“കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം.
ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. പ്രധാനമായും ഓട്ടിസത്തിനു പിന്നിൽ ജനിതക കാരണങളാണ്.
ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം 1000 ത്തിൽ 2 പേർക്കെങ്കിലും ഓട്ടിസം ഉണ്ട്.
സവിശേഷമായ ചില പ്രത്യേകതകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.“
**********************************************************************
മുകളിൽ കാണുന്ന അറിവ് ഞാൻ ഗൂഗിളിൽ നിന്ന് ശേഖരിച്ചതാണ്…
അതിനൊരു കാരണവുമുണ്ട്..
പൂർണ്ണമായല്ലെങ്കിലും ഓരോ തരത്തിൽ ഓട്ടിസത്തിന് അടിമപ്പെട്ട കുഞ്ഞുങ്ങൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുക്കുവാനും ഇടപഴകുവാനുമുള്ള അവസരങ്ങൾ ഓരോ വർഷവും ലഭിച്ചിരുന്നു എന്നതു തന്നെ..
അതിൽ നിന്നും തന്നെ വ്യക്തമാവുമല്ലോ..1000ല് 2 പേർ എന്ന വസ്തുത എത്ര നേരാണെന്നുള്ളത്..!
സ്ക്കൂളിലെ ആദ്യ ദിനങ്ങൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ തന്നെ ഞങ്ങൾക്കും (അദ്ധ്യാപകർക്കും )
വളരെ സന്തോഷത്തോടേയും ആകാംക്ഷയോടുമുള്ള കാത്തിരിപ്പിന്റെ ദിനങ്ങളാണ്..
ആ കുഞ്ഞു പൂക്കളിൽ വിരിഞ്ഞു നിൽക്കും പൂ പുഞ്ചിരി തൊട്ടറിയുമ്പോൾ അറിയാതെ തന്നെ മനസ്സിൽ പറഞ്ഞു പോകാറുണ്ട്,, എത്ര ഭാഗ്യം ചെയ്തിരിയ്ക്കുന്നു ഞങ്ങൾ എന്ന്..!
അങ്ങനെയൊരു തുടക്കം തന്നെയായിരുന്നു കഴിഞ്ഞ വർഷാരംഭവും..
കുഞ്ഞുങ്ങളെ ഓരോരുത്തരായി കണ്ടും കേട്ടും തൊട്ടും അറിഞ്ഞ് അവരിൽ മുഴുകിയിരിയ്ക്കുന്നതിനിടെയാണ് തറയിൽ മലർന്ന് കിടന്ന് സ്വപ്നങ്ങൾ കെട്ടിപ്പടുക്കുന്ന അവനെ ശ്രദ്ധയിൽപ്പെട്ടത്..
നമുക്കവനെ പ്രാൺ എന്ന് വിളിയ്ക്കാം..
അവന്റെ പേർ അറിയുമെങ്കിലും അവനെ തറയിൽ നിന്ന് ഉയർത്തി അവനോട് കുശലം ചോദിയ്ക്കുവാൻ തുടങ്ങിയപ്പോഴാ ണ് ശ്രദ്ധയിൽ പെട്ടത്,,
അവൻ ചോദിച്ചതിനെല്ലാം മറുപടി പറയുന്നതിനു പകരം ഏറ്റ് പറയുന്നു…!
അതും ചെവിയിൽ സ്വകാര്യമായി,…ഞങ്ങൾ അല്ലാതെ മറ്റാരും കേൾക്കാത്ത രീതിയിൽ..
അവന്റെ പാതി അടഞ്ഞ കണ്ണുകളും, പതിഞ്ഞ സ്വരവും, അലസ ഭാവവും എല്ലാം കൊണ്ടും അവനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തി..
“Why don’t you play with your friends Pran…?” എന്ന ചോദ്യത്തിനും അവൻ മറുപടി പറഞ്ഞു..,, അതേ ഈണത്തിൽ…“Why don’t you play with your friends Pran…?”
മറ്റു കുട്ടികൾ ശ്രദ്ധിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു..,ചിലർ “Why is he speaking like this maa’m “ എന്നു ചോദിച്ചു കൊണ്ട് അടുത്തു കൂടി..
പ്രാൺ ഇപ്പോൾ ചെറിയ മയക്കത്തിലാണ്…തറയിൽ തന്നെ…
അവനെ അവന്റെ ലോകത്തേയ്ക്ക് വിട്ട് മറ്റു കുഞ്ഞുങ്ങളുമായി കളികളും പാട്ടുകളും തുടർന്നുവെങ്കിലും എന്റെ മനസ്സു മുഴുവൻ അവനിലായിരുന്നു…
വേണ്ട ഇന്നവനെ ശല്ല്യം ചെയ്യെണ്ട..സ്വയം ആശ്വാസിപ്പിച്ചു.
അവനെ കുറിച്ചുള്ള ഒരു വിവരവും തരാതെ മറ്റു കുട്ടികളെ എന്ന പോലെ അവനേയും അവന്റെ അമ്മ വന്ന് കൂട്ടി കൊണ്ടു പോയി…
അത് എന്നിൽ പ്രകടിപ്പിയ്ക്കാനാവാത്ത ഈർഷ്യ ഉണ്ടാക്കി…!
ക്ലാസ്സിലെ ആദ്യ ദിനങ്ങൾ കുട്ടിൾക്ക് Settlement Period ആണ്….
ആ ദിവസങ്ങളിൽ ഓരോ കുഞ്ഞും ടീച്ചറുടെ നിരീക്ഷണത്തിൽ ആയിരിയ്ക്കും..
ഒരു ടീച്ചർ ഓരോ കുഞ്ഞിനേയും പ്രത്യേകമായി പഠിയ്ക്കുന്ന ..മനസ്സിലാക്കുന്ന ദിനങ്ങൾ…!
ഒരു മാസമല്ല, ഒരു ദിവസത്തിനുള്ളിൽ തന്നെ ഞാൻ മനസ്സിലാക്കി പ്രാൺ ഓട്ടിസ്റ്റിക് ആണെന്ന്..
അവനെ എങ്ങനെ ഞാൻ settle ചെയ്യിയ്ക്കും എന്നായിരുന്നില്ല, മറിച്ച്..ദൈവമേ ഓരോ വർഷവും എത്ര കുട്ടികളെയാണ് നീ ഇങ്ങനെ പറഞ്ഞു വിടുന്നത് എന്ന ഒരു തരം അമർഷം ആയിരുന്നു ഉള്ളു നിറയെ…!
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പഠന മുറകളാണ്…
Montessory Method of Teaching ഇത്തരം കുട്ടികൾക്കായി മാത്രം തുടങ്ങിയ ഒരു പഠന രീതി കൂടിയാണ്..
ആ പരിശീലനവും സ്വയത്തമാക്കിയതു കൊണ്ട് പ്രാണിനെ എങ്ങനെ പരിശീലിപ്പിച്ചെടുക്കാം എന്ന വിശ്വാസം ഉണ്ട്..
