മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും രസകരമായ ഒരു പരീക്ഷണം..
ഒരു കുഞ്ഞു കൌതുകം..സൂത്രം..മായാജാലം...എന്തും വിളിയ്ക്കാം..
കുഞ്ഞു മക്കളോടൊത്ത് ചിലവഴിയ്ക്കാൻ ഒരു നേരമ്പോക്ക്...അത്രമാത്രം...!
തയ്യാറാകും മുന്നെ ഒരു കാര്യം അറിയണം.. :(
നിങ്ങളുടെ ഐസ് പെട്ടിയിൽ, അതായത് ഫ്രിഡ്ജിൽ ഐസ് കട്ടകൾ ഉണ്ടല്ലൊ അല്ലേ..?
ഇല്ലെങ്കിൽ വേഗം വെള്ളം ഒഴിച്ചു വെയ്ക്കു..
വെള്ളം കട്ട ആകും മുന്നെ കാര്യം എന്താണെന്ന് പറയാം..
ശ്രദ്ധിച്ചിരിയ്ക്കൂ ട്ടൊ..
നിങ്ങൾക്ക് അറിയാമൊ കൂട്ടരെ,
മേശപ്പുറത്ത് വെച്ചിരിയ്ക്കുന്ന പ്ലേറ്റിലെ ഐസ്ക്യൂബ് ഒരു തരത്തിലുള്ള കെട്ടുകളും കൂടാതെ ചരട് കൊണ്ട് ഉയർത്താവുന്നതാണ്..
“എന്താ അവർ തമ്മിലുള്ള ആകർഷണം,,അല്ലേ..?“
നിസ്സാരകാര്യം എന്നും തോന്നി..ഇല്ലേ..?
എന്നാലൊന്ന് പരീക്ഷിച്ചു നോക്കുക തന്നെ വേണം..
അതെ, വളരെ നിസ്സാരം തന്നെയാണ്...ഇച്ചിരി ക്ഷമ മാത്രം മതി..
കുഞ്ഞുങ്ങളുടെ കൂടെ ചിലവഴിയ്ക്കുവാൻ അത്യാവശ്യം അതു തന്നെയാണല്ലൊ ..!
എന്നാൽ ഇനി വർത്തമാനം ഇല്ല,,
നിസ്സാര കാര്യത്തിലേയ്ക്ക് തിരിയാം..
ആദ്യം തന്നെ,
ചരടിന്റെ അറ്റത്തും ഐസ് കട്ടയിലുമായി കുറച്ച് ഉപ്പ് വിതറുക..
അടുത്തതായി,
പാത്രത്തിലെ ഐസിനു മുകളിലായി ചരട് ഉയർത്തി പിടിയ്ക്കുക..
എന്നിട്ട്,
ചരട് സാവകാശം ഐസിലേയ്ക്ക് താഴ്ത്തി കൊണ്ടു വരിക..
ഇനി,
ചരട് മെല്ലെ ഉയർത്തി നോക്കു....
ഹായ്...........നോക്കൂ.....ചരടിനോടൊപ്പം ഐസും ഉയരുന്നതായി കാണാം..!
എന്താ ഉപ്പിന്റെ ഓരോ സൂത്രങ്ങൾ അല്ലെ..?
ഉപ്പ് നിസ്സാരക്കാരനല്ല എന്ന് ഇപ്പൊ മനസ്സിലായല്ലൊ..!
എന്നാൽ ഇനി വേഗം ഫ്രിഡ്ജിൽ ഐസുണ്ടോ എന്ന് നോക്കിക്കൊള്ളു..സമയം കളയണ്ട...!
അപ്പോൾ പരീക്ഷണം കഴിഞ്ഞല്ലോ അല്ലേ..?
ഇനി അതിനു പിറകിലെ സൂത്രം എന്താണെന്ന് പറയാം..
“ഉപ്പിന് താപ നില കുറയ്ക്കാനുള്ള കഴിവുണ്ട്..
ചരടിനു കീഴിലുള്ള ഐസ് അലിഞ്ഞ് വെള്ളത്തിന്റെ താപം വലിച്ചെടുക്കുന്നതോടൊപ്പം ഐസിന്റെ മരവിപ്പ് ഇല്ലാതാകുന്നു.
