Monday, February 20, 2012

ബെന്നി കുട്ടനും അമ്മയും..


ബെന്നിയെ അറിയില്ലേ..?
ഒരു കൊച്ച് കരടി കുട്ടൻ..
ബെന്നി കുട്ടനെ എപ്പോഴും സന്തോഷത്തോടെ മാത്രമേ കാണാറുള്ളു,..
അതിന് മൂന്ന് കാരണങ്ങൾ ഉണ്ട്..
അവൻ എപ്പോഴും ആ മൂന്ന് പ്രിയപ്പെട്ട വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടേയിരിയ്ക്കും..
അവ എന്താണെന്നല്ലേ..?
ഒന്ന്..വയറു നിറയെ തേൻ കുടിയ്ക്കുക,
രണ്ട്..അത്യുച്ഛത്തിൽ പാട്ട് പാടുക,
മൂന്ന്..മതി മറന്ന് നൃത്തം ചെയ്യുക.
ഇവ മൂന്നും ഇല്ലാതെ ബെന്നി കുട്ടനെ കാണാൻ അസാധ്യമായിരുന്നു.

ഒരു കുന്നിൻ ചെരുവിലായിരുന്നു ബെന്നി കുട്ടന്റെ താമസം..
എന്നാൽ അവർക്ക് നിത്യവൃത്തിയ്ക്കുള്ള വെള്ളം നൽകിയിരുന്ന വട്ട കിണർ കുന്നിൻ മുകളിൽ ആയത് അവരെ വല്ലാതെ വിഷമിപ്പിച്ചു..
വീട്ടിലെ കുഞ്ഞും മറ്റു ജോലികളൊന്നും ഏൽപ്പിയ്ക്കാൻ ആവാത്തതു കൊണ്ടും കുന്നിൻ മുകളിലെ വട്ട കിണറ്റിൽ നിന്ന് വെള്ളം കോരി കൊണ്ടു വരുന്ന ജോലി ബെന്നി കുട്ടന്റേതായി..
ബെന്നികുട്ടനും എതിർപ്പൊന്നും പ്രകടിപ്പിയ്ക്കാതെ തന്റെ ജോലി കൃത്യമായി നിർവ്വഹിച്ചു പോന്നു..
പക്ഷേ ഒരു പ്രശ്നം..
കയ്യും കാലും വായും വെറുതെ വെയ്ക്കാൻ അറിയാത്ത ബെന്നി കുട്ടൻ,
കുടി വെള്ളം ബക്കറ്റുകളിൽ തൂക്കി കൊണ്ടു വരുമ്പോൾ ആടി പാടി രസിച്ച് കുന്നിൻ ചെരുവിൽ നിന്ന് ഓടി ഇറങ്ങി.,
അപ്പോൾ എന്താണ് സംഭവിയ്ക്കുക…?
രണ്ട് കൈകളിലും നിറഞ്ഞ് തുളുമ്പും ബക്കറ്റുകളിലെ വെള്ളം തൂക്കി കുന്നിൻ ചെരിവിലൂടെ ബെന്നി കുട്ടൻ ഓടി ഇറങ്ങി വീട്ടിൽ എത്തുമ്പോഴേയ്ക്കും കാലിയാകും..
ബെന്നി കുട്ടൻ എത്ര തവണ ശ്രമിച്ചിട്ടും വീട്ടിലേയ്ക്ക് ആവശ്യം വരുന്ന വെള്ളം നിറയ്ക്കുന്ന കൊച്ചു വീപ്പ സന്ധ്യയ്ക്കു മുന്നെ നിറയ്ക്കാനായില്ല.
ബെന്നി കുട്ടൻ ആദ്യമൊന്നും കാര്യമായി എടുത്തില്ലെങ്കിലും, പിന്നീട് അവന് സങ്കടം വരാൻ തുടങ്ങി..
സങ്കടം അടക്കാൻ വയ്യാതായപ്പോൾ അവൻ ഒരു ദിവസം തേങ്ങി തേങ്ങി അമ്മയുടെ മടിയിൽ കിടന്ന് വിങ്ങി പൊട്ടി പറഞ്ഞു,
അമ്മേ…..എനിയ്ക്ക് എന്തു കൊണ്ട് സന്ധ്യയ്ക്കു മുന്നെ വീപ്പ നിറയ്ക്കുവാൻ ഒരിയ്ക്കൽ പോലും ആവുന്നില്ല..?
ബെന്നി കുട്ടന്റെ സങ്കടം അമ്മയ്ക്കും സഹിയ്ക്കാനായില്ല..
ഉടൻ തന്നെ അമ്മ അതിനൊരു പരിഹാരം കണ്ടു..
ബെന്നി കുട്ടന്റെ രണ്ട് കൊച്ച് ബക്കറ്റുകൾക്കും അതിന്റെ അളവിനനുസരിച്ച് മൂടികൾ ഉണ്ടാക്കി കൊടുത്തു..

