ പൂക്കളെല്ലാം ഗൂഗിള്‍ തോട്ടത്തില്‍ നിന്ന് പറിച്ചു കൊണ്ടു വന്നതാണ്‍ ട്ടൊ..!

      Delete
  14. ഇലഞ്ഞിപൂത്ത പുലരികളില്‍ ഉറക്കമുണര്ന്നെഴുന്നേല്‍ക്കുന്നതിനൊരു ലക്ഷ്യമുണ്ടായിരുന്നു കുട്ടികാലത്ത്.. കൈകുമ്പില്‍ നിറയെ ഇലഞ്ഞിപ്പൂക്കള്‍ പെറുക്കി തെങ്ങോലനാര്‍ കീറി മാലകോര്ക്കുക.. ഇലഞ്ഞിപ്പൂക്കളുടെ നറുംസുഗന്ധം ഇന്നും ജീവശ്വാസം പോലെ കൂടെയുണ്ട്.. ഇന്നുവരെ അനുഭവിച്ച സുഗന്ധങ്ങളില്‍ മുല്ലപ്പൂവിനോളം പ്രിയതരമാണെനിക്ക് ഇലഞ്ഞിപ്പൂക്കളും.

    നന്നായി കൂട്ടുകാരി,, നല്ല പൂക്കള്‍, വിവരണവും.

    ReplyDelete
    Replies
    1. ന്റ്റെ ഇലഞ്ഞിപൂക്കള്‍ ഇവിടെ സൌരഭ്യം നിറയ്ക്കും എന്ന് എനിയ്ക്ക് അറിയാമായിരുന്നു...
      അതു കൊണ്ട് തന്നെയാ ഞാന്‍ ആ പൂക്കളെ വെറുതെ വിട്ടത്...
      സത്യായിട്ടും...!

      Delete
    2. ഞാനുമോര്‍ത്തു എന്തേ ഇലഞ്ഞിപ്പൂക്കളെ മറന്നോന്ന്. സന്തോഷായിട്ടൊ.. :)

      Delete
    3. ന്റ്റെ പൂവ് വന്നു....ന്റ്റെ തോട്ടത്തിലും ഒരു ഇലഞ്ഞിപ്പൂ പൂത്തു...!

      Delete
  15. ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ എന്‍റെ ആറാം ക്ലാസ്സുകാരന്‍ മകന് താത്പര്യം..അവനും ഒരു ബ്ലോഗ്ഗ് തുടങ്ങണം ന്ന്....(മാര്‍ച്ചില്‍ പരീക്ഷ അത് കഴിഞ്ഞ് അടുത്ത അവധികാലത്തേക്ക് അത് മാറ്റി വെച്ചു)കുട്ടികള്‍ക്ക് ശരിക്കും പ്രയോജനപ്രദം തന്നെ ഈ ബ്ലോഗ്ഗ്.നന്ദി ട്ടോ.

    ReplyDelete
    Replies
    1. വെള്ളരീ....ഇതില്‍ പരം സന്തോഷം എനിയ്ക്ക് വേറെ കിട്ടാനില്ല...
      ന്റ്റെ സ്നേഹം മകനെ അറിയിയ്ക്കൂ ട്ടൊ..നന്ദി.