അതിനെ തുടർന്ന് ഐസിന് ചരടിനോട് പറ്റിപ്പിടിയ്ക്കുവാനുള്ള പ്രവണത ഉണ്ടാകുന്നു..”
കുഞ്ഞോമനകൾക്ക് കാണിയ്ക്കുവാനായി ഒരു ലിങ്കും തരാമേ..(കട : കൊച്ചു മുതലാളി )

കുട്ടികളുടെ മനസ്സറിയുന്ന ടീച്ചർക്ക് ,അവരുടെ ജിജ്ഞാസയും കൗതുകവും,പരീക്ഷണങ്ങളുടേയും ,നിരീക്ഷണങ്ങളുടേയും വഴിയിലേക്ക് എങ്ങിനെ തിരിച്ചുവിടണം എന്നും അറിയാം.... ക്ളാസ്റൂം അനുഭവങ്ങൾ ഇനിയും പങ്കുവെക്കുമല്ലോ......
ReplyDeleteതീര്‍ച്ചയായും...നന്ദി ട്ടൊ മാഷേ...!
Deleteഎന്നാല്‍ ഇതൊന്ന് നോക്കീട്ട് തന്നെ കാര്യം...
ReplyDeleteഅത്രയ്ക്കായോടാ ഐസേ നീ!
നന്ദി.
Deleteഅപ്പോള്‍ ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം.. :)
ReplyDeleteന്തായി..?
Deleteചരടുകൊണ്ട് ഐസുകട്ട ഉയര്‍ത്താന്‍ പറ്റുമെങ്കില്‍ അതിന്റെ ശാസ്ത്രതത്വമെന്താണെന്നു പറഞ്ഞു തരൂ ടീച്ചറേ... കുട്ടികള്‍ക്ക് ഇതു കാട്ടിക്കൊടുക്കുമ്പോള്‍ ഇതിന്റെ ഗുട്ടന്‍സ് എന്താണെന്ന് അവര്‍ ചോദിക്കില്ലേ? എന്തായാലും ഈ വിദ്യ കൊള്ളാം...
ReplyDeleteനല്ല വിദ്യ.കൊച്ചുമക്കളുടെ അടുത്തൊന്ന് പ്രയോഗിക്കട്ടെ!
ReplyDeleteആശംസകള്‍
നന്ദി.
Deleteപുണ്യവാളന്‍ തനെയാണ് വീട്ടിലെ ചെറിയ കുട്ടി അതിനാല്‍ സ്വയം പരീക്ഷിക്കുക തന്നെ , ഉയരുമോഎന്നു ഞാനും ഒന്ന് നോക്കാതെ ഹും !
ReplyDeleteഎന്നാലും ഇതിന്റെ രഹസ്യം കൂടെ പറഞ്ഞു തരു ഈ ജിജ്ഞാസ സഹിക്കാന്‍ ആവുന്നതല്ല ടീച്ചറെ ഹും
പുണ്ണ്യാളാ...പരീക്ഷിച്ചുവോ..സൂത്രം പിടി കിട്ടിയില്ലേ..?
Deleteസുപ്രഭാതം പ്രിയരേ...സ്നേഹം, നന്ദി..!
ReplyDeletebenji nellikalaJ..ആവശ്യ്പ്പെട്ടത് ചെയ്തിരിയ്ക്കുന്നു ട്ടൊ...!
ടീച്ചറേ... വളരെ നന്ദി...
Deleteഈ ടീച്ചര്‍ ഒരു മാജിക്‌കാരിയാണല്ലേ !! എന്തായാലും ഞാനും ഒന്നും പരീക്ഷിക്കുന്നുണ്ട്..
ReplyDeleteഒരു ഫിസിക്സ് അദ്ധ്യാപകന്‍ ആയിരുന്നത് കൊണ്ടാകും.. എനിക്ക് നല്ല ഇഷ്ടമായി.. വിവരിച്ച രീതി. കുട്ടികളോട് പറയുന്ന പോലെ
ReplyDeleteനന്ദി ട്ടൊ മാഷേ..!
DeleteAha..very good...I will try ...
ReplyDeleteനന്ദി.
Deleteഎന്റെ ഭഗോതി ... ടീച്ചര്‍ മുതുകാടിന് പണി കൊടുക്കുമോ ???
