കണ്ടുവോ......
പൊട്ടിച്ചിരികളാണ് ചുറ്റും..
കലപില കിലുക്കങ്ങൾ പറയും വേണ്ട
മിണ്ടല്ലേ ഒച്ച വെയ്ക്കല്ലേ എന്നാജ്ഞാപിച്ചാലൊ
കണ്ടില്ല കേട്ടില്ലെന്ന് പരസ്പരം കുസൃതികൾ..!
കണ്ടുവോ....
പറന്നുയരാൻ പൂഞ്ചിറകുകളൊതുക്കും
പുത്തൻ നിറങ്ങളിലെ ആത്മഹർഷങ്ങൾ..!
ഈ ചിത്രം മുമ്പും കണ്ടതാണ്
പാഠമുറിയ്ക്കുള്ളിലെ ആഘോഷ തിമിർപ്പുകൾ....!
ഒരു പൊയ്മുഖം എടുത്തണിഞ്ഞാലൊ..?
ഒരു മന്ദഹാസം പിന്നെ പൊട്ടിച്ചിരിയും... !
മറച്ചുവെയ്ക്കാനാവില്ല കൂട്ടരേ..
അത്രമേൽ പ്രിയമാണാ ഇളം സ്നേഹ സ്മൃതികൾ
ഉള്ളിന്റെയുള്ളിൽ പെയ്തിറങ്ങും പുണ്ണ്യമാ തുള്ളികൾ..
പെട്ടെന്നുണർന്ന് കണ്ണുകൾ തിരുമ്മി...
ഈശ്വരാ..നാളെയെൻ മക്കൾ വരുന്നു...
ഒരുക്കങ്ങൾ ഇനി എത്രയോ ചെയ്യാനിരിയ്ക്കുന്നു...
അമ്മേ..നിയ്ക്ക് നാളേം സ്കൂളിൽ പോകണമെന്ന്
നിത്യം അവർ ചൊല്ലിടേണ്ടേ.....
‘മാതാവെഴുന്നള്ളുന്നു....’
ReplyDeleteഅധ്യാപികയുടെ ആഗമനം കാണുമ്പോള്‍ അവര്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോകും. കപടകോപത്തിനപ്പുറമുള്ള ഉദാത്തമായ മാതൃസ്നേഹം അധ്യാപികയില്‍ തുളുമ്പുന്നത് കുട്ടികള്‍ക്ക് വളരെ വേഗം തിരിച്ചറിയാനാവും. ഉന്മാത്തമായ ആഹ്ളാദത്തിലേക്ക് അധ്യാപികയുടെ കപടകോപം വീണു ചിതറുമ്പോള്‍ കണ്ടില്ല കേട്ടില്ല എന്ന മട്ടില്‍., മാതൃസ്നേഹത്തിന്‍റെ ഉദാരതക്കുമുമ്പില്‍ അവര്‍ വിജയിക്കാന്‍ തുടങ്ങും....
നാളെ മക്കള്‍ വരുന്നു എന്ന് ആകുലചിത്തയാവുന്ന ടീച്ചറിലെ നല്ല അധ്യാപികയെ ശരിക്കും മനസ്സിലാവുന്നു... പുതിയ അധ്യയനവര്‍ഷം നന്മകള്‍ നിറഞ്ഞതാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു....
നല്ലൊരു അദ്ധ്യയനവര്‍ഷം ആശംസിയ്ക്കുന്നു..
ReplyDeleteകവിത നന്നായി!
ആശംസകള്‍!
കുട്ടിച്ചിരികള്‍ കേള്‍ക്കുക എന്നത് തന്നെ വല്ലാത്തൊരു അനുഭവമാണല്ലേ...
ReplyDeleteഈ അധ്യയനവര്‍ഷവും സംഭവബഹുലമാകട്ടെ എന്ന് ആശംസിക്കുന്നു..
