Happy Valentine’s Day maa’m..
എന്നും ആശംസിച്ച് ഒരു കുഞ്ഞ് ചുവന്ന റോസാപൂവ് നീട്ടി പുഞ്ചിരിച്ച് നിൽക്കുകയാണ് ആദിത്യ..
Thankyou, same to you and a very Happy Birthday to you dear…എന്ന് തിരിച്ച് ആശംസിച്ച് അവന്റെ കവിളിൽ ഒരു മുത്തം കൊടുത്ത് റോസ് സ്വന്തമാക്കുന്നതിനിടെ മനസ്സിൽ ഓടി വന്നത്, കഴിഞ്ഞ PTM അവന്റെ അമ്മ ചെറു ചിരിയോടേ പറഞ്ഞ കൊച്ചു വർത്തമാനമായിരുന്നു..
“മേം ,ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു..
ഞങ്ങളുടെ വിവാഹ ദിനവും അവന്റെ ജന്മദിനവും ഒരേ ദിവസമാണ്..Feb 14thന്..“
അപ്പോഴേയ്ക്കും മാളവികയും ,അനുഷ്ക്കയും ,സമര്ത്തും ,പ്രണവുമെല്ലാം ചുവന്ന റോസാപൂക്കളുമായി കാത്തു നില്ക്കുകയാണ്, അവരുടെ ഊഴത്തിനായി..
വളരെ സന്തോഷം തോന്നി..
ഇന്ന് എന്റെ കുഞ്ഞുങ്ങൾക്കെല്ലാം പ്രിയപ്പെട്ടവൾ ഞാൻ മാത്രം ആണല്ലൊ എന്ന അടക്കാനാവാത്ത ആഹ്ലാദം..
Feb 14th പ്രിയപ്പെട്ടവരെ ആശംസിയ്ക്കുന്ന ദിവസമാണെന്ന് അവർ അറിഞ്ഞു വെച്ചിരിയ്ക്കുന്നു…
രാവിലെ സ്ക്കൂളിലേയ്ക്ക് പോകാൻ ഒരുക്കുന്നതിനിടെ പറയുന്ന കൊച്ചു വർത്തമാനങ്ങൾക്കിടെ അച്ഛനമ്മമാർ ഇന്നവർക്ക് കൈമാറിയ വിഷയം ഇതായിരുന്നു എന്ന് സാരം..
പ്രധാന ദിവസങ്ങളും ആഘോഷങ്ങളും ചെറു വിവരണങ്ങളുടേയും, കഥകളുടേയും, പാട്ടുകളുടേയും രൂപത്തിൽ രസകരമായി അവതരിപ്പിയ്ക്കാറുള്ള അതേ ഉത്സാഹത്തോടെ ഇന്ന് ഞങ്ങൾ ആദിത്യയുടെ ജന്മദിനവും ആഘോഷിച്ചു..
ഇടയ്ക്ക് ആലിയ ഓർമ്മിപ്പിച്ചു , “മേം.. Happy Valentine’s Day എന്നും പാടണം ട്ടൊ..”
പ്രണയം എന്തെന്ന് അറിയാത്ത കുഞ്ഞു മക്കൾക്ക് സ്നേഹം എന്നാൽ എന്തെന്ന് നല്ലപോലെ അറിയാം..
സ്നേഹത്തെ കുറിച്ച് പറയാൻ അവർക്ക് വാനോളം ഉണ്ട്..
സ്നേഹത്തെ കുറിച്ച് ഞാനും പാടി…
അവർ ഏറ്റു പാടി..
I Love You..
You Love Me..
We are a Happy Family
with a big hug and a kiss
for me today,
Do You really Love Me too…
Mummy Daddy…Mummy Daddy..
I Love You…
See your Baby dancing..
See Your Baby dancing..
Just for You..
Just for You…!
cool
ReplyDeletehappy valentines day
കലര്‍പ്പില്ലാത്ത സ്നേഹം ,,,
ReplyDeleteആശംസകള്‍....!!!
ReplyDeleteആദിത്യനും , വര്‍ഷിണിക്കും പിന്നെ ആ കുട്ടിക്കൂട്ടങ്ങള്‍ക്കും....