എന്നാൽ സ്ക്കൂളിൽ Integrated Method of teaching ആയതിനാൽ പ്രാണിന്റെ Settlement Period കുറച്ചധികം നീണ്ടു പോകുമെന്നു മാത്രം…!
പെരുമാറ്റ രീതികളിലും ആശയ വിനിമയങ്ങളിലും മറ്റുള്ള കുട്ടികളിൽ നിന്ന് വേറിട്ട് നിൽക്കുന്നവനാണ് പ്രാൺ..
സൌഹൃദങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സദാ സമയവും ദിവാസ്വപ്നങ്ങളിൽ കഴിയുന്ന അവസ്ഥയിൽ നിന്ന് പുറത്തു കൊണ്ടു വരാൻ മറ്റു 29 കുട്ടികൾക്ക് എന്റെ ഒരു കണ്ണും,മറ്റേ കണ്ണ് പ്രാണിനു മാത്രമായി ഞാൻ മാറ്റി വെച്ചു…
മറ്റു കുട്ടികളുടെ സന്തോഷ വേളകളിൽ എന്റെ കണ്ണുകളും കാതുകളും അവനു മാത്രമായി നൽകി ഞാൻ കാത്തിരുന്നു…
ഇതിനിടയിൽ പ്രാണിന്റെ മാതാപിതാക്കളുമായി സംസാരിച്ചതിൽ നിന്ന് മനസ്സിലായി , അവൻ ഒന്നല്ല മൂന്ന് ഡോക്ടറെ കൺസൾട്ട് ചെയ്യുന്നുണ്ടെന്ന്…
ആ മരുന്നുകളുടെ മയക്കവും ആലസവുമാണ് അവന്റെ കണ്ണുകളിൽ..
രണ്ട് മാസങ്ങൾക്കുള്ളിൽ അവനിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി..
അവന്റെ സ്വരം ക്ലാസ്സ് മുറിയിൽ നിന്ന് പുറത്തേയ്ക്ക് അലയടിച്ചു തുടങ്ങി…
കൂവലുകളും, ചിരികളും കൊണ്ട് വീണ്ടും അവൻ മറ്റു കുട്ടികളുടെ മുന്നിൽ ഒരു കളിപ്പാട്ടമായി..
അവൻ ഒരിയ്ക്കൽ പോലും എന്നെ ‘മേം ‘ എന്ന് വിളിച്ചില്ല…
അവന് ഞാൻ മറ്റു കുട്ടികളെ പോലെ ഒരു കൂട്ടുകാരി മാത്രം..
പിന്നീടുള്ള ദിവസങ്ങളിൽ അവന്റെ ചിരികളും ബഹളവും എന്റെ പേർ ഉറക്കെ വിളിച്ചു കൊണ്ടായിരുന്നു…
അങ്ങനെ ഞാൻ അവന്റെ girl friend ആയി…ഒരു നേരമെങ്കിലും എന്റെ ശ്രദ്ധ അവനിൽ നിന്നും ഞാൻ പറിച്ചെടുത്തു എന്ന് അവന് തോന്നിയാലുടൻ വഴക്കായി..ബഹളമായി, കയ്യിൽ കിട്ടിയതെടുത്ത് വലിച്ചെറിയുക,നിലത്തു കിടന്ന് ഉരുളുക എന്നിങ്ങനെയുള്ള വികൃതികളായി..
അവന്റെ ഇത്തരം പെരുമാറ്റങ്ങളെ പിണക്കങ്ങളിലൂടെ ഞാൻ പ്രതിഷേധം അറിയിച്ചു..
അതവന് സഹിയ്ക്കില്ല..
അവന് എന്റെ സ്പർശം, സ്വരം…രണ്ടും അനിവാര്യമായി തുടങ്ങി..
ക്ലാസ്സെടുക്കുമ്പോൾ അവൻ എന്റെ കൂടെ തന്നെ അടുത്തു വന്ന് നിൽക്കും..
അവന്റെ തോളിലോ, മുടിയിഴകളിലോ എന്റെ വിരലുകൾ അവന് അറിയണം..
ഇപ്പോൾ അവൻ എന്റെ ഒരു അസിസ്റ്റന്റ് ആയി എന്നു തന്നെ പറയാം..
ഞാൻ ഓരോ ദിവസവും ചെയ്യുന്ന കാര്യങ്ങൾ ഗ്രഹിച്ച് അവൻ എനിയ്ക്കു മുന്നെ തന്നെ എല്ലാം എനിയ്ക്കു വേണ്ടി ചെയ്തു തന്നു..
അങ്ങനെ കഥ പുസ്തകങ്ങൾ, ഫ്ളാഷ് കാർഡുകൾ, ചാർട്ടുകൾ എല്ലാം അവന്റെ കസ്റ്റഡിയിലായി…!
വളരെ സാവകാശം ഞങ്ങൾ രണ്ടുപേരും കൂടി മറ്റു കുഞ്ഞുങ്ങളുമായി സൌഹൃദങ്ങളിൽ ഏർപ്പെടാൻ തുടങ്ങി…
കുട്ടികളുമായി എങ്ങനെ കൂട്ടുകൂടണം എന്ന് അവൻ അവന്റെ girl friendലൂടെ പഠിച്ചു തുടങ്ങി..
Good manners, Good habits,Discipline,….പൂർണ്ണമായല്ലെങ്കിലും അവൻ എന്തെന്ന് മനസ്സിലാക്കിയിരിയ്ക്കുന്നു…!
അസാമാന ബുദ്ധിശക്തി എന്ന് തെളിയിയ്ക്കുന്നവയായിരുന്നു അവന്റെ ഓരോ പ്രവൃത്തികളും..!
അതെ, വളരെ പെട്ടെന്ന് ഞാൻ മനസ്സിലാക്കി പല കഴിവുകളിലും, പഠനത്തിലും അവൻ മറ്റു കുഞ്ഞുങ്ങളേക്കാൾ മുൻപന്തിയിൽ ആണെന്ന്..ഉം..ഒന്നാമൻ തന്നെ…!
എന്നാൽ ഓട്ടിസ്റ്റിക് സ്വഭാവം അവനിൽ നിന്ന് പാടെ തുടച്ചു മാറ്റാൻ സാധ്യമല്ലാത്തതു കൊണ്ടും,
സാമൂഹിക പക്രിയകളിൽ നിന്നും അവൻ പിൻപന്തിയിൽ ആയതു കൊണ്ടും report cardല് അവന് ടിക്ക് ചെയ്ത കോളങ്ങൾ എല്ലാം തന്നെ Excellent നിന്നും അടുത്ത രണ്ടും മൂന്നും കോളങ്ങളിലേയ്ക്ക് മാറി പോയി..
എന്നാൽ ഞാനും അവനും അവന്റെ മാതാപിതാക്കളും സന്തുഷ്ടരാണ്..