സ്നേഹത്തോടെ സ്വീകരിച്ചാല്‍ അവര്‍ അമ്മയോട് പറയും നാളെ പോണം എന്ന്
ReplyDeleteകുരുന്നു മനസ്സെന്നും കൌതുകം അല്ലെ കുസ്രിതി രസമല്ലേ നോക്കി കാണാന്‍
നന്നായിരിക്കുന്നു കവിത. കുട്ടികളോടുള്ള ടീച്ചറുടെ സ്‌നേഹം അക്ഷരങ്ങളില്‍ തെളിഞ്ഞു കാണാം... എല്ലാ അധ്യാപകരും കുട്ടികളെ ഇതുപോലെ സ്‌നേഹിക്കുമെങ്കില്‍ അക്രമവാസന കുട്ടികളില്‍ ഉണ്ടാവില്ല...
ReplyDeleteടീച്ചറുടെ മനസ്സ് തുറക്കുന്ന ഈ കവിത വളരെ ഇഷ്ടമായി
ReplyDeleteആഹ്ലാദം നിറഞ്ഞ അദ്ധ്യയനവര്‍ഷം ആശംസിക്കുന്നു
ReplyDelete>>>ഒരുക്കങ്ങൾ ഇനി എത്രയോ ചെയ്യാനിരിയ്ക്കുന്നു...
ReplyDeleteഅമ്മേ..നിയ്ക്ക് നാളേം സ്കൂളിൽ പോകണമെന്ന്
നിത്യം അവർ ചൊല്ലിടേണ്ടേ.....>>
ശരി തന്നെ, ടീച്ചര്‍! അധ്യാപനം ദിനംപ്രതി challenging ആയി വരുന്നു. :(
Good one!
ഉം ,അങ്ങനെ വീണ്ടും കുറെ നല്ല ദിനങ്ങള്‍ കൂടി വരുന്നു അല്ലെ ?അദ്ധ്യയനവര്‍ഷം ശുഭകരമാകട്ടെ
ReplyDeleteഒരു ഇടവേളയ്ക്കു ശേഷം നല്ല കവിതയുമായി പ്രസന്നഭാവതോടെയാണ് പുണ്യാളന്‍ വായനയുടെ തുടക്കം കുറിക്കുന്നത് .......
ReplyDeleteടീച്ചര്‍ക്കും പുതിയ കിലുക്കാം പെട്ടികള്‍ക്കും പുണ്യാളന്റെ സ്നേഹാശംസകള്‍ ഭാവുകങ്ങള്‍ സ്നേഹപൂര്‍വ്വം @ പുണ്യാളന്‍
ജൂണ്‍ മാസം ആയി...വീണ്ടും സ്കൂള്‍ തുറക്കാറായി അല്ലെ ! നല്ലൊരു അധ്യായന വര്‍ഷം ആശംസിക്കുന്നു.!
ReplyDeleteടീച്ചർക്ക്,നല്ല ഒരു അദ്ധ്യയന വർഷം ആശംസിക്കുന്നു. കൂടുതൽ എനിക്കൊന്നും പറയാനറിയില്ല ടീച്ചറേ, പ്രദീപ് മാഷിന്റേയും മൂസാക്കയുടേയും കമന്റുകൾക്കടിയിൽ ഓരോ ഒപ്പും ഇടുന്നു. ആശംസകൾ.
ReplyDeleteകുഞ്ഞുങ്ങള്‍ക്ക് നന്മകള്‍ പകര്‍ന്നു നല്‍കുവാന്‍ നല്ലൊരു അധ്യയന വര്ഷം ആശംസിക്കുന്നു!!!
ReplyDeleteഇഷ്ട്ടായി ട്ടോ.......
ReplyDeleteനല്ല സുന്ദര മനോഹര കവിത... ഈ അധ്യയന വര്‍ഷം പൊന്‍ തിളക്കമുള്ളതാവട്ടെ എന്നാശംസിക്കുന്നു. എല്ലാ കുഞ്ഞുങ്ങളെയും അക്ഷര ലോകത്തേക്ക് അറിവിന്‌റെ ലോകത്തേക്ക് നമുക്ക് വരവേല്‍ക്കാം... ആശംസകള്‍ ടീച്ചര്‍
ReplyDeleteമനോഹരം ഈ വരികൾ..!!
