Wednesday, March 14, 2012
* കുറുമ്പി പെണ്ണ് *
കിറ്റി കുറുമ്പിയെ നാട്ടുകാർക്കും വീട്ടുകാർക്കും ഒരു പോലെ അറിയാം..
എപ്പോഴും എന്തെങ്കിലും കുസൃതി ഒപ്പിച്ച് ഓടി ഒളിയ്ക്കുന്ന അവളെ എല്ലാവർക്കും ഇഷ്ടമായിരുന്നു…!
ഇപ്പോൾ അവളുടെ കുസൃതികൾ എന്താണെന്ന് അറിയാൻ നിങ്ങൾക്ക് വല്ലാത്തൊരു ആകാംക്ഷയില്ലേ…?
പറയാം ട്ടൊ..കേട്ടോളൂ…
ഒരു ദിവസം കിറ്റി പെണ്ണിന്റെ അമ്മ അവളെ കളിയ്ക്കാനായി തുറന്നു വിട്ടു…
“നല്ല പൂച്ചകുട്ടിയായി അടക്കത്തോടേയും ഒതുക്കത്തോടേയും മറ്റുള്ളവരെ ശല്ല്യം ചെയ്യുന്ന തരത്തിൽ കളിയ്യക്കരുത് ട്ടൊ, മോളൂ….“
അമ്മ പിന്നേയും പിന്നേയും കിറ്റി പെണ്ണിനെ ഓർമ്മിപ്പിച്ചു..!
കിറ്റി പെണ്ണ് സന്തോഷത്തോടെ തലയാട്ടി തുള്ളിച്ചാടി ഒന്ന് തിരിഞ്ഞു നോക്കി..
ഹാവൂ…അമ്മ പോയിരിയ്ക്കുന്നു…
അവൾ നേരെ ജുട്ടു നൊച്ചന്റെ മാളം ലാക്കാക്കി ഓടി..
അവനെ ഒന്ന് വിരട്ടിയിട്ടു തന്നെ കാര്യം....!
കിറ്റി പെണ്ണിനെ കണ്ടതും ജുട്ടു നൊച്ചൻ ജീവനും കൊണ്ട് ഓടി മാളത്തിൽ ഒളിച്ചു..!
കിറ്റിയ്ക്ക് ആവേശമായി…
അവൾ തോട്ടത്തിലേയ്ക്ക് തിരിഞ്ഞോടി…അതാ…
പുൽപരപ്പിൽ കുഞ്ഞി കുരുവി തത്തി കളിയ്ക്കുന്നു..
ജുട്ടുവിനെ കിട്ടിയില്ലേൽ കുഞ്ഞി കുരുവി…കിറ്റി മനസ്സിൽ ചിരിച്ചു..!
എന്നാൽ കുഞ്ഞി കുരുവി സൂത്രകാരി ആയിരുന്നു..
കിറ്റി പെണ്ണിനെ കണ്ടതും അവൾ ചെറിയ ഉയരത്തിൽ മാനത്ത് പറന്ന് കളിയ്ക്കാൻ തുടങ്ങി..
അതു കണ്ട കിറ്റിയ്ക്ക് വാശിയായി…
ഹ്മ്മ്...കുഞ്ഞി കുരുവിയ്ക്ക് എന്തൊരു അഹങ്കാരമാ …
ഇന്നു ഞാൻ അവളെ പിടിച്ചതു തന്നെ..
വാശിയേറി കിറ്റി പെണ്ണ് കുഞ്ഞി കുരുവിയെ പിടിയ്ക്കാനായി അടുത്ത് കണ്ട മരത്തിൽ വലിഞ്ഞു കയറി..
പക്ഷേ…മരക്കൊമ്പിൽ ഇരുന്ന് കുഞ്ഞി കുരുവിയെ പിടിയ്ക്കാൻ പോയിട്ട് ഒന്ന് തോടാൻ പോലും സാധ്യമല്ലാന്ന് മനസ്സിലാക്കിയപ്പോൾ കിറ്റി പെണ്ണ് മരത്തിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു…!
അമ്മേ….അവൾ അറിയാതെ നിലവിളിച്ചു പോയി..
താൻ ഒരു മരക്കൊമ്പിൽ തൂങ്ങി കിടക്കുകയാണെന്ന പരിസര ബോധം അപ്പോഴാണ് അവൾക്കുണ്ടായത്…
പിടി വിട്ടാൽ …ദാണ്ടെ മൂക്കും കുത്തി താഴെ…
അവൾക്ക് പേടിയായി….