അടുത്ത അദ്ധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങൾ ഞങ്ങൾ രണ്ട് മാസങ്ങൾക്കു മുന്നെ തുന്നെ തുടങ്ങി..
അവനെ ഞാൻ അവൻ അറിയാതെ സാവകാശം എന്റെ വിരൽത്തുമ്പുകളിൽ നിന്ന് അടർത്തി മറ്റു കുഞ്ഞുങ്ങളുടെ മേൽനോട്ടത്തിൽ ഏൽപ്പിച്ചു..!
അങ്ങനെ ഓരോ ദിവസവും അവന് പുതിയ girl friendനേയും boy friendനേയും കിട്ടി..
അവന്റെ നാവിലിപ്പോൾ എന്റെ പേര് മാത്രമല്ലാ…അവരുടെ പേരുകളും കളിയ്ക്കാൻ തൂടങ്ങിയിരിയ്ക്കുന്നു…
അവൻ എല്ലാവരേയും വിളിച്ചു കൂവി സന്തോഷം പ്രകടിപ്പിച്ചു…!
എനിയ്ക്ക് ഹൃദയം നിറഞ്ഞ സന്തോഷവും തൃപ്തിയും മാത്രം…
ഞാൻ എന്റെ കടമ ഭംഗിയായി നിർവഹിച്ചിരിയ്ക്കുന്നു…!
അടുത്ത അദ്ധ്യയന വർഷത്തിൽ അവൻ എന്നെ കണ്ടാൽ കൈ വീശി അടുത്ത ക്ലാസ്സിലേയ്ക്ക് പോകുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്…
അതെ, അവനിൽ പക്വതയും, കാര്യ പ്രാപ്തിയും അറിവും വളർന്നിരിയ്ക്കുന്നു..!
നന്ദി…ഈശ്വരനോട്…!
പ്രാൺ ഒരു പുലർക്കാലെ എനിയ്ക്ക് ഒരു സന്തോഷം നൽകി..
അതെ..ഈ നീല റോസാ പുഷ്പം...!

ഒന്നും പറയാനില്ല... ഈശ്വരനോട് ആദ്യം ദേഷ്യം, ഇങ്ങനെ കുട്ടികളില്‍ അവന്റെ സൃഷ്ടി വൈകൃതം നടത്തുന്നതിന്.... പിന്നെ അവനോടു നന്ദി , ഇത് പോലുള്ള ടീച്ചറിനെ സൃഷ്ടിച്ചതിനു. പ്രാണിനു എന്റെ വക ഒരു പൊന്നുമ്മ ...
ReplyDeletePran ne kurichu ennodu paranjittundu; ee ormakurippu otism thhe kurichu ariyanum, avarodu engine behave cheyyanamennu manassilayi, athilere varshu paranjathu pole ulliloru nombaravum avaseshikkunnu... You proved that, LOVE can heal everything. Your standing next to GOD. GOD bless you dear.. I wish all the best for your all students and a big hi to Pran..
ReplyDeleteAll the Best!
With Love Kochumuthalali-
Sorry for the Manglish :(
ചില ജന്മങ്ങള്‍ ഈ വിധമാണ് .മാതാപിതാക്കള്‍ നല്ല പ്രയത്നം കൊടുത്തു പരിപാലിച്ചു പോന്നില്ലങ്ങില്‍ .ഒരിക്കലും തിരിച്ചു പിടിക്കാന്‍ കഴിയാതെ വരും ടീച്ചറുടെ ഈ മനോഭാവം പ്രശംസാര്‍ഹം തന്നെ.ഈ കുട്ടികള്‍ ആണല്ലോ നാളത്തെ നമ്മള്‍ ....ആശംസകള്‍ ....ഇത്തരം അനുഭവം പറഞ്ഞതിന് .....ധന്യമായ ജിവിതം ആയി മാറിയിരിക്കുന്നു ഈ പ്രവ്ര്തികൊണ്ട് ടീച്ചരുടെത് .ബ്ലോഗ്ഗ് രംഗത്ത് ഇത് പോലെ ആളെ ഓര്‍ത്തു അഭിമാനിക്കുകയും ചെയ്യാം...
ReplyDeleteഎന്താ പറയാ..
ReplyDeleteപ്രാണിനെ കാത്തിരിക്കുന്ന ഒരു നല്ല ഭാവിക്കായ് പ്രാര്‍ത്ഥിക്കാം...
വര്‍ഷിണിയ്ക്ക് നന്മകള്‍..
ടീച്ചറുടെ ഈ സദ്പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവാനുഗ്രഹം ഉണ്ടാവണമേയെന്ന്
ReplyDeleteഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവിധ ആശംസകളും നേരുന്നു.
ഈശ്വരനോട് ആദ്യം ദേഷ്യം തോന്നിയതു മനസ്സിലാക്കാം. പിന്നെ നന്ദി പറയുന്നതെന്തിനാണെന്നാ മനസിലാകാത്തത്. ഇത്തരം ഒരു കുഞ്ഞിനെ പരിചരിക്കാൻ അവസരം തന്നതുകൊണ്ടാണോ ? എങ്കിൽ അതൊരു ക്രൂരതയല്ലെ ? പ്രാണിനു പ്രാണനായ ഒരു ടീച്ചറെ കിട്ടിയിട്ടുണ്ടാകും. പക്ഷെ എത്ര പ്രാണ്മാർ വെളിച്ചത്തിന്റെ ഒരു നേരിയ തരി പോലുമില്ലാതെ ജനിച്ചു മരിക്കുന്നു..അവരെന്തു തെറ്റാണ് ചെയ്തത് ? ഈ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതുകൊണ്ടു കൂടിയാണ് ഈശ്വര സങ്കല്പത്തിൽ നിന്നു പിന്തിരിഞ്ഞു നിൽക്കാൻ തോന്നുന്നത്..ആഗ്രഹമില്ലാതെയല്ല....ചിലർ അപ്പോ സ്വർഗ്ഗം, നരകം, പുനർജന്മം എന്നിവയൊക്കെ പറഞ്ഞു വരും. അതിനും തെളിവ് ആവശ്യമില്ലല്ലോ.. അതൊക്കെ പോട്ടെ, ടീച്ചർക്ക് സെറിബ്രൽ പാൾസി ഉള്ള കുട്ടികളെ പഠിപ്പിച്ച് പരിചയമുണ്ടെങ്കിൽ ,അവരുടെ രക്ഷിതാക്കൾക്ക് സഹായകരമായ എന്തെങ്കിലും പഠന, ബോധന സാമഗ്രികൾ ഉണ്ടെങ്കിൽ അത് അറിയിക്കാൻ അപേക്ഷ ( മെയിൽ ചെയ്താൽ മതി ). എന്റെ ഒരു സുഹൃത്തിന്റെ കുട്ടിയ്ക്ക് ഈ രോഗമുണ്ട്..സ്നേഹാശംസകൾ..