ReplyDeleteസംഭവം കൊള്ളാം. ഒന്ന് പരീക്ഷിക്കട്ടെ...
ഇത് പോലെയുള്ള നുറുങ്ങു വിദ്യകളുമായി കുട്ടികളുടെ മനസ്സില്‍ ടീച്ചര്‍ എന്നും ഇടം പിടിക്കട്ടെ ....
ആശംസകള്‍
നന്ദി വേണുവേട്ടാ...!
Delete“ഉപ്പിന് താപ നില കുറയ്ക്കാനുള്ള കഴിവുണ്ട്..
ReplyDeleteചരടിനു കീഴിലുള്ള ഐസ് അലിഞ്ഞ് വെള്ളത്തിന്റെ താപം വലിച്ചെടുക്കുന്നതോടൊപ്പം ഐസിന്റെ മരവിപ്പ് ഇല്ലാതാകുന്നു.
അതിനെ തുടർന്ന് ഐസിന് ചരടിനോട് പറ്റിപ്പിടിയ്ക്കുവാനുള്ള പ്രവണത ഉണ്ടാകുന്നു..”
ടീച്ചർ പാഠങ്ങൾ പഠിപ്പിക്കലിനോടൊപ്പം,മറ്റു ചില സൂത്രങ്ങൾ കൂടി പഠിപ്പിക്കുന്നു. സന്തോഷം ടീച്ചറേ, ആശംസകൾ.
നന്ദി മണ്ടൂ...!
Deleteഅത് കൊള്ളാമല്ലോ, സാധാരണ ഐസും സോഡയും എടുത്താല്‍ പിന്നെ ഇതിനൊന്നും ക്ഷമ കാണാറില്ല. ഏതായാലും ഇനിയൊന്നു പരീക്ഷിക്കാം.
ReplyDeleteഉപ്പിന്റെ ഓരോ സൂത്രങ്ങൾ :)
ReplyDeleteപരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാ ട്ടോ
ReplyDeleteഉം..ശരിയായില്ലാ എന്നും അറിഞ്ഞു..:(
Deleteഒരു പരീക്ഷണം കൂടി ആവാം..!
കൊള്ളാം ടീച്ചറെ ,വീട്ടിലെ ഫ്രീസറില്‍ വെച്ചിരുന്ന ഐസ് നോമ്പുതുറക്ക് മുന്‍പേ ഉപ്പ് വിതറി നാശമാക്കിയത്തിന് ചീത്ത കേട്ടെങ്കിലും ,നല്ല രസമുള്ള മാജിക്ക് ,
ReplyDelete:) നന്ദി ട്ടൊ..!
Deleteമിന്നു മോള്‍ സ്കൂള്‍ വിട്ടു വരട്ടെ,എന്നിട്ടു നോക്കാം.ഉപ്പും ഐസും ചങ്ങാതിമാരാണെന്നു പണ്ടെ അറിയാമായിരുന്നു. ഞാനും ഫിസിക്സും കെമിസ്ട്രിയുമൊക്കെ പഠിച്ച് ഡിഗ്രിയുണ്ടാകിയവനാ.......!!!
ReplyDeleteമിന്നു മോളുമായി വീണ്ടും ചെയ്തു നോക്കിയോ ഇക്ക...നന്ദി ട്ടൊ.
Deleteകാണാതെ പോകുന്ന അറിവുകള്‍...
ReplyDeleteനന്ദി.
Deleteപണ്ട് സയന്‍സ് ലാബില്‍ ഇതു കാണിച്ചു ടീച്ചര്‍ വിസ്മയിപിച്ചത് ഓര്‍ക്കുന്നു...വേണ്ടുമൊരു ഒര്മാപെടുതല്‍...നന്ദി സഖീ...
ReplyDeleteന്റ്റെ കൂട്ടുകാരിയ്ക്ക് നന്ദി...!
Deleteഒന്ന് പരീക്ഷിച്ചു നോക്കട്ടെ.
ReplyDeleteനന്ദി.
Deleteകുഞ്ഞുങ്ങളുണ്ടായിട്ട് ഒന്നു പരീക്ഷിക്കണം... പക്ഷേ അതിനിനി കല്ല്യാണം ഒക്കെ കഴിക്കണം..