      Delete
  16. പുല്ലാഞ്ഞി അഥവാ പുല്ലാന്തി പൂവ് കണ്ടിട്ടുണ്ടോ?അതിന്‍റെ ചിത്രം ഉണ്ടോ?(ഉണ്ടെങ്കില്‍ മറക്കാതെ തരണേ....) കഴിഞ്ഞ അവധിക്കാലം നാട്ടില്‍, കാവില്‍ തൊഴാന്‍ പോയപ്പോള്‍ കാട് പിടിച്ചു കിടക്കുന്ന ഇടവഴിയില്‍ പുല്ലാഞ്ഞി പടര്‍ന്നു കിടക്കുന്നത് കണ്ട് പച്ച നിറത്തിലുള്ള പൂവ്കണ്ട് മോന്‍ ചോദിച്ചു ഇത് ഇലയോ പൂവോ?പൂവാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ പൂവിനെ തോണ്ടി കൊണ്ട് ചോദിച്ചത് അത്ഭുതപൂര്‍വ്വം ഞാന്‍ കേട്ടു നിന്നു.
    "നിറോമില്ല ...മണോം ഇല്ല.എന്തിനാ പിന്നെ നീ പൂക്കണേ?അമ്മേ ഇത് പൂജക്ക്‌ യെടുക്ക്വോ? ഇല്ലാന്ന് കേട്ടപ്പോള്‍ സങ്കടത്തോടെ നോക്കി നിന്നു.അവനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ അത് പൊട്ടിച്ചെടുത്ത് മുടിയില്‍ വെച്ചു.നടന്നു പോയ വഴി അവന്‍ ആ പൂവിനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.അന്ന് രാത്രി ഉറങ്ങാന്‍ നേരം പുല്ലാഞ്ഞി യുടെ കഥ പറയാന്‍ പറഞ്ഞായി...അതിനെ ഏതെങ്കിലും സന്യാസി ശപിച്ചതാകുമോ?എന്നെങ്കിലും ശാപ മോക്ഷം ലഭിക്കുമോ?അതിനെ ക്ലോണിംഗ് നടത്തിയാല്‍ നിറം ഉള്ള പൂവ് ഉണ്ടാകില്ലേ? എന്നിങ്ങനെ ...ഒരു നൂറായിരം ചോദ്യങ്ങള്‍.......;;
    അതോര്‍മിച്ചു ഇപ്പോള്‍....,,,,ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ .പിന്നീട് പൂക്കള്‍ കാണുമ്പോള്‍ എന്തു കൊണ്ടോ "ഒരു വേദനയായി പുല്ലാഞ്ഞി പൂവും" ഓര്‍മയില്‍ വരുന്നു...
    മോന്‍ പറഞ്ഞ ഓര്‍മയില്‍ ഞാന്‍ ഒരു നാല് വരി ഇപ്പോള്‍ എഴുതി...

    "പൂക്കാരന്‍ നുള്ളില്ല....പൂജക്കെടുക്കില്ല
    പൂക്കുവതെന്തേ നീ പുല്ലാഞ്ഞീ..???
    മണമില്ല...ഗുണമില്ലാ...വര്‍ണപകിട്ടില്ലാ..
    കുലയായ് വിരിഞ്ഞൂ നീ പുല്ലാഞ്ഞി.."

    ReplyDelete
    Replies
    1. പുല്ലാഞ്ഞി കഥയും കുഞ്ഞു കവിതയും ഹൃദ്യം..
      കൊച്ചു ലോകത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ആ കുഞ്ഞു മനസ്സിന്‍റെ നൊമ്പരം അറിയാതെ നമ്മുടേയും ആയി പോകുന്നു...
      മകനെ സ്നേഹം അറിയിയ്ക്കൂ...കൂടെ ആശ്വാസങ്ങളും..
      നീയും ഞാനും ഒന്നല്ലല്ലോ...
      മയിലും കുയിലും ഒന്നല്ലല്ലോ...
      ആനയും ആമയും ഒന്നല്ലല്ലോ...
      ഈച്ചയും പാറ്റയും ഒന്നല്ലല്ലോ...
      ചക്കയും മാങ്ങയും ഒന്നല്ലല്ലോ...
      പുല്ലാന്തിയും ചെമ്പരത്തിയും ഒന്നല്ലല്ലോ...

      മകനേ...നല്ല ചിന്തകള്‍....
      നല്ല കുട്ടിയ്ക്ക് ഈ ആന്‍റിയുടെ സ്നേഹം..
      കൂടെ ന്റ്റെ വെള്ളരിയമ്മയ്ക്ക് നന്ദി....എന്നിലേയ്ക്ക് അവനെ പകര്‍ന്ന് നല്‍കിയതിന്..!

      പുല്ലാന്തിയുടെ ചിത്രം ഞാന്‍ തരാം ട്ടൊ...
      ഈ പുല്ലാന്തിയും ആ പുല്ലാന്തിയും ഒന്നു തന്നെയെങ്കില്‍ ഇവിടെ ചേര്‍ക്കാം...!

      Delete
  17. ഈ പുല്ലാഞ്ഞീന്ന് പറയ്ണത് ചെറിയ മരമാണോ ? അങ്ങനെയാണെങ്കിൽ തൃശ്ശൂർ മെഡിക്കൽ കോളേജിന്റെ അടുത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട് ( ഇപ്പഴാ ഓർമ്മ വന്നേ ) നിറയെ പൂക്കളുണ്ടായിരിക്കും. പക്ഷെ ഗുണവുമില്ല, നിറവുമില്ല.ഇപ്പോ പൂവുണ്ടാവുന്ന സമയമല്ല.

    ReplyDelete
    Replies
    1. ഞാന്‍ ഇപ്പോള്‍ തന്നെ വണ്ടി കയറുന്നു...തൃശ്ശൂർ മെഡിക്കൽ കോളേജ് വരെ ഒന്നു പോയി വരാം.. :)

      ആ പൂവ് തന്നെ ആണ്‍ ട്ടൊ....!

