Tuesday, January 17, 2012

ഹയ്യടാ...ഞാനിന്ന് കുളിച്ചേ....!



ഹയ്യടാ...മാനം കറുത്തേ
ഹയ്യടാ...ഘട ഘട കേട്ടേ
ഹയ്യടാ...കണ്ണുകള്‍ പൂട്ട്യേ
ഹയ്യടാ...പേടിച്ചോട്യേ
ഹയ്യടാ...മച്ചിലൊളിച്ചേ..!

ഹയ്യടാ...തുള്ളികള്‍ വീണേ
ഹയ്യടാ...പുതുമഴ പെയ്തേ
ഹയ്യടാ...കൂട്ടുകാര്‍ വന്നേ
ഹയ്യടാ...കളിയ്ക്കാന്‍ പോണേ
ഹയ്യടാ...ഞാനിന്ന് കുളിച്ചേ..!

23 comments:

  1. കുഞ്ഞുമഴക്കവിത കുഴപ്പമില്ല!
    ശുഭദിനം വര്‍ഷിണി..

    ReplyDelete
    Replies
    1. സുപ്രഭാതം..!
      “കുട്ടിത്തരങ്ങളില്‍ “ വന്നിട്ട് ഇച്ചിരി നാളായി..
      അങ്ങനേ ഓടി വന്ന് ഒരു കുളി തരാക്കിയതാ..!

      Delete
  2. ഹയ്യടാ... നല്ല രസോണ്ട് വിനുടീച്ചറെ.....

    ReplyDelete
  3. നമ്മുടെ സാഹിത്യം പലപ്പോഴും കുട്ടികളോട് സംവദിക്കാന്‍ മടിച്ചു നില്‍ക്കുമ്പോള്‍ ഇത്തരം പരിശ്രമങ്ങള്‍ തീര്‍ത്തും അഭിനന്ദനീയമാണ്....വീണ്ടും എഴുതുക.. നമ്മുടെ കുട്ടികള്‍ വായിച്ചു വളരട്ടെ,,

    ReplyDelete
  4. മഴക്കവിത കൊള്ളാട്ടോ.. രസായി..

    ReplyDelete
  5. ഇനിക്ക് നല്ല ഇഷ്ടായി ട്ടോ, ഞാൻ ഇപ്പൊ മൂന്ന് തവണ വായിച്ചു, ഇനിയും വരും ട്ടോ. നല്ല രസള്ള കുട്ടിക്കവിത.

    ReplyDelete
  6. ഹയ്യട ..ഞാനിവിടെ വന്നെ..
    ഹയ്യട....ഞാനിതു കണ്ടേ..
    ഹയ്യട ... ഞാനിതു വായിച്ചേ ..
    ഹയ്യട... എനിക്കിത് രസിച്ചേ..
    ഹയ്യട.... കമെന്റൊന്നടിച്ചേ..

    ReplyDelete
  7. രസകരം ഇനിയും ഇമ്മാതിരിയുള്ള കവിതകള്‍

    ആശംസകളോടെ

    ReplyDelete
  8. ഹയ്യട മനമേ സംഗതി രസമാണെ , കൊള്ളാം ടീച്ചറെ അടുത്തതില്‍ കണ്ണാം

    ReplyDelete
  9. ടീച്ചറെ കൊള്ളാം ട്ടോ കുട്ടിക്കളി

    ReplyDelete
  10. കുഞ്ഞുണ്ണിമാഷ്ക്ക് പകരംവെക്കാന്‍ ടീച്ചറുടെ
    കുട്ടിക്കവിതകള്‍ സമൃദ്ധിയായി പെയ്യട്ടെ!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  11. ടീച്ചറേ.......

    കുഞ്ഞുങ്ങളോടൊപ്പം കഴിഞ്ഞ് അവരുടെ മനസിന്റെ താളമങ്ങു സ്വന്തമാക്കി... ഇല്ലേ.
    കുഞ്ഞുമനസിലേക്കു താളമിടുന്ന ഈ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete
  12. ഹയ്യട..!!
    വര്‍ഷിണി വന്നു..
    മഴ പെയ്തു..
    കുട്ടികള്‍ കളിച്ചു..
    ഞങ്ങള്‍ രസിച്ചു..
    ഹയ്യട....

    ReplyDelete
  13. ഹയ്യട, ഹയ്യട, കുഞ്ഞിക്കവിത ഹയ്യട!!

    ReplyDelete
  14. നന്നായിട്ടുണ്ട് !

    ReplyDelete
  15. ഹയ്യടാ...എത്ര സ്നേഹ പ്രോത്സാഹനങ്ങള്‍ ...മനം നിറഞ്ഞു....സ്നേഹം പ്രിയരേ....!

    ReplyDelete