Saturday, January 21, 2012

A to J with ശ്ശ്ശ്ശ്ശ്ശ്ശ്ശ്…..SOUNDS…..!

ഇന്നത്തെ ക്ലാസ്സിലേയ്ക്ക് പ്രായ പരിതിയുണ്ട്..
രണ്ടര മുതല് അഞ്ച് വരെ ഉള്ളവര്ക്ക് മാത്രം പ്രവേശനം..
പ്രതിഷേധം ഉള്ളവര്ക്ക് കൊച്ചു കൂട്ടുകാരുടെ സമ്മതത്തോടെ മാത്രം പിന് ബഞ്ചില് ഇരിയ്ക്കാം..
എന്നാല് എല്ലാവരും ഇവിടെ ശ്രദ്ധിയ്ക്കൂ..
എന്റെ കയ്യില് ഒരു പെട്ടി ഉണ്ടു,
അതിനെ നമുക്ക് object box എന്ന് വിളിയ്ക്കാം.
object box നകത്ത് എത്തി നോക്കാന് ഇപ്പോള് എല്ലാവര്ക്കും ആഗ്രഹം ഉണ്ടെന്ന് അറിയാം..
വരൂ…കാണിയ്ക്കാം..
object box ല് 10 Objects ഉണ്ട്..
ഇംഗ്ലീഷ് അക്ഷരമാലയില് A മുതല് J വരെയുള്ള അക്ഷരങ്ങള്ക്ക് പേര് പറയിപ്പിയ്ക്കാന് തരത്തിലുള്ള objects..
അവ എല്ലാം ഒരു കുഞ്ഞ് നിത്യം ചുറ്റിനും കാണുന്നവ ആയിരിയ്ക്കണം എന്നത് നിര്ബന്ധം..
കുഞ്ഞുങ്ങളെ ആദ്യമായി object box കാണിയ്ക്കുകയല്ലേ , അപ്പോള് അവരെ കൂടുതല് കുഴപ്പിയ്ക്കുന്നത് ശരിയല്ല..
അതുകൊണ്ട് അക്ഷരമാല ചാര്ട്ട് പ്രകാരം തന്നെ ആകാം തുടക്കം..
അപ്പോള് തുടങ്ങുകയായി..
ഒരു കുസൃതി ചിരിയോടെ കണ്ണടച്ച് object box നകത്ത് ആകാംക്ഷയോടെ കയ്യിട്ട് കരുതലോടെ A യില് തുടങ്ങുന്ന Object എടുക്കുകയാണ്..
object box ല് നിന്ന് A object പുറത്തെടുത്തു..
നോക്കിയ്ക്കേ…എന്റെ മുഖത്തെ അത്ഭുതം..
ഇനി A object ന് നമുക്ക് ഒരു പേരിടാം..
ഉം..A for APPLE…പേരിട്ടു..
എന്നാല് A for APPLEന് പേര് മാത്രം പോര….ഉച്ഛരിയ്ക്കാന് ഒരു സ്വരം കൂടി വേണം..
Aയുടെ സ്വരം “അ “ ആണ്‍..
ആ സ്വരത്തിന് PHONETIC SOUND എന്ന് പറയും..
ഇപ്പോള് object box കൊണ്ടുള്ള കളി മനസ്സിലായല്ലോ….
എന്നാല് തുടങ്ങാം..
object box നകത്തു നിന്ന് അക്ഷരമാല ക്രമ പ്രകാരം കണ്ണടച്ച് ഓരോ Objects എടുക്കുന്നു.,
ഓരോന്നിനും നാമം കൊടുക്കുന്നു..സ്വരം കൊടുക്കുന്നു..
എന്നാല് ഇനി ഇത്തവണ നിങ്ങള് കണ്ണടയ്ക്കൂ….പറയുമ്പോള് മാത്രം തുറക്കാ..
ഉം……….തുറന്നേ…നോക്കിയ്ക്കേ…..പറഞ്ഞേ…..