      Delete
  18. മണമില്ല ..ഗുണമില്ല ... വര്‍ണ്ണ പകിട്ടില്ല എന്ന് പറഞ്ഞു വര്‍ഷിണി പരിചയപെടുത്തിയ പൂവ് പുല്ലാഞ്ഞിയോ അതോ പുല്ലാണിയോ ? ഈ പൂവ് എന്നെ എന്റെ കുട്ടികാലത്തെക്ക് കൂട്ടികൊണ്ടുപോകുന്നു . ഇച്ചിരി കുട്ടിത്തരങ്ങള്‍ കാണിച്ചു പറമ്പില്‍ ഓടി കളിച്ചിരുന്ന ആ ബാല്യ കാലത്തേക്ക് .....

    നാട്ടില്‍ പുല്ലയനി അല്ലെങ്കില്‍ പുല്ലാണി എന്ന് പറയുന്ന ചെടിയുടെ പൂവാണ് ഇത് . പറമ്പുകളില്‍ കൂട്ടമായി വളരുന്ന ഈ ചെടികളിലെ പൂവിന് മണം കുറവാണ് . ചെറുപ്പത്തില്‍ ഇതിനടുത്തേക്ക് പോവുമ്പോള്‍ അമ്മ പറയുമായിരുന്നു ..."വേണ്ട കുട്ട്യേ ... അതിന്റെ അടുത്ത് പുല്ലാണി മൂര്‍ഖന്‍ കാണും " എന്ന്..

    ReplyDelete
    Replies
    1. @ വേണുഗോപാല്‍...സത്യത്തില്‍ ഈ പൂവിനെ പരിചയപ്പെടുത്തി തന്നത് വെള്ളരിയാണ്‍....അവരെ നന്ദി അറിയിയ്ക്കുന്നു..
      അനുഭവം പങ്കിട്ടതില്‍ സന്തോഷം ട്ടൊ..നന്ദി, ഒരുപാട്...!

      Delete
  19. വളരെ മനോഹരം,,,,
    ഒരു ചെറു മലര്‍വാടി സന്ദര്‍ശിച്ച പോലെ....

    ReplyDelete
    Replies
    1. jasmine മുല്ലയ്ക്ക് സ്വാഗതം...നന്ദി.

      Delete
  20. ആഹാ.. ഇത് കൊള്ളാം വിനുവേച്ചി..
    എനിക്കിഷ്ടായി ഈ പൂന്തോട്ടം... എന്റെ flower photography series ആയ floraliaയ്ക്കു വേണ്ടി ഞാനെടുത്ത നാലുമണിപ്പൂവ്, പേരോര്‍ക്കാത്തത് കൊണ്ട് പോസ്റ്റ്‌ ചെയ്യാതെ വെച്ചിരിക്കുകയായിരുന്നു.. ഇനി ധൈര്യായിട്ട് പോസ്റ്റാലോ..

    പിന്നെ കാശി തുമ്പ ഇതാണോ..?? ഞങ്ങളുടെ നാട്ടില്‍ വേറെ പൂവാണ് കാശി തുമ്പ.. ഇവിടെ കൊടുത്തിരിക്കുന്ന പടത്തിലെ പൂവിനെ ഞങ്ങള്‍ ചക്കിപ്പൂവെന്നാ വിളിക്കാ... ഓണം വന്നാല്‍ പണ്ട് പാടത്തോക്കെ പോയി പറിച്ചോണ്ട് വന്നു കാലത്തിലിടാറുണ്ട് ഈ പൂവ്.. ശരിക്കുള്ള കാശിതുമ്പ കാണാന്‍ ഇവിടെ ഞെക്കൂ... അല്ലെങ്കില്‍ ഇവിടെ

    ഞാന്‍ ഫേസ്ബുക്കില്‍ നട്ടു വളര്‍ത്തുന്ന പൂചെടികള്‍ കാണാന്‍ ഇതിലെ വരൂ

    ReplyDelete
    Replies
    1. സന്ദീപ്...
      സന്തോഷം ട്ടൊ..
      കാശിതുമ്പ പല നിറങ്ങളില്‍ ഉണ്ട് ട്ടൊ...
      അതിലെ ഒരു നിറം സന്ദീപിന്‍റെ കയ്യിലും, മറ്റൊരു നിറം എന്‍റെ കയ്യിലും...അത്രേ വിത്യാസം ഉള്ളു ട്ടൊ..
      ഓണ പൂവ് എന്നു പറയുന്നത് വെളുത്ത ചെറിയ പൂക്കളെ അല്ലേ..?