സ്നേഹം എന്നും മനസ്സിലുണ്ടാവട്ടെ....
ഇന്ന് ഫിദ ചോദിച്ചത്രേ..
ഉപ്പയും ഉമ്മയും ഇപ്പഴും ലൌവാ..?
എന്നാ നിങ്ങള്‍ കല്യാണം കഴിക്ക്യാന്ന്.... :)
(എന്താ അങ്ങിനെ ചോദിച്ചതെന്ന് എനിക്കറിയില്ലാട്ടൊ.. :) ...)
സ്നെഹം പോലെ മധുരമുള്ള വേറൊന്നുമില്ലെന്ന് നമുക്കീ കുട്ടികളോട് പറഞ്ഞോണ്ടിരിക്കാം...
നാളെകളില്‍ വെറുപ്പും , വിധ്വേശവുമില്ലാത്ത ഒരു തലമുറയാവട്ടെ...
ആശസകള്‍ ഒരിക്കല്‍ കൂടി....
ആദിത്യനോട് എന്‍റെയും ബെര്‍ത്ഡേ വിഷസ് അറിയിക്കണം ട്ടൊ..
ആശംസകള്‍
ReplyDeleteസ്നേഹത്തിന്റെയും നന്മയുടെയും പരിമളമുണ്ട് ഈ ചെറിയ കുറിപ്പിന്.... നിഷ്കളങ്കരായ കുഞ്ഞുകൂട്ടുകാരെ എന്റെ സ്നേഹം അറിയിക്കുക.
ReplyDeleteആശംസകള്‍
ReplyDeleteനല്ലത് വരട്ടെ മോനെ,
ReplyDeleteസസ്നേഹം,
ജോസെലെറ്റ്
ആശംസകള്‍
ReplyDeleteI Love You..
ReplyDeleteYou Love Me..
We are a Happy Family
with a big hug and a kiss
.............
.............
കുട്ടികളുടെയും റ്റീച്ചറിന്റെയും സ്നേഹവും സന്തോഷവും കാണുന്നു, കേൾക്കുന്നു...ആശംസകളോടെ.....!!
സന്തോഷം സ്നേഹാശംസകളോടെ പുണ്യാളന്‍
ReplyDeleteinnocent love,,,
ReplyDeleteആദിത്യന് എന്റേ വക വൈകിയ ആശംസകള്‍ ..
ReplyDeleteആ കുഞ്ഞിളം മനസ്സും ശരീരവും ജഗദീശ്വരന്റെ
അനുഗ്രത്താല്‍ ഐശ്യര്യപൂര്‍ണമാവട്ടെ .. എന്നേക്കും
വര്‍ഷിണീ ടീച്ചറാണല്ലെ .. ഇപ്പൊഴാ അറിഞ്ഞത് ..
ഈ കുട്ടിത്തരങ്ങളിലെക്ക് മനസ്സുറപ്പിക്കുന്നു
പാട്ടും , മഴയും , കിനാക്കളും , കൂടെ ഇത്തിരി ...!!
തലമുറ മാറുമ്പൊള്‍ മനസ്സുകളും മാറുന്നു
നാമൊക്കെ അന്ന് ഇതുപൊലെ പെരുമാറാന്‍ കഴിഞ്ഞിരിന്നുവോ .,.
അല്ലെങ്കില്‍ പ്രണയ ദിനമെന്നൊന്നു നമ്മുക്കുണ്ടായിരുന്നുവോ ..
അമ്മക്കും അച്ഛനും ഒരു ദിനം നാം കൊടുത്തിട്ടുണ്ടൊ ..
പക്ഷേ ഇന്നത്തേക്കാളേറെ നന്മയുടെ സ്നേഹകണങ്ങള്‍
അന്നു നാം പകര്‍ത്തിയിരുന്നു എന്നു ഞാന്‍ വിശ്വസ്സിക്കുന്നു ..
എങ്കിലുമീ കുട്ടിത്തരങ്ങള്‍ , ഈ നിഷ്കളങ്ക സ്നേഹം
മിസ്സ് ചെയ്യിക്കുന്നു എന്റെ മോളുട്ടിയേ ..