ReplyDeleteഇത്തരം ഘട്ടങ്ങളിൽ ഈശ്വരനെ പഴിയ്ക്കാൻ നമുക്ക് ആവേശമാണ്…
Delete“എനിയ്ക്ക് എന്തിനിങ്ങനെ ഒരു വൈകല്ല്യം തന്നു “എന്ന് ഈശ്വരനിൽ അമർഷം പ്രകടിപ്പിയ്ക്കും നേരങ്ങളിൽ എപ്പോഴെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ , “എന്തു കൊണ്ട് എനിയ്ക്ക് ഇങ്ങനെ ഒരു വൈകല്ല്യം വന്നു“ എന്ന്..
ഈശ്വരൻ, പ്രാർത്ഥന ..എല്ലാം നമ്മുടെ വിശ്വാസമാണ്…
മുനുഷ്യനേയും പ്രകൃതിയേയും സൃഷ്ടിച്ചവൻ ഈശ്വരൻ തന്നെ..
എന്നാൽ ആ സൃഷ്ടികൾക്കു പിന്നിൽ ഒരു ശാസ്ത്രീയ വശം കൂടി ഇല്ലേ…?
ജനിതക കാരണങ്ങൾ കൊണ്ടാണ് മിക്കവാറും കുഞ്ഞുങ്ങൾക്ക് ഇത്തരം വൈകല്ല്യങ്ങൾ സംഭവിയ്ക്കുന്നത്..
ആധുനിക യുഗത്തിൽ കഴിയും മനുഷ്യനും ഒരു നിമിത്തം തന്നെ…!
ഒരു തിരി നാളം ഇരുട്ടറയ്ക്ക് എത്രയോ പ്രിയമുള്ളതാകുന്നു..
ഞാൻ ഇവിടെ ഒരു തിരി നാളമെങ്കില് ,
നിങ്ങളുടെ കണ്മുന്നിലെ ഇരുളിന് പ്രകാശം നൽകാൻ കഴിവുന്ന സഹായം ചെയ്യുക..!
ഓട്ടിസം രോഗമല്ല; മറിച്ച് ജന്മനാതന്നെയുണ്ടാകുന്ന സങ്കീര്ണതകള് നിറഞ്ഞ മസ്തിഷ്കത്തിന്റെ ഒരു അവസ്ഥയാണ്.
സാമൂഹീകരണ പ്രക്രിയയിലും ആശയവിനിമയത്തിലും പെരുമാറ്റരീതികളിലും ഓട്ടിസം ബാധിച്ചവര് മറ്റുള്ളവരില് നിന്ന് തികച്ചും വ്യത്യസ്തരായിരിക്കും..
ഓട്ടിസം ലക്ഷണങ്ങൾ കാണപ്പെടുന്ന കുഞ്ഞുങ്ങളിൽ മിക്കവരും പൂര്ണ്ണ ആരോഗ്യവാന്മാരാണ്..!
Pure Montessory system follow ചെയ്യുന്ന സ്ക്കൂളുകൾ ഇത്തരം കുഞ്ഞുങ്ങൾക്കു വേണ്ടി മാത്രമുള്ളതാ ണ്…
പഠന രീതികളും. സാമഗ്രികളും ഇവർക്കു വേണ്ടി മാത്രം രൂപീകരിച്ചിട്ടുള്ളതാണ്..!
ചാൾസ് ഡാർവിൻ പോലുള്ള പ്രമുഖരും ഓട്ടിസം ബാധിച്ചവരെന്ന് എത്ര പേര്ക്കറിയാം…??
ചില നേരങ്ങളിലെ ഞങ്ങളുടെ ആശ്വാസ വചനങ്ങള് ആണിത്…!
തലച്ചോറ് മരവിച്ചു മനസ് ശൂന്യം...!! ഹൃദയ വേദനയോടെ യാത്ര പറയുന്നു സ്നേഹാശംസകള്‍
ReplyDeleteഎന്തു പറയാൻ
ReplyDelete... ആദ്യം ദൈവത്തെ സ്മരിക്കാം
ഈ നല്ല മൻസന് നന്മകൾ നേരുന്നു
*ഈ നല്ല മനസിന് നന്മകൾ നേരുന്നു
Deleteഅദ്ധ്യാപനം ഭൂമിയിലെ ഏറ്റവും മാന്യമായ തൊഴിലാണ് എന്നു പറയാറുണ്ട്.... ദൈവീകമായ ഒരു നിയോഗമാണത്.... ടീച്ചര്‍ ഈ തൊഴിലിലെ ദൈവികത്വം തിരിച്ചറിഞ്ഞിരിക്കുന്നു... ഇനിയും കൃത്യമായ സേവന പന്ഥാവിലൂടെ ഈ തൊഴിലില്‍ വിജയിക്കാനും അതുവഴി ജീവിതം സാര്‍ത്ഥകമാക്കാനും ടീച്ചര്‍ക്ക് കഴിയുമാറാകട്ടെ..... ഡിഫറന്റിലി ഏബിള്‍ഡ് ആയ ആ കുട്ടിക്ക് സമൂഹത്തിന് സേവനം നല്‍കാനാവുന്ന ശോഭനമായ ഒരു ഭാവി ഉണ്ടവട്ടെ....
ReplyDeleteപ്രാര്‍ത്ഥനകളോടെ.....
പറയുവാൻ ഒന്നും ഇല്ല. അല്ല പറയുവാൻ കഴിയുന്നില്ല എന്നതാണ് സത്യം.. അത്രയും ഹൃദയത്തിൽ തട്ടിയ കുറിപ്പ്..
ReplyDeleteപ്രിയരേ…ഞാൻ ഒന്നു പറഞ്ഞോട്ടെ..
ReplyDeleteഎന്റെ അദ്ധ്യാപനത്തിന് പ്രശംസ ലഭിയ്ക്കുവാനോ,,
ഞാന് ഒരു വലിയ കാര്യം , അല്ലെങ്കില് പുണ്ണ്യ കർമ്മം ചെയ്തു എന്നു അറിയിയ്ക്കുവാനോ അല്ല ഞാൻ ഈ പോസ്റ്റ് ഇട്ടത് എന്നു കൂടി അറിയിയ്ക്കട്ടെ …!
നന്ദി…പ്രാര്ത്ഥനകൾ….
ശുഭരാത്രി…!
വായിച്ചു തീര്‍ക്കാന്‍ കുറെ സമയം എടുത്തു കാരണം ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചു ..