ഹൊ….ഇച്ചിരി പോലും ചോര പൊടിഞ്ഞാൽ കാറി നിലവിളിയ്ക്കുന്ന ന്റെ കയ്യോ..കാലോ ഒടിഞ്ഞാലുള്ള സ്ഥിതി…ഹൊ…
കിറ്റി പെണ്ണ് രക്ഷയ്ക്കായി ‘മ്യാവൂ…മ്യാവൂ…മ്യാവൂ…’ എന്ന് തൊണ്ട പൊട്ടും വിതം ചീറി കരഞ്ഞു..!
പൂന്തോട്ടത്തിലെ മരങ്ങൾക്കിടയിൽ കള്ളനും പോലീസും കളിച്ചിരുന്ന് ജിമ്മും ജൂലിയും അപ്പോഴാണ് കിറ്റി പെണ്ണിന്റെ അലമുറ കരച്ചിൽ കേട്ടത്..
മര കൊമ്പിൽ തൂങ്ങി കിടക്കുന്ന കിറ്റി പെണ്ണിനെ കണ്ടപ്പോൾ അവർക്ക് സഹതാപം തോന്നി..
പാവം പൂച്ച കുട്ടി, ജിം…വന്നേ…നമുക്കവളെ രക്ഷപ്പെടുത്താം..
ജൂലി ജിമ്മിനോട് സങ്കടം പറഞ്ഞു..
ജിമ്മിനും പാവം തോന്നി, കിറ്റി പെണ്ണിനോട്..
ജിം ഓടി പോയി വീട്ടിൽ പുറകു വശത്തായി ചാരി വെച്ചിരിയ്ക്കുന്ന ഏണി എടുക്കാനായി ഓടി..
ജൂലിയുടെ സഹായത്തോടെ ജിം ആ ഏണി മരത്തിൽ ചാരി വെച്ച്, സാവകാശം മരത്തിൽ കേറിപറ്റി..!
ജിമ്മിനെ അരികിൽ കണ്ടതും കിറ്റി പെണ്ണിന്റെ കണ്ണുകള് തിളങ്ങി…
കുടു കുടേന്ന് വീണുരുണ്ടിരുന്ന കണ്ണുനീർ തുള്ളികൾ പെട്ടെന്ന് നിലച്ചു..
ജിം അവളെ വാരിയെടുത്ത്, സാവകാശം ഏണിയിലൂടെ ഇറങ്ങി…
മരത്തിനു താഴെ നിന്ന് ജൂലി കയ്യടിച്ച് ജിമ്മിനെ പ്രോത്സാഹിപ്പിച്ചു..
ഏണിയിൽ നിന്നിറങ്ങിയതും ജിം കിറ്റി പെണ്ണിനെ കൈകൾക്കുള്ളിൽ നിന്ന് പുല്ലിലേയ്ക്ക് കളിയ്ക്കാനായി വിട്ടു..
കിറ്റി പെണ്ണ് സന്തോഷത്തോടെ ജിമ്മിനും ജൂലിയ്ക്കും ‘മ്യാവൂ …മ്യാവൂ…എന്ന് ചിരിച്ച് നന്ദി അറിയിച്ച്,,
ഒരു നിമിഷം എന്നില്ലാതെ ഒറ്റയോട്ടം വെച്ചു കൊടുത്തു…
എങ്ങോട്ടാണെന്നൊ..?
ജുട്ടുവിന്റെ മാളത്തിലേയ്ക്ക്..,,
ജുട്ടുവിനെ ഒന്ന് പേടിപ്പിച്ച് ഓടിപ്പിച്ചിട്ടു തന്നെ കാര്യം…
കൂടെ.. കൂടെ ..കുഞ്ഞി കുരുവി പരിസരത്തെങ്ങാനും ഉണ്ടോ എന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ടിരുന്നു..!
കൂട്ടരേ…ഇതാണ് കിറ്റി പെണ്ണ്…
അവളുടെ കുറുമ്പ് ഇല്ലാതാക്കാൻ ഒരു സംഭവത്തിനും സാധ്യമാകില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ…?
Subscribe to:
Post Comments (Atom)
എത്ര അനുഭവത്തില്‍ നിന്നും പാഠം പഠിക്കാത്ത സാധാരണ മനുഷ്യര്‍ .... ! കിറ്റിയെ എനിക്ക് തരണേ എന്റെ മോന് ഇഷ്ടാകും .
ReplyDeleteകിറ്റി പെണ്ണിനോട് ചൊദിച്ചു നോക്കട്ടെ ട്ടൊ...നന്ദി ..!