വര്‍ഷിണീയേ സമ്മതിക്കണം ഈ ബ്ലൊഗൊക്കെ
ഭംഗിയായ് കൊണ്ടു പൊകുന്നതിന്...
ഉം...മോളെ പിരിഞ്ഞിരിയ്ക്കുന്ന വേദന അറിയുന്നു റിനീ..
Deleteമറ്റു വേദനകളും ‘ചോലയില്‍ ‘കണ്ടു...:)സാരല്ല്യാ ട്ടൊ...ജീവിതം ഇതൊക്കെ തന്നെ അല്ലേ...!
ഉം...വര്‍ഷിണി ടീച്ചര്‍ ആണ്‍ ട്ടൊ..
എന്‍റെ ലോകം തൊക്കെ തന്നെയാണ്‍ റിനീ...സന്തോഷം ട്ടൊ.
ഈ വിദ്വാനെ കുറിച്ച് കുറെ കേട്ടിരിയ്ക്കുന്നു.. കൊച്ചുമുതലാളിയെ പോലെ ഒരു "ഇഡിയറ്റ്" അല്ലേ.. :)
ReplyDelete"Zubi dubi zubi dubi pam para
zubi param pam"
Once you told me that Aditya always murmur your name, because he loving you more than you love him
നമ്മുടെ "Zubi dubi zubi dubi pam para
Deletezubi param pam" ആദിത്യ ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ എത്തിയല്ലോ ..
ഇന്നലെ പറഞ്ഞ പോലെ തൊന്നിയ്ക്കുന്നു അല്ലേ... :)
അവന്‍ ഇപ്പോഴും എന്നെ കണ്ടാല്‍ ഓടി വരും...പിന്നെ കണ്ണു പൊത്തി നാണം കാണിയ്ക്കും...
ബാക്കി നിയ്ക്കു പറയെണ്ടാ...സങ്കടാവും...!
സന്തോഷം പ്രിയരേ....നിങ്ങളുടെ സ്നേഹം ആദിത്യയില്‍ എത്തിയിരിയ്ക്കുന്നു ട്ടൊ..!
ReplyDeleteI Love You..
ReplyDeleteYou Love Me..
We are a Happy Family
with a big hug and a kiss
for me today,
Do You really Love Me too…
Mummy Daddy…Mummy Daddy..
I Love You…
See your Baby dancing..
See Your Baby dancing..
Just for You..
Just for You…!
സ്നേഹം മാത്രം എന്റെ വിനുവേച്ചിയ്ക്ക്...
പുലരിമഴ പോലെ തെളിഞ്ഞ സ്നേഹം...
ന്റ്റെ അനിയന്‍ കുട്ടിയ്ക്കും...സ്നേഹ മഴ...!
Deleteഒരാളെ ദേഷ്യം പിടിപ്പിക്കാം, പക്ഷെ സ്നേഹിപ്പിക്കാനോ , സ്നേഹം പിടിച്ചെടുക്കാനോ പറ്റില്ലല്ലോ, സ്നേഹം നമ്മുടെയൊക്കെ മനസ്സില്‍ നിന്നും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്..ആ സ്നേഹം ഒരു പുലര്‍മഞ്ഞു പോലെ പവിത്രവുമാണ്..ആശംസകള്‍
ReplyDeleteസത്യമാണ്‍...പിടിച്ചു വാങ്ങാന്‍ അവില്ലല്ലോ...നന്ദി ട്ടൊ.
Deleteഐ ലവ് യൂ, യു ലവ് മീ ..... ആദിത്യയ്ക്ക് ചക്കരയുമ്മ.. മോള്‍ ആദ്യാമായി സ്കൂളില്‍ പോയി തിരിച്ചെത്തിയപ്പോള്‍ ചൊല്ലിക്കേള്‍പ്പിച്ച റൈം.. പിന്നേയും ഒരുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു ഇതിലെ വാക്കുകള്‍ സ്പഷ്ടമായി മനസ്സിലാക്കിയെടുക്കാന്‍. :)
ReplyDeleteമോള്‍ക്കും ചക്കര ഉമ്മ ..!
Deletegood and nice photo
ReplyDeleteനന്ദി ലീനു.. :)
ReplyDelete