ReplyDeleteഓട്ടിസം എന്നത് ജനിതകവൈകില്യം അല്ല .. എന്തുകൊണ്ട് എങ്ങനെ ഉണ്ടാകുന്നു എന്നതിന് ഒരു വിശദീകരണം നല്‍കാന്‍ ഡോക്ടര്ന്മാര്‍ക്ക് കഴിയാറില്ല ഒരു പക്ഷെ ഗര്‍ഭാവസ്ഥയില്‍ (തലച്ചോറിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍) അമ്മയ്ക്കുണ്ടാകുന്ന എന്തെങ്കിലും സ്‌ട്രെസ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നതാകാം എന്ന് പറയുന്നു (ഒരു രക്ഷപെടല്‍ അതും തെളിയക്കപ്പെട്ടിട്ടുല്ലതല്ല) ... ഇതുകൊണ്ട് ചിലതരം സ്വഭാവ വൈകില്യങ്ങള്‍ ആണ് കൂടുതലായും ഉണ്ടാകുന്നത് കാഴ്ചയില്‍ വളരെ നോര്‍മ്മല്‍ ആണെങ്കിലും മറ്റുകുട്ടികളെപ്പോലെ പെരുമാറാന്‍ അവര്‍ക്ക് കഴിയാറില്ല ... ഇവര്‍ എപ്പോഴും ഒരേ പാട്ടേണില്‍ ജീവിക്കാന്‍ താല്പര്യപ്പെടുന്നു ഉദാഹരണത്തിന് ഒരേ സമയത്ത് ഭക്ഷണം കഴിക്കുക ഒരേ തരത്തില്‍ ഉള്ള ഡ്രസ്സ് ഉപയോഗിക്കുക .. ഭക്ഷണകാര്യത്തില്‍ തന്നെ കഴിക്കുന്ന രീതിയിലും കഴിക്കുന്ന ഭക്ഷണത്തില്‍ പോലും എന്നും സെയിം രീതിയില്‍ ആവാന്‍ അവര്‍ ശഠിക്കുന്നു .. ഒരു കള്ളിയിലൂടെ കറങ്ങുന്ന പാവയെപ്പോലെ ജീവിക്കാന്‍ ഇഷ്ടപ്പെടുക അതില്‍ നിന്നും വ്യത്യാസം വന്നാല്‍ ടോലരെറ്റ് ചെയ്യാന്‍ പറ്റാതെ വരിക ഭാഷ ഇല്ലാത്ത അവസ്ഥ, അപകടങ്ങളെ തിരിച്ചറിയാന്‍ പറ്റാതിരിക്കുക ഉദാഹരണത്തിന് സാധാരണ കുട്ടികളോടെ തീ കൊണ്ടാല്‍ പൊള്ളും വേദനിക്കും എന്ന് പറഞ്ഞാല്‍ അവര്‍ക്കത് മനസ്സിലാകും പക്ഷെ ഈ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ ഭാഷ മനസ്സിലാക്കാന്‍ കഴിയാറില്ല അത് മനസ്സിലാവാന്‍ ഒരിക്കല്‍ ഒന്ന് പൊള്ളല്‍ എല്ക്കെണ്ടിവരും അവസ്ഥ റോഡില്‍ ഇറങ്ങിയാല്‍ വണ്ടി തട്ടാന്‍ സാധ്യത ഉണ്ട് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല ..വളരെ ദുഖകരമായ ചില സ്കില്ലുകള്‍ പൂര്‍ണ്ണമായും ഉണ്ടാവാത്ത ഒരു അവസ്ഥ ... പലപ്പോഴും ഇവര്‍ ഒരു ബബിളിനുള്ളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നു അതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് വല്ലാതെ സ്‌ട്രെസ് ഉണ്ടാക്കും കൂട്ടുകൂടാന്‍ കഴിയാതിരിക്കുക എപ്പോഴും ഒറ്റയ്ക്ക് കഴിയാന്‍ ഇഷ്ടപ്പെടുക
എന്നാലും പരിശീലനം ലഭിച്ച ആളുകള്‍ക്ക് കുറച്ചൊക്കെ അവരെ ട്രെയിന്‍ ചെയ്തെടുക്കാന്‍ സാധിക്കും ... ഇവര്‍ക്കുള്ള മറ്റൊരു സവിശേഷത ചില കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും പുറകില്‍ ആണെങ്കിലും അവര്‍ക്കുള്ള കഴിവില്‍ അവരെ ബീറ്റ് ചെയ്യാന്‍ നോര്‍മ്മല്‍ കുട്ടികള്‍ക്ക് കഴിയില്ല ഉദാഹരണം ചിലര്‍ക്ക് കമ്പ്യൂട്ടറില്‍ സ്കില്‍ ഉണ്ടാവും ചിലര്‍ക്ക് എലക്ട്രോനിക്സില്‍ .. പൊതുവേ വികിസിത രാജ്യങ്ങളില്‍ ചെയ്യുന്നത് അവരെ മറ്റുള്ളവരെപ്പോലെ ആക്കാന്‍ ശ്രമിക്കുന്നതിനു പകരം അവരെ അവരുടെ വഴിയിലൂടെ തന്നെ മുന്നോട്ടു നടത്തുകയാണ് .. അവര്‍ക്കുള്ള കഴിവുകള്‍ കണ്ടെത്തി അതിനെ വളര്‍ത്തിയെടുക്കുക ... അതിനു വേണ്ടി അവര്‍ക്കായുള്ള സ്കൂളുകളുടെ ട്രെയിനിങ്ങുകളും ഒക്കെ കൊടുക്കാറുണ്ട് ..
വര്ഷിനിക്ക് പ്രാണിന്റെ അമ്മയോട് ഇര്‍ഷ തോന്നിയത് അങ്ങനെ ഒരു കുട്ടിയുടെ അമ്മയുടെ മനസ്സ് നിങ്ങള്ക്ക് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് ... കാരണം സ്വന്തം കുട്ടിയുടെ വൈകില്യങ്ങള്‍ മറ്റുള്ളവരോട് പറയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്ത് എന്നത് അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ...
അതും നമ്മുടെ നാട്ടില്‍... മറ്റുള്ളവരുടെ ദൌര്‍ബല്യങ്ങളെ ഇത്രയധികം ആഘോഷിച്ചു അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സമൂഹത്തില്‍ ഒക്കെ മരച്ചുവേയ്ക്കാനെ ഒരു സാധാരണക്കാരന്‍ ശ്രമിക്കൂ .... എന്നാലും അതിനെ അക്സപ്റ്റ് ചെയ്യുക എങ്ങെനെ ഓവര്‍കം ചെയ്യാം എന്ന് ആലോചിക്കുന്നതാണ് രക്ഷകര്‍ത്താക്കള്‍ ആ കുഞ്ഞിനോട് കാണിക്കാവുന്ന ഏറ്റവും വലിയ സ്നേഹം ..
അതേപോലെ ഓട്ടിസം എന്ന അവസ്ഥയില്‍ ഉള്ള കുട്ടികള്‍ക്ക് മിക്കപ്പോഴും മരുന്നിന്റെ ആവിശ്യം ഒന്നും വരുന്നില്ല .. അമിതമായി ആക്രമ സ്വഭാവം കാണിക്കുകയോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം മരുന്നുകള്‍ ഉണ്ടാകാരോള്ളൂ ....