A for APPLE   A says അ



B for BALL   B says ബ്



C for CAR   C says ക്



D for DOLL   D saya ഡ്

E for EGG   E says എ



F for FISH   F says ഫ്


G for GUN   G says ഗ്

H for HAT H says ഹ്


I for INK POT I says ഇ

J for JOKER J says ജ്



K to Z കളികള് അടുത്ത ക്ലാസ്സില് കളിയ്ക്കാം ട്ടൊ..
ങാ…പറയാന് മറന്നു,
English അക്ഷരങ്ങളുടെ പ്രാണന് Phonetic Sounds ആണ്..
Phonetic Sounds പിഴച്ചാല് English വാക്കുകള് ഉച്ഛരിയ്ക്കുന്നതില് പിഴ വരും..
അടിത്തറ പിഴയ്ക്കരുതല്ലോ..
അപ്പോള് എല്ലാവരും നല്ല കുട്ടികളായി A to J Phonetic Sounds കൂടെ ചൊല്ലി പഠിച്ചേ…
ഇതിന് Phonetic Drill എന്ന് പറയും ട്ടൊ..
അതായത് ,“അ..ബ്..ക്..ഡ്..എ..ഫ്..ഗ്..ഹ്..ഇ..ജ്..ഈണത്തില്‍ പാടുന്നതിന്‍..
ഉം…..സ്വരം ഉയര്ത്തി ചൊല്ലണ്ട…
നമുക്കു മാത്രം നമ്മുടെ സ്വരം കേള്ക്ക തക്ക രീതിയില് മാത്രം……!

24 comments:

  1. മനസ്സുകൊണ്ട് പ്രായം 2 നും 3നും ഇടക്കായതുകൊണ്ട് ക്ലാസില്‍ കയറുന്നു.

    (G-For Gun നമുക്ക് വേണ്ട ടീച്ചറെ.... ഇത്ര ചെറുപ്പത്തിലേ അപരനെ വേദനിപ്പിക്കുന്ന ഉപകരണം ഉണ്ടെന്ന് പഠിപ്പിക്കണോ.....)

    ബാക്കിയൊക്കെ വേഗം പഠിക്കാം ട്ടോ...

    ReplyDelete
    Replies
    1. :) ജി ഫോര്‍ “ജിറാഫ്“ മതിയല്ലേ.. നമുക്ക് ചീച്ചറോട് പറയാം..

      Delete
    2. ആഹാ...ഇപ്പൊ പിടി കിട്ടി കോലാവരി പാടി നടന്നിരുന്ന കുഞ്ഞ് ആരായിരുന്നെന്ന്.. :)
      G for Gun ..കൊണ്ട് ഹോളിയും കളിയ്ക്കാം ട്ടൊ...!
      ചിത്രം മാറ്റുന്നു ട്ടൊ മാഷേ...!

      കൊച്ചുമുതലാളീ...G sound “ ഗ് “ആണ്‍ ട്ടൊ..ജിറാഫിലേയ്ക്ക് നമ്മള്‍ എത്തിയിട്ടില്ല...!

      Delete
  2. എനിയ്ക്ക് മൂന്ന് വയസ്സ്ട്ടാ ചീച്ചറെ..
    കെ ഫോര്‍ “കൊച്ചുമുതലാളി”. കൊച്ചുമുതലാളിയും പഠിച്ചു..

    ചിത്രങ്ങള്‍ കാട്ടി കുട്ടികളെ പഠിപ്പിയ്ക്കുന്ന പാഠ്യപദ്ധതി ആദ്യകാലം മുതല്‍ ഇന്നും നമ്മള്‍ തുടര്‍ന്നു പോകുന്നു. ഓരോ നിറമുള്ള വസ്തുക്കള്‍ കാണുമ്പോഴും അവ നമ്മുടെ മനസ്സില്‍ പതിയും; കൂടാതെ ഒരു പുതിയ വസ്തുകാണുമ്പോള്‍ നമ്മള്‍ സ്വയം ചിന്തിയ്ക്കുകയും ചെയ്യും...

    ആശംസകള്‍ പ്രിയ വര്‍ഷിണി!

    ReplyDelete
    Replies
    1. ഹ്മ്...കൊച്ചുമുതലാളി യ്ക്ക് English ല് എന്താ പറയാന്ന് പറഞ്ഞിട്ട് ഇനി ക്ലാസ്സില്‍ കേറിയാല്‍ മതി..!

      സ്നേഹം ട്ടൊ..!

      Delete
    2. കൊച്ചുമുതലാളിയ്ക്ക് എല്ലാഭാഷയിലും “കൊച്ചുമുതലാളി“ യെന്ന് തന്നെയാ..
      ഇനി ക്ലാസ്സില്‍ കയറാമോ...

      ക്ലാസ്സില്‍ കടക്കട്ടെ..?

      Delete
    3. കടക്കണ്ടാ...ഇരിയ്ക്കാ...അല്ലേല്‍ നില്‍ക്കാ...!

      Delete
  3. കണ്ടു;രസിച്ചു.വയസ്സായില്ലേ?!!.............
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  4. പഠിയ്ക്കാനും, പഠിപ്പിയ്ക്കാനും പ്രായം ഇല്ലല്ലൊ ഏട്ടാ..ഒരുപാട് നന്ദി, സ്നേഹം..!