ഇപ്പോൾ ബെന്നി കുട്ടൻ വളരെ സന്തോഷത്തിലാണ്…
രണ്ട് കൈകളിലും വെള്ളം നിറച്ച അടച്ച ബക്കറ്റുകളോടെ അവൻ ഇഷ്ടം പോലെ തുള്ളിച്ചാടി, ആടിപ്പാടി, ആർത്തു രസിച്ച് കുന്നിൻ ചെരിവുകളിലൂടെ ഓടിയിറങ്ങി..
സന്ധ്യക്കു മുന്നെ ബെന്നി കുട്ടന് വീപ്പ നിറയ്ക്കാനായി..
പെട്ടെന്ന് ജോലി തീർന്ന് വരുന്ന ബെന്നി കുട്ടന് അമ്മ സ്നേഹത്തോടെ വയറു നിറയെ തേൻ വിളമ്പി..
ഇപ്പോൾ ബെന്നി കുട്ടന് മൂന്നല്ല…നാലാണ് വിനോദങ്ങൾ…
എന്താണ് പുതിയ വിനോദം എന്നല്ലേ..?
ഒന്ന്..വയറു നിറയെ തേൻ കുടിയ്ക്കുക,
രണ്ട്..അത്ത്യുച്ഛത്തിൽ പാട്ട് പാടുക,
മൂന്ന്..മതി മറന്ന് നൃത്തം ചെയ്യുക.
നാല്..കുന്നിൻ മുകളിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റുകളുമായി ഓടി ഇറങ്ങുക..!



കൊച്ചു കൂട്ടരേ..
നമ്മെ സ്നേഹ വാത്സല്ല്യങ്ങൾ കൊണ്ട് പൊതിയുന്ന സ്നേഹ നിധി ആരാണ്..?
ഉം…അതെ, അമ്മ തന്നെ..
നമ്മുടെ കൊച്ചു സങ്കടങ്ങൾ ആവട്ടെ..വലിയ പ്രശ്നങ്ങൾ ആവട്ടെ.. പങ്കു വെയ്ക്കുവാനും സ്വീകരിയ്ക്കുവാനുമുള്ള നിറ കുടമാണ് അമ്മ മനസ്സ്..
നമ്മുടെ ഏത് വിഷമങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം നീട്ടി തരുന്ന അമ്മയെ സ്നേഹിയ്ക്കുക…ബഹുമാനിയ്ക്കുക...!

21 comments:

  1. ഒരു പാടു ഗുണപാഠമുള്ള നല്ലൊരു കഥ

    ReplyDelete
  2. കൊച്ചു കൂട്ടുകാരുമായി ഇടപഴകുന്നതുകൊണ്ടാവും, ടീച്ചറുടെ ഭാഷ ശരിക്കും അവരെ സ്വാധീനിക്കുന്ന രീതിയിലാണ്. മജീദ് പറഞ്ഞപോലെ നല്ല ഒരു സന്ദേശമുള്ള കഥ.

    ReplyDelete
  3. നല്ല ഗുണപാഠം .... പക്ഷെ ബെന്നിക്കുട്ടന് സങ്കടം വന്ന് സഹിക്കവയ്യാതെ "നാട് വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയില്ലല്ലോ".. നല്ല കുട്ടി..