Deleteടീച്ചറെ.... കുട്ടികള്‍ക്കു വേണ്ടിയുള്ള എഴുത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നണ്ട് ടീച്ചറുടെ രചനകള്‍.... മലയാളത്തിലെ കുട്ടികള്‍ക്കായുള്ള രചനകള്‍ ചിലപ്പോഴൊക്കെ മറിച്ചു നോക്കാറുണ്ട് ഞാന്‍. ഈ കഥ കുട്ടികള്‍ക്കു വേണ്ടിയുള്ള എഴുത്തിന്റെ തലത്തില്‍ വെച്ച് അവയോട് താരതമ്യം ചെയ്തു നോക്കി.... വളരെ ഉയരത്തിലാണ് ഈ കഥയുടെ സ്ഥാനം എന്നു പറഞ്ഞു കൊള്ളട്ടെ....
ReplyDeleteഈ രചനകള്‍ കേവലം ബ്ലോഗിടങ്ങളിലെ വായനക്കപ്പുറം വിപുലമായ ഒരു വായന ആവശ്യപ്പെടുന്നുണ്ട്....
ഈ തൂലികക്ക് എന്റെ പ്രണാമം....
മാഷേ...പ്രണാമം....നന്ദി, സന്തോഷം ട്ടൊ...!
Deleteജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ ടീച്ചറെ ..ലേശം വെണ്ണയും പച്ചിലകളും ഒക്കെ കൊടുത്താല്‍ ചിലപ്പോള്‍ അല്ലെ ?കുട്ടിക്കഥ എന്നെത്തെയും പോലെ ഉഷാറായി .ബാലരമ പൂട്ടിച്ചേ അടങ്ങൂ അല്ലെ ?
ReplyDeleteപാവാണ് ഞാന്‍ ... :)
Deleteനന്ദി സിയാഫ്...!
കണ്ടാലും,കൊണ്ടാലും പഠിക്കാത്തോര്ണ്ടല്ലോ?അങ്ങ്നെ ള്ളോര്ടെ ഗതി സാധാരണ
ReplyDeleteഅധോഗത്യാ.
ആശംസകള്‍
നല്ല അഭിപ്രായം....മാനിയ്ക്കുന്നു...നന്ദി..!
Deletevery good
ReplyDeleteനന്ദി...!
Deleteകുട്ടിത്തമുള്ള കഥയും ഭാഷയും... കഥ ഊരിക്കൊണ്ടു പോകുന്നു..!!!
ReplyDeleteനന്ദി...!
Deleteകുറുമ്പ് ഇച്ചിരി കൂടുന്നു... !!
ReplyDelete((കിറ്റി പൂച്ചേടെ കാര്യമാ..))
നിയ്ക്കറിയാം....എന്നേം ചേര്‍ത്ത് പറഞ്ഞതാന്ന് ട്ടൊ...
Deleteസന്തോഷം ട്ടൊ...!
ഇപ്രാവശ്യത്തെ കഥാപാത്രങ്ങളുടെ പേര് ജോറായിട്ടുണ്ട്.. കിറ്റി, ജുട്ടു, ജിമ്മ്, ജൂലി :-)
ReplyDeleteകുട്ടിക്കഥകളുടെ ഹൈലൈറ്റ് കഥകളിലൂടെ കുഞ്ഞുങ്ങളെ സന്മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുക എന്നതാണ്. ഇതില്‍ രണ്ട് സന്മാര്‍ഗ്ഗമുണ്ട്; ഒന്ന് ആപത്തില്‍പ്പെട്ടവരെ നമ്മള്‍ സഹായിക്കുക എന്നതും രണ്ടാമത്തേത് ഒരു കാര്യം തുടങ്ങുന്നതിന് മുന്നെ ഒന്ന് ആലോചിയ്ക്കുക എന്നതും. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല വലിയവര്‍ക്കും ഇതൊരു പാഠമാണ്.
പിന്നെ ഒരു കാര്യം, ഞാനിത് വായിക്കാന്‍ വേണ്ടി സ്ക്രോള്‍ ചെയ്യുന്നതിനിടയില്‍ റിത്തു കിറ്റിയെ കണ്ടു... മുടി കെട്ടുന്നിടത്ത് നിന്ന് ഓടി വന്ന് എന്നോട് മുകളിലോട്ട് സ്ക്രോള്‍ ചെയ്യാന്‍ പറഞ്ഞു.. കിറ്റിയുടെ മുടികെട്ട് അവര്‍ക്ക് വലിയ ഇഷ്ടായി.. തിരക്കിനിടയില്‍ കഥയെന്താന്ന് ചോദിച്ചില്ല! സ്കൂളില്‍ നിന്ന് വന്നിട്ട് പറഞ്ഞ് കൊടുക്കാം..