ReplyDeleteഒപ്പം ആശംസിക്കുന്നു നല്ലൊരു അധ്യയന വർഷം ..!!
കണ്ടുവോ......
ReplyDeleteബ്ലോഗുകകളാണ് ചുറ്റും..
കലപില പോസ്റ്റുകള്‍ പറയും വേണ്ട
പോസ്റ്റല്ലേ ഷെയറല്ലേ എന്നാജ്ഞാപിച്ചാലൊ
കണ്ടില്ല കേട്ടില്ലെന്ന് പരസ്പരം കമന്റുകള്‍..!
കണ്ടുവോ....
പറന്നുയരാൻ പൂഞ്ചിറകുകളൊതുക്കും
പുത്തൻ ബ്ലോഗുകളിലെ പോസ്റ്റുകള്‍ ..!
ഈ ലിങ്ക് മുമ്പും കണ്ടതാണ്
ബ്ലോഗ്ഗര്‍ മുറിയ്ക്കുള്ളിലെ ആഘോഷ തിമിർപ്പുകൾ....!
ഒരു അനോണി മുഖം എടുത്തണിഞ്ഞാലൊ..?
ഒരു മന്ദഹാസം പിന്നെ പൊട്ടിച്ചിരിയും ചിലപ്പോള്‍ തെറി വിളിയും.. !
മറച്ചുവെയ്ക്കാനാവില്ല കൂട്ടരേ..
അത്രമേൽ പ്രിയമാണാ ഇളം സ്നേഹ പോസ്റ്റുകള്‍
ഉള്ളിന്റെയുള്ളിൽ പെയ്തിറങ്ങും പുണ്ണ്യമാ ചിന്തകള്‍ ..
പെട്ടെന്നുണർന്ന് കണ്ണുകൾ തിരുമ്മി...
ഈശ്വരാ..നാളെയെൻ പോസ്റ്റ് വരുന്നു...
ഒരുക്കങ്ങൾ ഇനി എത്രയോ ചെയ്യാനിരിയ്ക്കുന്നു...
അമ്മേ..നിയ്ക്ക് നാളേം ബ്ലോഗില്‍ പോസ്റ്റിടണമെന്ന്
നിത്യം അവർ ചൊല്ലിടേണ്ടേ.....
###
പോസ്റ്റ് കണ്ടപ്പോള്‍ തോന്നിയ ഒരു കുട്ടിത്തരം ആണ്....
ഒരു മനോഹര പോസ്റ്റിനെ ഞാന്‍ ഇത്തരത്തില്‍ കുട്ടിച്ചോറാക്കിയതിനു ക്ഷമിക്കുമല്ലോ....:)
ഹിഹി
സുപ്രഭാതം സ്നേഹിതാ...
Deleteവളരെ സന്തോഷം തോന്നുന്നു,
ഒത്തിരി സമയം “കുട്ടിത്തരങ്ങളില്‍“ ചിലവഴിച്ചതറിഞ്ഞ്...
സ്നേഹം, നന്ദി...!
ന്റ്റെ പ്രിയര്‍ക്ക് വാക്കുകളാല്‍ ഒതുങ്ങാത്ത പ്രിയം അറിയിച്ചു കൊള്ളട്ടെ..
പുതിയ അദ്ധ്യായനം ഞാനും ന്റ്റെ മക്കളും ആസ്വാദിച്ച് വരുന്നു.....നന്ദി...!
ആശംസകള്‍ ...
ReplyDeleteആശംസകള്‍ എന്നേ പറയുന്നുള്ളൂ.എന്തേ പുതിയ പോസ്റ്റുകള്‍ message ഇട്ടില്ല ?
ReplyDelete