ബ്ലോഗ് അവസാനിപ്പിച്ചത് ഒരു ശുഭപര്യവസായി ഒരു സിനിമ പോലെ ആയിപ്പോയി ഒരു പാട്ട് കഴിയുമ്പോഴേക്കും ദരിദ്രനായ നായകന്‍ പണക്കാരന്‍ ആയി രോഗി രോഗം മാറി ആരോഗ്യവാനായി.. നഷ്ടപ്പെട്ടുപോയ കാമുകിയെ തിരികെക്കിട്ടി .. അതൊക്കെ സിനിമയില്‍ മാത്രമേ സംഭവിക്കൂ ലൈഫില്‍ ഉണ്ടാവാറില്ല ....
“ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള് കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.“
Deleteഎന്നാൽ പാരമ്പര്യമായും ഓട്ടിസം ബാധിയ്ക്കുന്നുണ്ട്..
ഇവർ ഓരോ തരത്തിൽ വിഭിന്നരാണ്...എന്നാൽ ബുദ്ധിയുടെ കാര്യത്തിൽ ഇവരെ കവച്ചു വെയ്ക്കാൻ ബുദ്ധിമുട്ടാ ണ് താനും..
ഇതില് കൂടുതല് അറിവുകള് എനിയ്ക്കില്ല…
ക്ഷമിയ്ക്കാ…!
പ്രാണിന്റെ അമ്മയോട് എനിയ്ക്ക് ഈർഷ്യ വന്നു എന്നു പറയാൻ തക്ക കാരണമുണ്ട്..
അവർ ഉന്നത വിദ്ധ്യഭ്യാസം ലഭിച്ച സ്ത്രീയാ ണ്...ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നവരും..
പ്രാണിന്റെ പ്രീ സ്ക്കൂളിങ്ങിലൂടെ അവർക്ക് നല്ല പോലെ അറിയാം ഒരു ടീച്ചറെ അവർ ആദ്യം അറിയിയ്ക്കേണ്ട വിവരമണിതെന്ന്..
അതവരെ എത്രമാത്രം സഹായിയ്ക്കുമെന്നും..
ഞാൻ അതു മനസ്സിലാക്കി പെരുമാറിക്കൊള്ളും എന്നൊരൊ മനോഭാവമായിരുന്നു അവർക്ക്..
അതവർ തുറന്നു പറയുകയും ഉണ്ടായി..!
മാത്രമല്ല പ്രാണിന്റെ അച്ചൻ ഏറോനോട്ടിക്സ് ഇൻസ്റ്റിറ്റൂട്ടിൽ അദ്ധ്യപകനായി പ്രവർത്തിയ്ക്കുന്നുണ്ട്...അവിടെ അദ്ധേഹത്തിന് ഓട്ടിസം ബാധിച്ച മുതിർന്നവരുമായി ഇടപഴകുവാനും, പഠിപ്പിയ്ക്കുവാനുമുള്ള അവസരം കിട്ടുന്നു,,
അതു കൊണ്ടായിരിയ്ക്കാം, അവ്ര്ക്ക് ഇതൊരു വലിയ കാര്യം ആല്ലത്ത മനോഭാവം ഉണ്ടായത്..
എന്നാൽ കുഞ്ഞുങ്ങളുടെ ഈ രീതി സ്ക്കൂളിൽ നിന്ന് ആദ്യമായി അറിയുന്ന മാതാപിതാക്കളും ഉണ്ട്...
അവർക്കു വേണ്ട സഹായം കൌൺസിങ്ങിലൂടെയും മറ്റുമായി ഞങ്ങൾ കൊടുക്കാറുമുണ്ട്...!
ഞാൻ ഇവിടെ കുറിച്ചത് എന്റെ ക്ലാസ്സിലെ ഒരു അനുഭവ കുറിപ്പാണ്..
അല്ലാതെ ഓട്ടിസത്തിനെ കുറിച്ച് ഒരു പഠനമോ, വേദനിപ്പിയ്ക്കലൊ ഉദ്ദേശിച്ചിട്ടില്ലാ..
അങ്ങനെ ഉണ്ടാക്കി എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു ഞാൻ..
ക്ഷമിയ്ക്കണം എന്നോട്..
പ്രാൺ എന്റെ ആദ്യ ശിഷ്യനല്ല..പ്രാണിലൂടെ ഞാൻ ആ അദ്ധ്യാപനം സംതൃപ്തി നിങ്ങളുമായി പൻകു വെച്ചു എന്നു മാത്രം..!
കാരണം, അത്രമാത്രം മാറ്റങ്ങളും വളർച്ചയും അവരിൽ കൊണ്ടു വരാൻ സാധിച്ചു എന്നതു തന്നെ..!
ജീവിതം ഒരു സിനിമയായി കാണുവാനോ, കൊണ്ടുവരാനോ, എനിയ്ക്കു കഴിയില്ല എന്നു കൂടി അറിയിയ്ക്കട്ടെ സ്നേഹിതാ....!
നല്ല കാര്യം .. നല്ല മനസ്സുള്ള ടീച്ചറിന് ആശംസകള്‍
Deleteഹോഫ് മാന്‍ അഭിനയിച്ച റെയിന്‍ മാന്‍ എന്ന ഫിലിം ഓട്ടിസം ബാധിച്ച ഒരു മനുഷ്യന്റെ കഥയാണ്
ReplyDeleteഅതിലെ ഹോഫ്മാന്റെ കഥാപാത്രം..
ഹോഫ്മാന്‍ നടപ്പിലും പ്രവര്‍ത്തിയിലും സംസാരത്തിലും ഒക്കെ ഒരു ഒട്ടിസ്ട്ടിക്കായി ജീവിക്കുകയാണ് ..
പ്രാണിനു നല്ലൊരു ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു...വിനു ടീച്ചറെ പോലെ സ്നേഹനിധിയായ ഒരു ടീച്ചറെ കിട്ടിയ പ്രാണ്‍ ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇതൊക്കെ വായിച്ചപ്പോള്‍ അന്ന് മ ഗ്രൂപ്പ് ചാറ്റില്‍ പറഞ്ഞത് പോലെ അടുത്ത ജന്മത്തില്‍ എങ്കിലും വിനു ടീച്ചര്‍ എന്റെയും ടീച്ചര്‍ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.
ReplyDeleteദൈവം സഹായിക്കട്ടെ......