    ReplyDelete
  4. ബെന്നികുട്ടന്‍റെ സങ്കടം അമ്മ പരിഹരിച്ചു.
    അമ്മ കുറ്റപ്പെടുത്തുയോ,ദേഷ്യപ്പെടുകയോ ചെയ്തുവെന്നിരുന്നെങ്കിലോ?
    ഗുണപാഠമുളളൊരു നല്ല കഥ.
    ആശംസകള്‍

    ReplyDelete
  5. ബെന്നിക്കുട്ടൻ സന്തോഷത്തിലായല്ലോ? അതാണ് അമ്മ , പൊന്നമ്മ

    ReplyDelete
  6. കുട്ടിക്കഥകള്‍ ഉഷാറാകുന്നു, ആശംസകള്‍

    ReplyDelete
  7. ഇത്രയ്ക്കും രസകരമായ ഒരു ഗുണപാഠകഥ വായിച്ചേച്ച് പ്രഭാതപരിപാടികൾ ആരംഭിക്കുക എന്ന് പറഞ്ഞാൽ അതിലും വലിയൊരു സന്തോഷമുണ്ടോ ? സന്തോഷം ട്ടോ, മനസ്സുനിറയെ സന്തോഷം. ആശംസകൾ.

    ReplyDelete
  8. അമ്മയാണ് സര്‍വ്വം ....നല്ല കാതലുള്ള കഥ
    കുഞ്ഞു മനസ്സുകളില്‍ അമൃതം നിറയ്ക്കും ഈ കുട്ടിത്തരങ്ങള്‍.
    ആശംസകള്‍ ..വര്‍ഷിണി വിനോദിനി

    ReplyDelete
  9. സ്നേഹം പ്രിയരേ....
    കഥകള്‍ വായിച്ചാല്‍ മാത്രം പോരാ ട്ടൊ..കുഞ്ഞുങ്ങളില്‍ എത്തിയ്ക്കുകയും വേണം...!

    ReplyDelete
  10. നടക്കാനും, ചിരിക്കാനും സ്നേഹിക്കാനും ഒക്കെ പഠിപ്പിക്കുന്ന അമ്മ തന്നെയാണ് നമ്മുടെ ആദ്യ സര്‍വ്വകലാശാല..
    കഥ നന്നായിട്ടുണ്ട്..



    ടീച്ചര്‍ ഇതൊക്കെ കുട്ട്യോള്‍ക്കും പറഞ്ഞ് കൊടുക്കുന്നുണ്ടല്ലൊ ല്ലേ..?
    എനിക്കും ഒരു സീറ്റ് കിട്ട്വോ അടുത്ത കൊല്ലം അവിടെ..?
    എന്നും ഇതു പോലുള്ള കുറ് കഥകള്‍ കേള്‍ക്കാലൊ...:)

    ReplyDelete
  11. കുട്ടികഥ നല്ല കഥ ഗുണപാഠം ഉള്ള കഥ

    ReplyDelete
  12. രണ്ടു കാര്യങ്ങളുണ്ട് ഇതില്‍ ..
    ഒന്നു അമ്മ എന്ന പുണ്യം
    രണ്ടു നമ്മുടെ അനിഷ്ടങ്ങളെ
    നമ്മുടെ വിനോദമാക്കിയെടുക്കുക ..
    രണ്ടും മനസ്സിന്റെ തലങ്ങളാണ് !
    അമ്മ എന്ന വാല്‍സല്യം നമ്മെ സ്വാധീനിക്കുന്നത്
    ജീവിതത്തില്‍ വെളിച്ചമായീ മാറുന്നത്
    നമ്മുക്ക് തിരിച്ചറിയാന്‍ കഴിയും ..
    ഒന്നിടറിയാല്‍ " മോനേ " എന്നുള്ള ഒറ്റ-
    വിളിയില്‍ എല്ലാ വിഷമങ്ങളും ഒഴുകി പൊകും
    ജീവിത വീഥിയില്‍ താങ്ങാണ് അമ്മ
    നമ്മുക്കുണ്ടാകുന്ന വിരക്തികളേ
    കുഞ്ഞിലേ തോന്നുന്ന കൊച്ചു കൊച്ചു
    മടികളേ ഒക്കെ കൂടെ നിന്ന് ഓമനിച്ചു
    വേരൊടെ ഒഴിവാക്കുന്ന ആ പാവത്തിനേ
    അവസ്സാനം ഒരു മൂലക്ക് ഇരുത്തീ
    വൃദ്ധസദനത്തിലേക്ക് തള്ളുമ്പൊള്‍
    ഒന്നു തിരിഞ്ഞു നോക്കുക , ആ കണ്ണുകളില്‍
    അപ്പൊഴും തുളുമ്പുന്ന വാലസല്യം തിരിച്ചറിയുക
    വര്‍ഷിണീ , കുട്ടിത്തരങ്ങളില്‍ വലിയ ചിന്തകള്‍ നല്‍കുന്നു
    നല്ലത് , നല്ലൊരു ഭാവിയുണര്‍ത്താന്‍ , സൃഷ്ടിക്കുവാന്‍
    ഈ നല്ല കൂട്ടുകാരിയേ കൊണ്ടാവട്ടെ ..