    ReplyDelete
  5. ഒരു അഡ്രസ്സ് തന്നാല്‍ ഇതൊക്കെ പ്രിന്‍റ് എടുത്ത് അയച്ച് കൊടുക്കോ..? :)

    ഇഷ്ടായി ഈ ഇംഗ്ലീഷ് പഠനം..

    ReplyDelete
  6. Replies
    1. കൊച്ചു മടിയന്മാര്‍ക്കുള്ള സ്പെഷല്‍ ക്ലാസ്സ് ലംബൊ സാര്‍ എടുക്കുന്നുണ്ട്, വന്നേക്കണേ.. :)

      Delete
  7. ഞമ്മള് ബാക്ക് ബെഞ്ചിലുണ്ട് ടീച്ചറേ ..... :)

    ReplyDelete
  8. Replies
    1. നമ്മള്‍ J for Jefuല് എത്തിയിട്ടേ ഉള്ളു...ഓടല്ലെ കുഞ്ഞേ... :)

      Delete
  9. ടീച്ചറെ.. ഒരു തമ്ശയം... :)

    "A"യുടെ phonetic form "അ" മാത്രമാണോ...??
    aeroplane എന്ന വാക്കില്‍
    "A"യ്ക്ക് "എ" എന്നല്ലേ pronunciation...
    ആലോചിച്ചാല്‍ ഇനിയും കുറെ വാക്കുകള്‍ കിട്ടും...
    കുഞ്ഞുങ്ങള്‍ വലുതാവുമ്പോ വന്നു ഈ ടീച്ചരുടെ കഴുത്തില്‍ പിടിക്കാന്‍ വഴിയുണ്ട് ട്ടാ... :)

    ( spoken english ക്ലാസ്സില്‍ പോയപ്പോ എനിക്കെന്റെ പല ഇംഗ്ലീഷ് ടീച്ചര്‍മാരെയും കൊല്ലാനുള്ള ദേഷ്യം വന്നിട്ടുണ്ട്.... അതാണ്‌ .. ഹ ഹ ഹ)

    സ്കൂളിലെ ടീച്ചര്‍മാര്‍ പഠിപ്പിച്ച accent പറഞ്ഞു ശീലിച്ചിട്ടു പിന്നെ എത്ര ശ്രമിചിട്ടാന്നോ
    ഉച്ചാരണം ഒന്ന് നേരെയാക്കണത് ഓരോ വാക്കുകളും ....
    ഞാന്‍ പഠിച്ചത് ഒരു സാധാരണ സര്‍ക്കാര്‍ സ്കൂളില്‍ ആയിരുന്നേ വിനുവേച്ചി.. അതാ...
    ആരാന്റെ മക്കള്‍ എങ്ങനെയെങ്കിലും പഠിച്ചാ മതിയെന്നാ അവിടത്തെ ടീച്ചര്‍മാരുടെ മനസ്ഥിതി... :-(

    ReplyDelete
    Replies
    1. സന്ദീപ്...സത്യത്തില്‍ Aയുടെ sound ‘അ’ യ്ക്കും‘എ’ യ്ക്കും ഇടയിലായിട്ടാണ്‍ വരിക...അത് ടൈപ്പ് ചെയ്യാന്‍ ആവാത്തതു കൊണ്ട് ‘അ എന്നാക്കുന്നു..
      നമ്മള്‍ തുടക്കം phonetic drillല് നിന്ന് തുടങ്ങാം ..അത് നേരാം വണ്ണം ചൊല്ലി പഠിച്ചതിനു ശേഷം മുകളില്‍ ചോദിച്ച പാഠങ്ങളില്‍ എത്തും ട്ടൊ...അതു വരെ നല്ല കുട്ടിയായി ക്ലാസ്സില്‍ വരാ..!

      Delete
  10. തീച്ചറേ ഐ ഫോര്‍ ഇലഞ്ഞിപ്പൂക്കള് ന്ന് പഠിപ്പിക്കുമ്പൊ ഞാന്‍ ക്ലാസ്സിലിരിക്കാട്ടൊ..

    ReplyDelete
    Replies
    1. മടിച്ചി പാറൂന്ന് വിളിയ്ക്കും ട്ടൊ.. :)

      Delete
  11. റ്റീച്ചറെ ഞാൻ അലമ്പുണ്ടാക്കും... ആദ്യം " N " പറ...!!

    ക്ലാസീന്നിറക്കി വിടല്ലെ.. വയസ് അഞ്ചായിട്ടില്ലാ..

    ReplyDelete