ശുഭദിനാശംസകള്‍!
നന്ദി ട്ടൊ....റിതൂന്‍ കഥ പറഞ്ഞു കൊടുത്തുവോ..?
Deleteകിട്ടി പൂച്ചയെ നിക്കും ഇഷ്ടമായി .....ഭാവുകങ്ങള്‍
ReplyDeleteനന്ദി ട്ടൊ..!
Deleteഎനിക്കിപ്പോ ഈ കൊച്ചു പിള്ളേർക്കുള്ള കഥകളൊന്നും അത്ര പിടിക്കാറില്ല.വായിച്ചു കോട്ടുവായിടുന്നു ..:)
ReplyDeleteനല്ലോരു പേരുണ്ടായിട്ട് തിരഞ്ഞെടുത്ത പേരല്ലേ...അതാ...
Deleteനന്ദി ട്ടൊ.. :)
പ്രദീപ് കുമാര്‍ പറഞ്ഞത് ശര്യാ..
ReplyDeleteകുറച്ച് കൂടി വിശാലമായ ഒരു വായന വര്‍ഷിണി അര്‍ഹിക്കുന്നുണ്ട്...
എനിക്കിഷ്ടായി കഥ..
ഇതൊക്കെ ഞാനെന്നാ മോള്‍ക്ക് പറഞ്ഞ് കൊടുത്ത് തീരാണാവൊ..
അപ്പോള്‍ എങ്ങിനാ ഐ എസ് ഡി വിളിച്ച് കഥ പറഞ്ഞ് കൊടുക്കണേന്‍റെ ബില്ലൊക്കെ വര്‍ഷിണി തരുമല്ലൊ ല്ലേ..?
നന്ദി ട്ടൊ....അതിലും നല്ല്ലത് ഫിദ മോളെ ഇങ്ങ് എത്തിയ്ക്കുന്നതായിരിയ്ക്കും സമീരന്‍... :)
Deleteപ്രദീപ് മാഷ് മുകളില്‍ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത് .
ReplyDeleteവിനു ടീച്ചര്‍ കുട്ടികളുടെ മനസ്സിനെ ഗൌരവത്തോടെ വായിച്ചറിയുന്ന ഒരു അധ്യാപിക ആണ്
ആശംസകള്‍ ടീച്ചറെ ...
നന്ദി ട്ടൊ...ഒരുപാട് സന്തോഷം...!
Deleteഒന്നും പറയാനില്ല നന്നായിരിക്കുന്നു കിറ്റി ആശംസകള്‍
ReplyDeleteനന്ദി ട്ടൊ..!
Deleteഒത്തിരി ഇഷ്ടായി ട്ടോ.
ReplyDeleteനന്ദി...സന്തോഷം വെള്ളരീ...!
Deleteസ്നേഹം പ്രിയരേ...
ReplyDeleteമുതിർന്നവർ ദയവായി കുട്ടികളുടെ കഥകൾ ആണെന്ന മുൻ ധാരണയിൽ തന്നെ വായിയ്ക്കുമല്ലോ...നന്ദി..!
നന്നായി എഴുതി എന്നു പറയേണ്ടതില്ലല്ലോ എന്നാലും പറയാം നന്നായിരിക്കുന്നു
ReplyDeleteകഥയിലെ കഥാ പാത്രങ്ങളെ ഒന്നു മാറ്റാന്‍ പറ്റുമോ .... അങ്ങിനെ ഒന്നു ശ്രമിച്ചു കൂടെ
കുട്ടികള്‍ക്കുള്ള കഥയിലും കാര്‍ട്ടൂണുകളിലും എന്തേ എപ്പോഴും ഒരേ കഥാ പത്രങ്ങള്‍ വരുന്നത്
അവരുടെ മാനസിക അവസ്ഥ അതിനോടു മാത്രമേ ചെരുകയുള്ളൂ , ....
വര്‍ഷിണിയുടെ കഥയുടെ കാര്യമല്ല ഞാന്‍ ഇവിടെ ഉദ്ദേശിച്ചത് പൊതുവായാണ് ..
അതിനൊരു മാറ്റമായി കൊണ്ടാണന്നു തോന്നുന്നു ബാറ്റ്മാന്‍ ...സൂപ്പര്‍ മാനും ബെന്‍റനൊക്കെ വന്നത് ...
മലയാളത്തില്‍ ഇപ്പോഴും ....
ആശംസകള്‍ വര്‍ഷിണി നല്ല എഴുത്തിന്
തീർച്ചയായും മജീദ്....ഞാൻ തീരുമാനിച്ചിരുന്നു ഒരു വിത്യസ്ഥത ആവശ്യമെന്ന്...