ReplyDeleteഓട്ടിസം ബാധിച്ച ഒരു കുട്ടി ഡോക്ടറേറ്റ് എടുത്തു വിദേശത്ത് വിസിറ്റിംഗ് പ്രൊഫസര്‍ ആയി ജോലി ചെയ്യുന്ന കഥ ഒരിക്കല്‍ മനോരമ മെട്രോയില്‍ വായിച്ചിരുന്നു ,ഇത് പോലെയുള്ള ടീച്ചര്‍മാര്‍ അത്തരം കുട്ടികളുടെ മഹാഭാഗ്യം ..അഭിനന്ദനങ്ങള്‍
ReplyDeleteഞാന്‍ ഈ അടുത്താണ് ഈ ഓട്ടിസത്തെ കുറിച്ച് കേള്‍ക്കുന്നത് ആരോഗത്തിന്റെ സ്വഭാവത്തെ കുറിച്ച് കുറച്ചു മനസ്സിലാക്കാന്‍ പറ്റി സന്തോഷം എല്ലാവര്ക്കും നല്ലത് വരുത്തട്ടെ ദൈവം തമ്പ്രാന്‍
ReplyDeleteആദ്യമായാണ് ഇവിടെ. പ്രാണിനെപ്പറ്റിയും അവന്റെ ടിച്ചറെപ്പറ്റിയും അറിഞ്ഞ് സന്തോഷിക്കുന്നു. ഈ കുട്ടികളില്‍ പലരെയും ഇച്ഛാശക്തിയുള്ള മാതാപിതാക്കളോ അല്ലെങ്കില്‍ ടീച്ചര്‍മാരോ ഉപദേശിച്ച് സ്നേഹിച്ച് വളര്‍ത്തുന്നുവെങ്കില്‍ അവര്‍ അത്ഭുതകരമായ രീതിയില്‍ രൂപാന്തരപ്പെടും. എത്രയെത്ര അനുഭവങ്ങള്‍ നമുക്കുചുറ്റും. നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍
ReplyDeleteഇതുപോലെ കുട്ടികളെ അറിഞ്ഞു പെരുമാറുന്ന ടീച്ചര്മാരെയാണ് സമൂഹത്തിനാവശ്യം. അല്ലാതെ പഠിപ്പിക്കല്‍ കേവലം ഒരു ജീവിത മാര്‍ഗ്ഗം മാത്രമായി കാണുന്ന ആളുകളെയല്ല.
ReplyDeleteനിങ്ങളാണ് യഥാര്ത്ഥ ടീച്ചര്‍ എല്ലാവര്‍ക്കും നിങ്ങള്‍ ഒരു മാതൃകയാണ്, എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നു അറിയില്ല....വെറും ഒരു ഭംഗി വാക്ക് പറയുകയല്ല, നിങ്ങള്‍ ചെയ്ത സേവനത്തിന്റെ വില അറിഞ്ഞുകൊണ്ട് പറയുകയാണ് ...
ReplyDeleteഎല്ലാ വിധ നന്മകളും നേരുന്നു ...
ഒന്നും പറയാനില്ല, നമസ്ക്കാരം മാത്രം. പ്രാണിനും അവന്റെ റ്റീച്ചർക്കും നന്മ മാത്രം ഉണ്ടാവട്ടെ.
ReplyDeleteപ്രാണിനെ ഞാനും സ്നേഹിക്കുന്നു വിനുവേച്ചി.....
ReplyDeleteഅവന്‍ ന്റെ അനിയന്‍ ...
ടീച്ചറുടെ ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല. ഇന്ന് ഇരിപ്പിടത്തില്‍ കല പരിചയപെടുത്തിയത് വഴി വാന് വായിച്ചു. ഒരു ഉത്തമ അധ്യാപിക എങ്ങിനെയാകണം എന്ന് ടീച്ചര്‍ പ്രാണിന്റെ കാര്യത്തില്‍ സ്വീകരിച്ചു പോരുന്ന സമീപനങ്ങളില്‍ നിന്ന് അടുത്തറിഞ്ഞു. കുട്ടികളുടെ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവരെ സ്നേഹം നല്‍കി മുന്നോട്ടു കൊണ്ട് പോവാനായാല്‍ അവന്റെ ജീവിതം ഒരു പരിധി വരെ വിജയിക്കും എന്നതില്‍ സംശയമില്ല... വിനു ടീച്ചര്‍ക്ക് ആശംസകള്‍
ReplyDeleteഓട്ടിസത്തെ കുറിച്ചു ഞാന്‍ ഈ അടുത്ത കാലത്താണ് അറിയുന്നത് ...ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഒരു കുട്ടി ഉണ്ട് സുരേഷ് കുട്ടന്‍ നല്ല പാട്ടാണ് അവന്റെ ...ദൈവം അറിഞ്ഞു കൊടുത്ത കഴിവാണ് അവനു ..സംഗീതം അതാണ് അവനു എല്ലാം ഞാന്‍ അവന്റെ ചില പാട്ടുകള്‍ കേട്ടിട്ടുണ്ട് ...വിനുവിന്റെ നല്ല മനസ്സില്‍ സന്തോഷം തോന്നണു .. പ്രാണിനും, വിനുവിനും നന്മ മാത്രം ഉണ്ടാവട്ടെ
ReplyDeleteഇതുപോലെ ഒരു ബ്ളോഗും ടീച്ചര്‍ക്കുണ്‌ടെന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. പെയ്തൊഴിയാന്‍ ആണല്ലോ ഞാന്‍ ഫോളോ ചെയ്യുന്ന ബ്ളോഗ്, അത് കൊണ്‌ട് ഇവിടെ നടക്കുന്ന സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല... പ്രാണിന് എല്ലാവിധ ആശംസകളും നേരുന്നു... ഒാട്ടിസം ബാധിച്ച് കുട്ടികളെ ഞാന്‍ ഇതുവരെ കണ്‌ടിട്ടില്ല... ചിലപ്പോള്‍ കണ്‌ടിട്ടും മനസ്സിലാകാതെ ഇരുന്നിട്ടുണ്‌ടാകാം.. സത്യത്തില്‍ ഇത്തരത്തിലുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ വളരെ ഡെഡിക്കേറ്റഡ് ആയിരിക്കുമെന്ന് തോന്നുന്നു... താരെ സമീന്‍ പര്‍ എന്ന അമീര്‍ ഖാന്‍ ചിത്രത്തില്‍ ഇത് പോലെ ഒരു കഥാപാത്രമുണ്‌ട് ഇനു. (അവനും ഈ അസുഖം തന്നെയാണോ, ആണെന്ന് തോന്നുന്നു)
ReplyDeleteവിനു ചേച്ചിയിലെ നന്‍മയുള്ള ടീച്ചര്‍ക്കും നല്ല മനസ്സിനും ഭാവുകങ്ങള്‍... എഴുത്ത് അവസാനം വരെ വായിച്ച് അവസാനിപ്പിക്കും വിധം പിടിച്ചിരുത്തി.
ഓട്ടിസം ഉള്ള കുട്ടികളെ ട്രെയിന് ചെയ്യുവാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ഞാന്‍ ശ്രദ്ധിച്ചത് അവര്‍
ReplyDeleteപാട്ട് കേട്ടാല്‍ ശാന്തരായിട്ട് ഇരിക്കാറുണ്ട്.നന്നായി വരയ്ക്കും പെയിന്റ് ചെയ്യും. കണക്ക് ഒന്നു പോലും തെറ്റാതെ ചെയ്യുമ്പോള്‍
ചിലര്‍ക്ക് സാഹിത്യം ഒട്ടും വഴങ്ങുന്നില്ല.