    ReplyDelete
  13. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഗുണപാഠംമുള്ള നല്ല കഥ ..



    ന്റെ വിനൂ ഒന്നാമതെ ഞാന്‍ കുട്ടിയാ പിന്നെ ഈ കുട്ടികഥയും കൂടെ വായിച്ചാല്‍ പിന്നെ പറയണോ ...:)

    ReplyDelete
  14. മഴ പെയ്‌താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
    മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
    മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
    മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ
    തിരികെ തരൂ....

    വഴിമരങ്ങള്‍ നിന്നരുളാല്‍
    തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു
    ഒഴുകിവരും പുഴകളെല്ലാം
    ഓശാനപടുമെന്നമ്മ പറഞ്ഞു
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ...
    തിരികെ തരൂ....

    കരുണയേകും കാറ്റില്‍ നീ
    തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
    മിഴിനീരും നിന്‍ മുന്നില്‍
    ജപമാലയാണെന്നെന്റമ്മ പറഞ്ഞു
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെയമ്മയെ തിരികെ തരൂ...
    തിരികെ തരൂ....

    മഴ പെയ്‌താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു
    മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
    മഴ കണ്ടു ഞാന്‍ കുളിര്‍ കൊണ്ടു ഞാന്‍
    മഴവില്ലിന്‍ നിറമേഴും കണ്ടു ഞാന്‍
    വ്യാകുലമാതാവേ ഈ ലോകമാതാവേ
    നീയെന്റെ നന്ദിനിയെ തിരികെത്തരൂ
    തിരികെത്തരൂ...
    ഗാനരചയിതാവു്:എസ്‌ രമേശന്‍ നായര്‍
    സംഗീതം:രവീന്ദ്രന്‍
    ആലാപനം: കെ ജെ യേശുദാസ്‌,എസ്‌ ജാനകി.


    സ്നേഹം പ്രിയരേ....!

    ReplyDelete
  15. ആന്റീ കഥ വായിച്ചു. വായിച്ചു കഴിഞ്ഞതും ഞാന്‍ അമ്മക്ക് ഒരു ഉമ്മ കൊടുത്തു. എനിക്കത്ര ഇഷ്ടായി ഈ കഥ....

    ReplyDelete
  16. ലീനു മോളൂ...സന്തോഷായി ട്ടൊ...മോൾക്ക് ആന്റീടെ ഉമ്മ ട്ടൊ...!

    ReplyDelete
  17. ബെന്നിയെ അറിയില്ലേ എന്ന് കേട്ടപ്പോഴേ വീടിനടുത്തുള്ള ആട്ടക്കാരന്‍ ബെന്നിയേട്ടന്റെ മുഖമാണ് മനസ്സില്‍ വന്നത്.. :-)

    ReplyDelete
    Replies
    1. :)..ആട്ടക്കാരന്‍ കേള്‍ക്കണ്ട...!

      Delete
  18. ഉണ്ണിക്കഥ ഇഷ്ടായി ...

    ഇനിയും ഇങ്ങിനെ ഉള്ളവ പോരട്ടെ ...
    എന്റെ മോനിപ്പോൾ ഉറങ്ങണമെങ്കിൽ കഥ പറഞ്ഞു കൊടുക്കണം
    എന്റെ കഥയുടെ സ്റ്റൊക്കൊക്കെ തീരേം ചെയ്തു ....
    ഇതെന്തായാലും അവനിഷ്ടാവും ...

    പ്രശ്നവും പരിഹാരവും
    പാഠവും സ്നേഹവും എല്ലാം ഉള്ളൊരു കഥ

    ReplyDelete