Deleteഅതൊരു അഭിപ്രായമായി തന്നെ ലഭിച്ചതിൽ വളരെ സന്തോഷം ട്ടൊ..നന്ദി...!
നന്നയി,വെരി ഗുഡ്, എന്നൊക്കെ എല്ലാരും എഴുതി ....എനി അങ്ങനെ എഴുതി സോപ്പിടുന്നില്ല അതു കൊണ്ട് അറബിയിൽ കമെന്റ് എഴുതുന്നു.....قصة جيدة جدا
ReplyDeleteനന്ദി ട്ടൊ...അടുത്തു തന്നെ ഫ്രഞ്ച്, ചൈനീസ്...തുടങ്ങിയ ഭാഷകളിലും very good പ്രതീക്ഷിയ്ക്കുന്നു...!
Deleteകഥ ഇഷ്ടായി.......
ReplyDeleteഇന്നത്തെ കുട്ടികള്‍ക്കായുള്ള മലയാള പ്രസിദ്ധീകരണങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇത്രയുംനിലവാരവും ആശയ സമ്പുഷ്ടവുമായ കഥകള്‍ കുറവാണ്.
എങ്ങനെ കൂടുതല്‍ കുഞ്ഞുങ്ങള്‍ക് വായിക്കാനായി എത്തിക്കാം എന്നത് ഇവിടെയെത്തുന്നവര്‍ ചിന്തിക്കണം.
നന്ദി ട്ടൊ...വളരെ സന്തോഷം ട്ടൊ...തീർച്ചയായും സഹകരിയ്ക്കുക...!
Deleteവേറൊന്നും പറയുന്നില്ല. ഒരു സ്മൈലി മാത്രം. കാര്യം മനസ്സിലായികാണുമല്ലോ അല്ലെ?
ReplyDeleteമനസ്സിലായി ട്ടൊ.......സന്തോഷം, നന്ദി...!
Deleteകഥ നല്ലാ പിടിച്ച്ത്. രൊമ്പ നല്ലായിരുക്ക്.....
ReplyDeleteനന്ദ്രീ....!
Deleteകുട്ടിക്കഥ നന്നായിട്ടുണ്ട് .... ഇഷ്ട്ടായി :)
ReplyDeleteസന്തോഷം ട്ടൊ...നന്ദി...!
Deleteഅതേയ്, ഞാനൊരു കാര്യം പറയാന്‍ വന്നതാ.. എന്‍റെ മോള്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചു.. ഇനി ഞാനീ വഴി വരില്ലാന്ന് പറയാന്‍ വന്നതാ.. അവള്‍ വരികയോ വായിക്കുകയോ എന്താച്ചാ ചെയ്യട്ടെ.. ഞാനുറക്കം വരാത്തപ്പോള്‍ കഥ കേട്ട് ഉറങ്ങാന്‍ മാത്രം വരാട്ടൊ..:))
ReplyDeleteഇതുവരെ വന്നതല്ലേന്ന് കരുതി ഇതു വായിച്ചു, ഇഷ്ടാവേം ചെയ്തു.. അപ്പോ ഇനിയും വരാന്‍ തോന്നുകയും ചെയ്തു..
'ജാത്യാൽ ഉള്ളത് തൂത്താൽ പൂവില്യാ', എന്നൊക്കെ ഈ കുട്ടിക്കഥയെ വലിയ കാര്യങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള അഭിപ്രായങ്ങൾ കണ്ടു. എനിക്ക് മനസ്സിലാവുന്നില്ല, ഇതിൽ ടീച്ചർ സൂചിപ്പിച്ച വല്യേ അർത്ഥങ്ങൾ.! എനിക്കിത് വളരെ നല്ലൊരു കുട്ടിക്കഥ മാത്രമായി തോന്നി, വളരെ നല്ലത്. ചിലപ്പോൾ ഞാനൊരു കുട്ടിത്തത്തിന്റെ ആളായത് കൊണ്ടുമാവാം. എന്തായാലും,എനിക്കീ കുട്ടിക്കഥ ഇഷ്ടപ്പെട്ടു. ആശംസകൾ ടീച്ചറേ.
ReplyDeleteഹായ്, കിറ്റിപ്പൂച്ച ആളു കൊള്ളാമല്ലോ... എന്റെ മകള്‍ ബെനീറ്റയ്ക്ക് കിറ്റിയെ ഒരുപാട് ഇഷ്ടമായി... ഇനിയും ഇവിടെ വന്നു ഞങ്ങള്‍ കഥ വായിക്കും. വീണ്ടും എഴുതണേ...
ReplyDelete