ReplyDeleteഎന്തായാലും സംഗതി ഇഷ്ടപ്പെട്ടൂ..
:) നന്ദി.
Deleteഈ ടീച്ചര്‍ടെ ഒരു കാര്യം..!!!
ReplyDeleteഅല്ല കളി.. :)
Deleteഉം...കൊള്ളാം
ReplyDeleteനന്ദി.
Delete“ഉപ്പിന് താപ നില കുറയ്ക്കാനുള്ള കഴിവുണ്ട്..
ReplyDeleteചരടിനു കീഴിലുള്ള ഐസ് അലിഞ്ഞ് വെള്ളത്തിന്റെ താപം വലിച്ചെടുക്കുന്നതോടൊപ്പം ഐസിന്റെ മരവിപ്പ് ഇല്ലാതാകുന്നു.
അതിനെ തുടർന്ന് ഐസിന് ചരടിനോട് പറ്റിപ്പിടിയ്ക്കുവാനുള്ള പ്രവണത ഉണ്ടാകുന്നു..”
ഈ പരീക്ഷണത്തിന്റെ ശാസ്ത്ര തത്വം ഇത് തന്നെയാണോ ടീച്ചര്‍?
കുട്ടികളെ പഠിപ്പിയ്ക്കുന്നതല്ലേ, വേണമെങ്കില്‍ ഒരു പുനപരിശോധനയാകാം!
ധീരജ്..
Delete“ഇച്ചിരി കുട്ടിത്തരങ്ങളില്‍ “വളരെ കൊച്ചു കുഞ്ഞുങ്ങളാണ്‍ ന്റ്റെ മനസ്സില്‍...അവരുമായി കൂടുതല്‍ ഇടപഴുകുന്നതിനാല്‍ കൂടി ആണെന്ന് കരുതിക്കൊള്ളു.
ഒരു പക്ഷേ മുതിര്‍ന്ന കുട്ടികള്‍ക്ക് എന്നേക്കാള്‍ നല്ല പോലെ വിവരിയ്ക്കാന്‍ ആകുമായിരിയ്ക്കും..
“ഐസിനുമുകളിലെ ഉപ്പും ത്രെഡിനുമുകളിലെ ഉപ്പും ഉരുകി നൂലിനെ ഐസില്‍ ബന്ധിപ്പിയ്ക്കുന്നതുകൊണ്ടാണ് ഐസ് ക്യൂബിനെ നൂലുകൊണ്ടുയര്‍ത്തുവാന്‍ കഴിയുന്നത്.. അതേ സമയം തന്നെ ഐസിനോടൊട്ടിചേര്‍ന്ന് നൂലിന്റെ അറ്റം ഐസായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഉപ്പ് വെള്ളത്തിന് ശുദ്ധജലത്തേക്കാള്‍ സാന്ദ്രതകൂടിയതിനാല്‍ ഉപ്പ് അലിയുന്ന പ്രക്രിയ അല്പം സാവധാനമായിരിയ്ക്കും. അതുകൊണ്ട് തന്നെ നൂലുകൊണ്ട് ഐസിനെ വളരെ എളുപ്പത്തില്‍ ഉയര്‍ത്തുവാനും കഴിയുന്നു..!“
നല്ല അഭിപ്രായത്തിന്‍ നന്ദി അറിയിയ്ക്കട്ടെ, സന്തോഷം ട്ടൊ..!
ഹായ് ഇത് കൊള്ളാട്ടൊ,, എനിക്കിഷ്ടായി, മോള്‍ക്കും. അവളുടെ കണ്ണില്‍ ഞാനിപ്പോ വലിയ ഏതാണ്ട് സംഭവമാ, ഐസ്ക്യൂബ് നൂലുപയോഗിച്ച് ഉയര്‍ത്തുന്നത് നിസ്സാരകാര്യാണോ..
ReplyDeleteസന്തോഷായി...സ്നേഹം സഖീ...!
Deleteകഷ്ടം ഐസ് കട്ടകള്‍ ഉരുകി തീര്‍ന്ന ശേഷമാണല്ലോ ഞാ വന്നെ...ന്നാലും സാരല്ല്യ..ഒന്നഭ്യസിച്ചു നോക്കട്ടെ..!
ReplyDelete