      തോട്ടം ഞാന്‍ കണ്ടു ട്ടൊ...മനോഹരമായിരിയ്ക്കുന്നു,
      എന്‍റെ കയ്യിലും ഉണ്ട് ഒരുപാട് പൂക്കളുടെ ആല്‍ബം...സമയം കിട്ടുമ്പോള്‍ നോക്കു ട്ടൊ..!

      Delete
  21. Replies
    1. എന്തു പറ്റി ഗൊച്ചുമുതലാളി..?

      Delete
  22. കുട്ടിക്കാലത്ത് കുലകുലയായ് ചുവന്ന അശോക പൂക്കൾ കണ്ടിട്ടുണ്ട്..!!(അതു തന്നെയാണോ പേരെന്ന് ഓർമയില്ല.. ഹിഹി..)

    ReplyDelete
    Replies
    1. സന്തോഷ് ബ്രഹ്മി കഴിയ്ക്കൂ ട്ടൊ... :)

      Delete
  23. നന്ദി, ഈ ചിത്രങ്ങള്‍ക്ക്, തിരികെത്തന്ന ഓര്‍മ്മകള്‍ക്ക്, പുതു വിജ്ഞാനത്തിന്.
    പുഞ്ചപ്പാടം

    ReplyDelete
    Replies
    1. വളരെ നല്ല ഒരു പൂക്കളംകാണാൻ കഴിഞ്ഞതിൽ സന്തോഷം.

      പൂക്കളം തേടിയ ദേവപാദങ്ങൾ http://kilukkampetty.blogspot.in/2011/09/blog-post.html

      Delete
    2. സന്തോഷം ജോസെലെറ്റ്‌ ,ഉഷശ്രീ...!

      Delete
  24. ഞാന്‍ ഒരു പൂവ് ഇടാന്‍ നോക്കിയിട്ട്
    പറ്റുന്നില്ലാല്ലൊ :) :)
    ഒരു വള കിലുക്കം കേള്‍ക്കുന്നുണ്ട്
    മഴ വീണ റെയില്‍ പാളങ്ങളില്‍....
    പാറക്കഷ്ണങ്ങളില്‍ അലിഞ്ഞു പോയ
    ചില ഓര്‍മകളുടെ കൊങ്ങിണി പൂവുകള്‍
    പയ്യെ മനസ്സിലേക്ക് തിരതല്ലി വരുന്നുണ്ട് ..

    ReplyDelete
    Replies
    1. ഇവിടെ കാണുന്ന കൊങ്ങിണി പൂക്കള്‍ റിനിയുടേതു തന്നെയാണ്‍ ട്ടൊ..
      എന്‍റെ കളിമുറ്റത്തേറ്റ്ക്കും കൊങ്ങിണി പൂക്കള്‍ എത്തിച്ചു, സന്തോഷം റിനി...നന്ദി.

      Delete
  25. ആശംസകള്‍ .....ഇത് വഴി വന്നപ്പോള്‍ ഒന്ന് നോക്കിയതാ, ഇ കുട്ടി ത്ഹരങ്ങള്‍ കൊള്ളാം.....):

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ...സന്ദര്‍ശിച്ചതില്‍ സന്തോഷം ട്ടൊ...!

      Delete
  26. എനിക്കും ഉണ്ടായിരുന്നു കുറച്ചു പൂക്കള്‍ കൊണ്ട് വരാന്‍..
    എങ്ങനെയാ ഇവിടെ കൊണ്ടര്വ? കണ്ണാംതളിയും, ഓണപ്പൂവും, പത്തുമണിപ്പൂവും, പാരിജാതവുമൊക്കെ...........

    ReplyDelete
  27. അവന്തികാ...സന്തോഷം ട്ടൊ...
    ഞാന്‍ കൊണ്ടു വന്നു നടാം...

    കണ്ണാംതളി കിട്ടാനില്ലല്ലോ...ഇച്ചിരി സമയം എടുത്താലും നടാം ട്ടൊ..!

    ReplyDelete
  28. കണ്ണിനെ കുളിരണിയിക്കുന്ന നീലസാഗരം പോലുള്ള കാക്കപൂ കൂടി പൂന്തോപ്പില്‍ നടുമോ വിനു ചേച്ചി..?????

    ReplyDelete
  29. അക്ഷീ....നട്ടു ട്ടൊ...നിയ്ക്കും നല്ല സന്തോഷായി...നന്ദി.

    ReplyDelete