എന്റെ സ്കൂളില്‍ ഇപ്പോള്‍ മൈല്‍ഡ് ഓട്ടിസമുള്ള ഒരു കുട്ടിയുണ്ട് അവന്‍ ഒറ്റയ്ക്ക് ഉള്ള എല്ലാ ആക്റ്റിവിറ്റിയും ചെയ്യും
പക്ഷെ ഗ്രൂപ്പ്, വലിയ ശബ്ദകോലാഹലം ഒന്നും ഇഷ്ടമല്ല. ഇവിടെ വാട്ടര്‍ ലൂ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് ഒരു കുട്ടിയുണ്ട്
ഓട്ടിസ്റ്റിക് ആണ് എന്റെ വീട്ടില്‍ വരും . ഒരു പ്രത്യേക ബ്രാന്‍ഡ് കോണ്‍ഫ്ലക്സ് ആണ് എന്നും ബ്രേക്ക് ഫാസ്റ്റ്.
അമേരിക്കയില്‍ പുതിയ സ്റ്റാറ്റിസ്റ്റിക് കണക്ക് പ്രകാരം 88 കുട്ടികളില്‍ ഒരാള്‍ ഓട്ടിസ്റ്റിക് ആണ്, പലപ്പോഴും നാലു വയസ്സില്‍ സ്കൂളില്‍ പോകും വരെ മൈല്‍ഡ് ഓട്ടിസം തിരിച്ചറിയപ്പെടുന്നില്ല. 'കുട്ടി വാശിക്കാരനാ' അല്ലങ്കില്‍ അധികം സംസാരിക്കില്ല' എന്നൊക്കെയുള്ള കാര്യങ്ങള്‍ നിസ്സാരമായി കാണും . അല്ലങ്കില്‍ അവനൊരു വഴക്കുമില്ല എത്ര നേരം വേണമെങ്കിലും ഒറ്റയ്ക്ക് കളിക്കും - എന്നൊക്കെ ആണ് മാതാപിതാക്കള്‍ കരുതുക.
അവര്‍ക്ക് സിമ്പതി ഒന്നും ആവശ്യമില്ല. ഡിഫറന്റ്‌ലി ഏബിള്‍ഡ്! അത്രയെ ഉള്ളു.
സാധാരണ കുട്ടികള്‍ക്ക് ഇല്ലാത്ത അനേകം കഴിവുകള്‍ അനുഗ്രഹമായിട്ടുള്ളവര്‍......
വിഷയം സ്വല്പം നൊമ്പരം കലർന്നതാണെങ്കിലും,ഇത്രയും ഹൃദയത്തിൽ സ്പർശിക്കുന്ന വിധത്തിൽ അത് വായനക്കാരിലേക്കെത്തിക്കാൻ ടീച്ചർക്കുള്ള കഴിവിനെ ഞാൻ നമിക്കുന്നു. ഈ കാര്യത്തെ പറ്റി കൂടുതൽ കാര്യങ്ങൾ ആധികാരികമായി പറയാനൊന്നും എനിക്കറിയില്ല. നൊമ്പരമായി പ്രാൺ. ആശംസകൾ.
ReplyDeleteഒന്നും പറയാനാവുന്നില്ല വര്‍ഷൂ..
ReplyDeleteഎന്താണ് എഴുതേണ്ടത് എന്നറിയില്ല.. ആശംസകള്‍
ReplyDeleteഞങ്ങളെ നെഞ്ചോട് ചേർത്തു വെച്ച പ്രിയരേ....നന്ദി...സ്നേഹം...!
ReplyDeleteആദ്യമേതന്നെ ടീച്ചറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങട്ടെ,
ReplyDeleteപ്രൈമറി സ്കൂളിലെ അധ്യാപകരാണ് ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികാസത്തിലെയും മാനസിക വളര്ച്ചയിലെയും മുഖ്യ പങ്കാളികള്‍ എന്ന് ഇതുവായിച്ചവരോടോന്നും പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലല്ലോ,
എന്‍റെ അപ്പനും അമ്മയും എല്‍.പി സ്കൂള്‍ അധ്യാപകരായിരുന്നതുകൊണ്ട് ഇതുപോലെ ഒത്തിരിയൊത്തിരി അനുഭവങ്ങള്‍ വീട്ടില്‍ പങ്കുവെച്ചു കേട്ടിട്ടുണ്ട്. കൊച്ചു ക്ലാസുകളിലെ അധ്യാപകര്‍ക്ക് രക്ഷകര്‍ത്താക്കലടങ്ങുന്ന സമൂഹം വലിയ വിലയൊന്നും കല്പ്പിക്കുന്നുണ്ടാവില്ല, കോളേജ് പ്രോഫസേര്സിനു മറിച്ചും! എങ്കിലും ഇതിലെ അന്തരം വളരെ വലുതാണ്.
ടീച്ചരെപ്പോലെ ആത്മാര്‍ഥതയുള്ള അധ്യാപകരിലെറയും ഈ കുഞ്ഞുകുട്ടികളുടെ രൂപപ്പെടുത്തലില്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. നാളെയുടെ നല്ല പൌരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ഏത് മതാധ്യാപകര്‍ക്കും കഴിയുന്നതില്‍ കൂടുതല്‍ പ്രയത്നിക്കുന്നതും നിങ്ങളാണ് എങ്കിലും അത് അന്ഗീകരിക്കപ്പെടുന്നില്ല. ആ സത്യം ഓര്‍മത്തുകൊണ്ട്തന്നെ വരും നാളുകളിലും കൂടുതല്‍ അര്‍പ്പണബോധത്തോടെ ആരില്‍നിന്നും ഒരു നല്ലവാക്കുപോലും തിരികെ പ്രതീക്ഷിക്കാതെ അധ്വാനിക്കാനുള്ള കരുത്ത് ജഗദീശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്തിച്ചുകൊണ്ട് ഒരായിരം നന്ദിയും സ്നേഹ ബഹുമാനങ്ങളും അറിയിച്ചുകൊള്ളൂന്നു.
ഇവിടെയൊക്കെ ഏറ്റവും പരിഗണന കിട്ടുന്നതു ഇത്തരം കുട്ടികൾക്കാണ് കേട്ടോ
ReplyDeleteസാധ്യമാല്ലെന്നോർതാം..... മാഹാത്ഭുതങ്ങൾ നീ ചെയ്തൂ.... എന്നാ വരികളിലൂടെ ഞാനെന്നും ദൈവത്തിനോട് യാചിക്കുന്നത്...വിശ്വാസം.. ദൈവമിത് സാധിച്ച് തരുമെന്നു...
ReplyDeletewww.musingsofsher.in
ReplyDeleteAutism has no bounds