നീരുറവകൾ താണ്ടി
കോണികൾ കയറി
പാത്തും പതുങ്ങി
മുകളിലെത്തി മേഘച്ഛൻ.
മട്ടുപ്പാവിൻ തുഞ്ചത്തേറി
പൂമരക്കൊമ്പിൽ മുറുകെ തൂങ്ങി
പാട്ടുകൾ മൂളി
പുറകിലെത്തി മേഘമ്മ.
പറന്നുയരാൻ പിന്നാലെ
മോങ്ങി നിന്ന കുഞ്ഞങ്ങൾ
ഊരു ചുറ്റും കാറ്റിൽ വാലിൽ
ഊഞ്ഞാലാടി അങ്ങെത്തി.
മാനം നിറയെ പഞ്ഞികെട്ടുകൾ
തുള്ളികൾ നിറച്ച മേഘങ്ങൾ
അങ്ങേയറ്റം മുതൽ
ഇങ്ങേയറ്റം വരെ
പാറി കളിയ്ക്കും കൂട്ടങ്ങൾ.
നേരമത്ര നീണ്ടില്ല
കളികളൊന്നും തീർന്നില്ല
പറന്നു വന്ന ചെല്ലകാറ്റിൻ
കരങ്ങളിലേറി മേഘങ്ങൾ.
പ്ലാവിൻ കൊമ്പിൽ ഊർന്നിറങ്ങി
അണ്ണാൻ കുഞ്ഞനെ തൊട്ടുരുമ്മി
വെണ്ടൻ പൂക്കളെ ഉമ്മ വെച്ച്
നാട്ടിലും വീട്ടിലും മഴയായ് പൊഴിഞ്ഞു.
ഹായ് അസ്സലായി മഴപ്പെയ്‌ത്ത്....
ReplyDeleteആശംസകള്‍
പെയ്തല്ലോ.
ReplyDeleteകാറ്റിൻവാലിലൂഞ്ഞാലാടിത്താഴെവീണു മഴക്കുഞ്ഞുങ്ങൾ..
ReplyDelete